കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളാകാന്‍ കൊച്ചി ബിനാലെ ഒരുക്കുന്നു ഒരവസരം

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: വരൂ നമുക്ക് കുട്ടികള്‍ ആകാമെന്ന് പറഞ്ഞ് കൊച്ചി മുസ്സിരിസ് ബിനാലെ നിങ്ങളെ ക്ഷണിക്കുകയാണ്. കൊച്ചി ബിനാലെയില്‍ പ്രദര്‍ശിപ്പിക്കുന്ന സിഗ്നേച്ചര്‍ സിനിമ കാണാനാണ് നിങ്ങളെ ക്ഷണിക്കുന്നത്. നിങ്ങളുടെ കുട്ടിക്കാലത്തിലേക്കു പോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ. ആഷിക് അബു സംവിധാനം ചെയ്യുന്ന ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം നിങ്ങളെ കുട്ടിക്കാലത്തിലേക്ക് കൂട്ടികൊണ്ടു പോകും.

കുട്ടികളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായി കഴിഞ്ഞു. പിന്നണി ഗായകന്‍ ഷഹ്ബാസ് അമന്റെ മധുര ശബ്ദത്തില്‍ മലബാറിന്റെ ശൈലിയിലാണ് ചിത്രത്തിലെ സംഭാഷണം. ആഷിക് അബുവിന്റെ എറണാകുളത്തുള്ള പപ്പായ മീഡിയയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ വ്യത്യസ്ത ചിത്രം മൂന്നു ദിവസത്തിനകം യൂട്യൂബില്‍ കണ്ടത് അയ്യായിരത്തിലധികം പേരാണ്.

childrens

കുട്ടികളുടെ നിഷ്‌കളങ്കമായ മനസ്സാണ് ചിത്രത്തില്‍ വരച്ചു കാട്ടുന്നത്. കുട്ടികള്‍ കാണുന്നപോലെ ജിജ്ഞാസയോടെ ആയിരിക്കണം ബിനാലെ കാണേണ്ടത് എന്ന സന്ദേശത്തോടെയാണ് സിഗ്നേച്ചര്‍ സിനിമ ബിനാലെയില്‍ ഒരുക്കിയിരിക്കുന്നത്.

ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന കലയുടെ പ്രദര്‍ശനമാണ് കൊച്ചി ബിനാലെ ഒരുക്കുന്നതെന്നും അതാണ് ലക്ഷ്യമെന്നും സംവിധായകന്‍ ആഷിക് അബു പറഞ്ഞു. ആസ്വാദകന്റെ മനസ് രൂപപ്പെടുത്തുന്നതിന് ബുദ്ധിജീവി ജാഡകളൊന്നുമില്ലാതെ കുട്ടിയായിരുന്നാല്‍ മതി എന്നു ലളിതമായി പറയുകയാണു ചിത്രത്തിലൂടെ.

English summary
lets be the children again,says kochi biennale signature film
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X