'കേരളത്തിൽ പാലുകാച്ചുമ്പോൾ തമിഴ്നാട്ടിൽ അവർ കല്യാണം കഴിക്കും'; സിപിഎമ്മിനെ പരിഹസിച്ച് അബിൻ വർക്കി
ആശ വർക്കർമാർക്ക് വേണ്ടി തമിഴ്നാട്ടിൽ നീലഗിരി കളക്ടറേറ്റിലേക്ക് സി ഐ ടി യു നടത്തിയ മാർച്ച് ചൂണ്ടിക്കാട്ടി സി പി എമ്മിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് അബിൻ വർക്കി.ആശാവർക്കർമാരുടെ ഓണറേറിയം 26000 രൂപയാക്കുക എന്ന ആവശ്യമാണ് തമിഴ്നാട്ടിൽ ഉയർത്തുന്നത്. ഇവിടെ 21,000 രൂപയാക്കണമെന്നാണ് ആശ വർക്കർമാരുടെ ആവശ്യം. കേന്ദ്ര സർക്കാരാണ് ഇതൊക്കെ തരുന്നത് എന്ന കേരളത്തിലെ ആരോഗ്യ മന്ത്രിയുടെ വാദം ശരിയാണെങ്കിൽ എന്തുകൊണ്ട് ഒരു പോസ്റ്റ് ഓഫീസിന് മുൻപിലേക്കോ കേന്ദ്രസർക്കാർ ഓഫീസിനു മുന്നിലേക്കോ സി ഐ ടി യു സമരം ചെയ്തില്ലയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അബിൻ വർക്കി ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം
' നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല. കേരളത്തിൽ പാലുകാച്ചുമ്പോൾ തമിഴ്നാട്ടിൽ അവർ കല്യാണം കഴിക്കും. കഴിഞ്ഞദിവസം തമിഴ്നാട്ടിൽ നീലഗിരി കളക്ടറേറ്റിലേക്ക് സി ഐ ടി യു വിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആശാവർക്കർമാരുടെ സമരം ആണിത്. സമരത്തിന്റെ ആവശ്യം നമ്മളൊന്ന് കേൾക്കണം. ' ആശാവർക്കർമാരുടെ ഓണറേറിയം 26000 രൂപയാക്കുക '
എത്ര? 26000 രൂപ കേരളത്തിൽ സമരം ചെയ്യുന്ന ആശവർക്കർമാരുടെ ആവശ്യം എത്രയാണ്? 21000 രൂപ സമരം ചെയ്യുന്നത് കളക്ടറേറ്റിന്റെ മുന്നിലേക്ക്.

കേന്ദ്ര സർക്കാരാണ് ഇതൊക്കെ തരുന്നത് എന്ന കേരളത്തിലെ ആരോഗ്യ മന്ത്രിയുടെ വാദം ശരിയാണെങ്കിൽ എന്തുകൊണ്ട് ഒരു പോസ്റ്റ് ഓഫീസിന് മുൻപിലേക്കോ കേന്ദ്രസർക്കാർ ഓഫീസിനു മുന്നിലേക്കോ സി ഐ ടി യു സമരം ചെയ്തില്ല? സമരം ചെയ്യുന്നത് സംസ്ഥാന സർക്കാരിന്റെ ഓഫീസിനു മുന്നിലേക്ക്.
കേരളത്തിൽ 21,000 രൂപ ഓണറേറിയം വർധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന്റെ മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാരെ സി പി എം ദിനംപ്രതി അധിക്ഷേപിക്കുമ്പോഴാണ് തൊട്ടപ്പുറം ഇവർ തന്നെ ഈ സമരം ചെയ്യുന്നത്.
ഉളുപ്പില്ലായ്മയെ നിങ്ങളുടെ പേരോ കമ്യൂണിസം എന്ന് ചോദിച്ചാൽ അത് അതിശയോക്തിയാകുമോ.
Nb :- ആ പോസ്റ്ററിലുള്ള ഡേറ്റിന്റെ കാര്യം പറഞ്ഞ് ക്യാപ്സ്യൂൾ ഇടാൻ വരുന്ന സൈബർ സഖാക്കന്മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. നിങ്ങളുടെ തമിഴ്നാട്ടിലെ സഖാക്കന്മാർക്ക് ഡേറ്റ് മാറിപ്പോയതാണ് അവർ അത് തിരുത്തി ബാനറിൽ അടിച്ചിരിക്കുന്നത് നിങ്ങൾക്ക് കാണാവുന്നതാണ്.
നന്ദി.. വീണ്ടും വരിക..
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications