കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മന:സാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ല';സ്വർണക്കടത്ത് കേസിൽ പ്രതികരിച്ച് ആഷിഖ് അബു

Google Oneindia Malayalam News

തിരുവനന്തപുരം; ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ സർക്കാരിനെതിരെ ഉയർന്ന ആരോപണത്തിൽ പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു. മനസാക്ഷിയുടെ കോടതിയലക്ക് ഈ കേസ് പോകില്ലെന്നായിരുന്നു ആഷിഖ് കുറിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു ആഷിഖിന്റെ പ്രതികരണം. കോടിയേരി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണം. തെറ്റ് ചെയ്തവർ ആരായിരുന്നാലും രക്ഷപ്പെടാൻ പോകുന്നില്ല. അതിനനുസൃതമായ നിലപാടാണ് ഗവൺമെൻ്റ് സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആർക്കും എൽ ഡി എഫിൻ്റെ മോ, സർക്കാരിൻ്റെയോ ഒരു സഹായവും ലഭിക്കുകയില്ല.

xashiqabunew-158167002

ഇത് സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പാർട്ടിക്കെതിരെ നടത്തുന്ന പ്രചരണങ്ങൾക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല. ഇത് രാഷ്ട്രീയമായ ദുരാരോപണങ്ങൾ മാത്രമാണ്. ഇപ്പോൾ അന്വേഷണം നടത്തുന്ന കേന്ദ്ര സർക്കാർ ഏജൻസിയായ കസ്റ്റംസ് എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു, കോടിയേരി കുറിച്ചു.

Recommended Video

cmsvideo
Swapna Suresh Vacated the flat one day before raid | Oneindia Malayalam

അതേസമയം വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കര്‍ ഐഎഎസിനെ മാറ്റി. പകരം മീര്‍ മുഹമ്മദ് ഐഎഎസിന് അധിക ചുമതല നല്‍കും.പുറത്താക്കലിന് പിന്നാലെ അവധിയിൽ പ്രവേശിക്കാൻ ഐടി സെക്രട്ടറി അപേക്ഷ നൽകി. ആറ് മാസത്തേക്കാണ് അവധിയ്ക്കായി അനുമതി തേടിയത്. മുഖ്യമന്ത്രിയടെ നിർദ്ദേശത്തിന് പിന്നാലെയാണ് ശിവശങ്കറിന്റെ നീക്കമെന്നാണ് സൂചന.

ബിജെപിക്ക് എട്ടിന്റെ പണി; ഇടഞ്ഞ് തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കൾ!പാലം വലിക്കും,ചൗഹാന് നെഞ്ചിടിപ്പ്ബിജെപിക്ക് എട്ടിന്റെ പണി; ഇടഞ്ഞ് തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കൾ!പാലം വലിക്കും,ചൗഹാന് നെഞ്ചിടിപ്പ്

യുഎഇ കോൺസുലേറ്റ് സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വപ്നയുമായി ശിവശങ്കറിന് അടുത്തബന്ധമുണ്ടെന്ന് തരത്തിലുള്ള വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. സ്വപ്നയുടെ ഫ്ളാറ്റിൽ ശിവശങ്കർ നിത്യസന്ദർശകനായിരുന്നുവെന്ന് ഫ്ളാറ്റിലെ താമസക്കാർ വെളിപ്പെടുത്തിയിരുന്നു.

മഞ്ഞുരുകുന്നു? ജോസ് കെ മാണി വിഷയത്തിൽ ഇടപെട്ട് രാഹുൽ ഗാന്ധി!! പ്രത്യേക പാക്കേജ്?മഞ്ഞുരുകുന്നു? ജോസ് കെ മാണി വിഷയത്തിൽ ഇടപെട്ട് രാഹുൽ ഗാന്ധി!! പ്രത്യേക പാക്കേജ്?

ജനിച്ചതും വളർന്നതും അബുദാബിയിൽ! ഇംഗ്ലീഷും അറബിയും അനായാസം വഴങ്ങും, ആരാണ് സ്വപ്ന സുരേഷ്?ജനിച്ചതും വളർന്നതും അബുദാബിയിൽ! ഇംഗ്ലീഷും അറബിയും അനായാസം വഴങ്ങും, ആരാണ് സ്വപ്ന സുരേഷ്?

English summary
Ashiq abu about Gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X