Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് പ്രകൃതി നിയമം, വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ആഷിക് അബു

കോഴിക്കോട്: പ്രശസ്ത നടന്‍ ജോയ് മാത്യുവിനു പിന്നാലെ ഫറൂഖ് കോളേജ് വിദ്യാര്‍ത്ഥികളെ പിന്തുണച്ച് സംവിധായകന്‍ ആഷിക് അബുവും എത്തി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബെഞ്ചില്‍ ഒരുമിച്ചിരുന്നാല്‍ എന്താണ് കുഴപ്പമെന്നാണ് ആഷിക് അബു ചോദിക്കുന്നത്.

ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതാണ് പ്രകൃതി നിയമമെന്നും അദ്ദേഹം പറഞ്ഞു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനു കോഴിക്കോട് ഫറൂഖ് കോളേജ് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്ക് തെറ്റിച്ച് ചില വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചിരിക്കുകയും ചെയ്തു. വിലക്ക് തെറ്റിച്ച വിദ്യാര്‍ത്ഥികളെ കോളേജ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇതിനെതിരെയാണ് ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതാണ് നല്ലത്

ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതാണ് നല്ലത്

ആണും പെണ്ണും ഒരു ബെഞ്ചില്‍ ഒരുമിച്ചിരിക്കുന്നതാണ് പ്രകൃതി നിയമം. അതാണ് അതിന്റെ ശരിയെന്നും ശക്തിയെന്നും ആഷിക് അബു പറയുന്നു.

പ്രകൃതിവിരുദ്ധമായി

പ്രകൃതിവിരുദ്ധമായി

കോഴിക്കോട് ഫറൂഖ് കോളേജില്‍ പ്രകൃതിവിരുദ്ധമായ നിയമങ്ങളാണ് നടക്കുന്നതെന്നും ആഷിക് അബു പറയുന്നു.

ഇതൊന്നും നടക്കില്ല

ഇതൊന്നും നടക്കില്ല

ഇത്തരം നിയമങ്ങളൊന്നും കോളേജുകളില്‍ നടക്കില്ലെന്നാണ് ആഷിക് അബു പറയുന്നത്. പ്രകൃതി തന്നെ അതിനെ തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപായപ്പെടുത്താതിരുന്നാല്‍

അപായപ്പെടുത്താതിരുന്നാല്‍

ആരെയും അപായപ്പെടുത്താതെ ഇരിക്കുകയാണെങ്കില്‍ എന്തു സംഭവിക്കാനായെന്നും ആഷിക് അബു ചോദിക്കുന്നു. ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ഇതിനോടകം 12,000ലധികം ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്. ഈ അഭിപ്രായത്തെ പിന്തുണച്ചുള്ള ഒട്ടേറെ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കോളേജ് ദുരാചാരത്തിന്റെ ചവറ്റുകുട്ടയാകുന്നുവെന്ന് ജോയ് മാത്യു

കോളേജ് ദുരാചാരത്തിന്റെ ചവറ്റുകുട്ടയാകുന്നുവെന്ന് ജോയ് മാത്യു

ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ ആകാശം ഇടിഞ്ഞു വീഴുമോ എന്നു ചോദിച്ചു കൊണ്ട് ജോയ് മാത്യുവും രംഗത്തുവന്നിരുന്നു. ഫറൂഖ് കോളേജ് ദുരാചാരത്തിന്റെ ചവറ്റുകുട്ടയാകുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+