Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടിയഴിച്ചും തല മൊട്ടയടിച്ചും കരഞ്ഞും ആശമാര്‍; ഈ കണ്ണീരിന് ഫലമില്ലേ സര്‍ക്കാരേ...

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല രാപ്പകല്‍ സമരത്തിനിടെ തല മൊട്ടയടിച്ച് പ്രതിഷേധം ശക്തമാക്കി ആശമാര്‍. സമരം അമ്പതാം ദിനം പിന്നിട്ടിട്ടും ഫലമുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരത്തിന്റെ രീതി മാറ്റിയത്. സമര വേദിക്ക് മുന്നില്‍ മുടി അഴിച്ചു പ്രകടനം നടത്തിയ ശേഷമാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. ഒരാള്‍ തലമുണ്ഡനം ചെയ്തു. പലരും വിതുമ്പിക്കരയുകയും ചെയ്തു.

സമരത്തെ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം അവഗണിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത സമര രീതികളിലേക്ക് കടക്കുമെന്ന് ആശമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമരം ആരംഭിച്ച് ഒന്നര മാസത്തോളം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഇതേ തുടര്‍ന്നാണ് മുടി മുറിച്ചെറിയുകയെന്ന കടുത്ത തീരുമാനത്തിലേക്ക് ആശാ പ്രവര്‍ത്തകര്‍ എത്തിയത്.

Asha workers protest

രാവും പകലും മഞ്ഞും മഴയും വെയിലും അതിജീവിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം മുന്നോട്ട് പോകുന്നതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. 18 വര്‍ഷത്തിലേറെയായി ആരോഗ്യ മേഖലയുടെ അടിത്തറയായി പ്രവര്‍ത്തിക്കുന്നവരാണ് വേതന വര്‍ധനയും വിരമിക്കല്‍ ആനുകൂല്യവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്നതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യ രീതിയില്‍ സമൂഹത്തിന് തന്നെ മാതൃകയായി ആശമാരുടെ അവകാശ സമരം ശക്തമായി മുന്നേറുമ്പോഴും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

ചര്‍ച്ച എന്ന പേരില്‍ സമര നേതാക്കളെ വിളിച്ച് സമരം അവസാനിപ്പിച്ചു പോകാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ആശമാരുടെ ആവശ്യങ്ങളില്‍ യാതൊരു പ്രതികരണവും നടത്താന്‍ സര്‍ക്കാര്‍ തയാറായില്ല. ആശമാര്‍ ഉന്നയിക്കുന്നത് ജീവല്‍ പ്രധാനമായ ആവശ്യങ്ങളാണ്. സര്‍ക്കാര്‍ അറിയിച്ചാല്‍ ഏത് സമയത്തും സമര നേതൃത്വം ചര്‍ച്ചയ്ക്ക് തയാറാണ്. അധിക്ഷേപങ്ങളും ആക്ഷേപങ്ങളും അവസാനിപ്പിച്ച് സാധാരണക്കാരായ സ്ത്രീ തൊഴിലാളികളുടെ സമരത്തെ അംഗീകരിക്കാനാണ് സര്‍ക്കാര്‍ തയാറാകേണ്ടതെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി പറഞ്ഞു.

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്നും എത്ര ദിവസം കഴിഞ്ഞാലും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സമരസമിതി നേതാവ് എംഎ ബിന്ദു പറഞ്ഞു.
അതേസമയം പ്രതിഷേധക്കാര്‍ക്കു പിന്തുണയുമായി വൈദികരുമെത്തി. പത്തനംതിട്ട വാര്യാപുരം സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക വികാരി രാജു പി ജോര്‍ജ് തന്റെ മുടി മുറിച്ചുകൊണ്ട് സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു

26,448 ആശപ്രവര്‍ത്തകരാണ് കേരളത്തിലുള്ളത്. മാസം 7000 രൂപയാണ് ഓണറേറിയമായി നല്‍കുന്നത്. കേന്ദ്രത്തിന്റെ സ്ഥിരം ഇന്‍സെന്റീവ് 3000 രൂപയുമാണ്. ടെലിഫോണ്‍ അലവന്‍സ് 200 രൂപ ഉള്‍പ്പെടെ ഓരോ പദ്ധതിയിലെയും പ്രകടനമനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അധികമായി നല്‍കുന്നത് 3000 രൂപയാണ്. ഇങ്ങനെ, ആശമാര്‍ക്ക് ഒരുമാസത്തെ പ്രതിഫലം 13,200 രൂപയാണ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 7000 രൂപ ഓണറേറിയം ലഭിക്കാന്‍ ആശമാര്‍ക്ക് പത്ത് മാനദണ്ഡം ഏര്‍പ്പെടുത്തിയിരുന്നു. സമരത്തെത്തുടര്‍ന്ന് അതൊഴിവാക്കി.

ഓണറേറിയം വര്‍ധിപ്പിക്കണം. ദിവസവേനം 700 രൂപയാക്കണം,വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം നല്‍കണം,പെന്‍ഷന്‍ ഏര്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് സംസ്ഥാന സര്‍ക്കാറിനോട് ആശാവര്‍ക്കര്‍മാര്‍ ഉന്നയിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+