Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആശമാരുടെ ഓണറേറിയം 21000 രൂപയാക്കുകയല്ലേ വേണ്ടത്; ഇത് മല എലിയെ പ്രസവിച്ച പോലെ'

തിരുവനന്തപുരം: ആശ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ വിഡി സതീശന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചത് ചര്‍ച്ചയാകുന്നു. സമരം ചെയ്തവരുടെ ആവശ്യം ഓണറേറിയം 21000 രൂപയാക്കി ഉയര്‍ത്തണം എന്നായിരുന്നു. സമരം നടന്ന വേളയില്‍ വിഡി സതീശന്‍ പ്രഖ്യാപിച്ചതില്‍ നിന്ന് വ്യത്യസ്തമായ നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് എന്ന് മുന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറയുന്നു.

സൗദി അറേബ്യ സുരക്ഷ കൂട്ടി; 8000 പാകിസ്താന്‍ സൈനികരെ വിന്യസിച്ചു, യുദ്ധ വിമാനങ്ങളും
സൗദി അറേബ്യ സുരക്ഷ കൂട്ടി; 8000 പാകിസ്താന്‍ സൈനികരെ വിന്യസിച്ചു, യുദ്ധ വിമാനങ്ങളും

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഒഴിയുന്ന വേളയില്‍ 500 രൂപയായിരുന്നു ആശമാരുടെ ഓണറേറിയം. പിന്നീട് വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 500 രൂപ മാത്രമാണ് ഉയര്‍ത്തിയത്. ഇതോടെ ഓണറേറിയം 1000 രൂപയായി. ശേഷം അധികാരത്തിലെത്തിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ട് സര്‍ക്കാരുകളുടെ കാലത്ത് 8000 രൂപ വര്‍ധിപ്പിച്ചു, മൊത്തം 9000 രൂപയായി എന്ന് ബാലഗോപാല്‍ വിശദീകരിച്ചു.

kn balagopal vd satheesan asha workers salary

കഴിഞ്ഞ ആറ് മാസത്തിനിടെ രണ്ട് തവണയായി ആശമാരുടെ ഓണറേറിയത്തില്‍ 2000 രൂപയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നത്. ഓണറേറിയം 21000 രൂപയാക്കണം, വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപയാക്കണം എന്നിവയായിരുന്നു ആശ സമരക്കാരുടെ പ്രധാന ആവശ്യം. അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ആവശ്യം നടപ്പാക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞിരുന്നു. ഇന്നത്തെ തീരുമാനം മല എലിയെ പ്രസവിച്ച പോലെ ആയി എന്നും ബാലഗോപാല്‍ കുറ്റപ്പെടുത്തി.

കെഎന്‍ ബാലഗോപാലിന്റെ കുറിപ്പ് വായിക്കാം: ''ആശാപ്രവര്‍ത്തകരുടെ ഓണറേറിയം 21,000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ചില സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ മാസങ്ങളോളം സമരം നടന്നത്. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ആശമാരുടെ ആവശ്യങ്ങള്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.

എന്നാല്‍ അധികാരത്തില്‍ എത്തിയതോടെ അദ്ദേഹം കൈക്കൊണ്ട നടപടി മല എലിയെ പ്രസവിച്ചത് പോലെ ആയിപ്പോയി. 3000 രൂപയുടെ വര്‍ദ്ധനവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ രണ്ടുതവണയായി 2000 രൂപയുടെ വര്‍ദ്ധനവ് ആശാപ്രവര്‍ത്തകരുടെ വേതനത്തില്‍ ഇടതു സര്‍ക്കാര്‍ തന്നെ വരുത്തിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ മാത്രം 3000 രൂപയുടെ ആകെ വര്‍ദ്ധനവ് ആശാപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുമുണ്ട്. അംഗന്‍വാടി, പ്രീ പ്രൈമറി, സ്‌കൂള്‍ പാചക തൊഴിലാളി, കരാര്‍ ജീവനക്കാര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങള്‍ക്കും ഇതിനൊപ്പം ഇതേ നിരക്കില്‍ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു നല്‍കി.

ഒന്നാം പിണറായി സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ 1000 രൂപയായിരുന്ന ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ 9000 രൂപയായി വര്‍ദ്ധിപ്പിച്ചു. 8,000 രൂപയുടെ ആകെ വര്‍ദ്ധനവാണ് ഈ കാലയളവില്‍ ആശാപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ 500 രൂപയായിരുന്ന ആശ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന സമരം ഇപ്പോഴും കേരളം മറന്നിട്ടില്ല. അഞ്ചു വര്‍ഷ ഭരണത്തിനൊടുവില്‍ 500 രൂപയുടെ വര്‍ദ്ധനവ് മാത്രമാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. ഇതാണ് യാഥാര്‍ത്ഥ്യം.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+