Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയെ പരിഹസിച്ച് ആഷിഖ് അബു; സിനിമാ തമ്പുരാക്കന്‍മാരോട് ഒരു ചോദ്യം, മാപ്പ് പറയുമായിരിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടന അമ്മ തിരിച്ചെടുത്തതില്‍ വിമര്‍ശനമുയരുന്നു. അമ്മയുടെ തീരുമാനത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് വനിതാ താരങ്ങളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി രംഗത്തുവന്നത്. തൊട്ടുപിന്നാലെ സംവിധായകന്‍ ആഷിഖ് അബുവും അമ്മയ്‌ക്കെതിരെ രംഗത്തെത്തി.

അമ്മ വിലക്കേര്‍പ്പെടുത്തിയ നടന്‍ തിലകന്റെ കാര്യം ചൂണ്ടിക്കാട്ടിയാണ് ആഷിഖ് അബുവിന്റെ പരിഹാസം. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ നിന്ന് എന്തുമാറ്റമാണ് ഇപ്പോള്‍ ദിലീപിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ചോദ്യങ്ങള്‍. സഭ്യേതര ഭാഷയിലും പലരും പ്രതികരിക്കുന്നുണ്ട്. അമ്മ പുരുഷ സംഘടനയായി മാറി, ആണുങ്ങളുടെ അമ്മയെന്നും വിമര്‍ശനമുയര്‍ന്നു. ആഷിഖ് അബുവിന്റെ പ്രതികരണമാണ് ഏറെ ശ്രദ്ധേയം...

പകുതിയോളം പേര്‍

പകുതിയോളം പേര്‍

ഞായറാഴ്ച മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊച്ചിയില്‍ ചേര്‍ന്ന യോഗമാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. നേരത്തെ ദിലീപ് വിഷയത്തില്‍ കര്‍ശന നിലപാടെടുത്തിരുന്ന വനിതാ താരങ്ങളും പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള യുവതാരങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പകുതിയോളം അംഗങ്ങള്‍ പങ്കെടുത്ത യോഗമാണ് നിര്‍ണായകമായ തീരുമാനം കൈക്കൊണ്ടത്.

മോഹന്‍ലാലും മമ്മൂട്ടിയും

മോഹന്‍ലാലും മമ്മൂട്ടിയും

നടി ഊര്‍മിള ഉണ്ണി ഉള്‍പ്പെടെയുള്ളവരാണ് ദിലീപ് വിഷയം യോഗത്തില്‍ ചര്‍ച്ചയാക്കിയത്. പ്രധാന ഭാരവാഹികളെല്ലാം ദിലീപിനെ അനുകൂലിച്ച് സംസാരിച്ചു. ഈ വേളയില്‍ പുതിയ പ്രസിഡന്റ് മോഹന്‍ലാലും മമ്മൂട്ടിയും മൗനം പാലിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാനഭംഗ കേസില്‍ കുറ്റാരോപിതന്‍

മാനഭംഗ കേസില്‍ കുറ്റാരോപിതന്‍

അമ്മയുടെ തീരുമാനത്തിനെതിരെ ഡബ്ല്യുസിസി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. മാനഭംഗ കേസില്‍ കുറ്റാരോപിതനായ വ്യക്തിയാണ് ദിലീപ് എന്നയിരുന്നു അവരുടെ പ്രതികരണം. ഡബ്ല്യുസിസി നേതാക്കളായ മഞ്ജുവാര്യര്‍, രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയ നടിമാരൊന്നും അമ്മ യോഗത്തിന് എത്തിയിരുന്നില്ല.

തിലകന്‍ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല

തിലകന്‍ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല

ഡബ്ല്യുസിസിയുടെ പ്രതികരണത്തിന് പിന്നാലെയാണ് ആഷിഖ് അബു ഫേസ്ബുക്കില്‍ പ്രതികരിച്ചത്. അമ്മ മുമ്പ് വിലക്കേര്‍പ്പെടുത്തിയ നടന്‍ തിലകന്റെ കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. തിലകന്‍ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ലെന്നും സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതാണ് കുറ്റമെന്നും ആഷിഖ് അബു ചൂണ്ടിക്കാട്ടുന്നു.

സിനിമാ തമ്പുരാക്കന്‍മാര്‍

സിനിമാ തമ്പുരാക്കന്‍മാര്‍

സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞ കുറ്റത്തിന് മരണം വരെ സിനിമാ തമ്പുരാക്കന്‍മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന് അമ്മ മാപ്പ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ആഷിഖ് അബു പരിഹസിച്ചു. ഡബ്ല്യുസിസിയുടെ മുന്‍നിരയിലുള്ള റിമ കല്ലിങ്കല്‍ ആഷിഖ് അബുവിന്റെ ഭാര്യയാണ്.

മുരളീ തുമ്മാരുകുടി പറയുന്നു

മുരളീ തുമ്മാരുകുടി പറയുന്നു

അമ്മയുടെ യോഗ തീരുമാനങ്ങളെ വിമര്‍ശിച്ച് മുരളീ തുമ്മാരുകുടിയും രംഗത്തുവന്നു. പ്രധാന പദവികളില്‍ വനിതകള്‍ ഇല്ലാത്തത് അദ്ദേഹം എടുത്തുകാട്ടി. കോളേജ് യൂണിയന്‍ ഉള്‍പ്പടെ ഉള്ള പല പ്രസ്ഥാനങ്ങളിലും കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ പേരിനെങ്കിലും വൈസ് പ്രസിഡണ്ട് എന്ന സ്ഥാനം സ്ത്രീകള്‍ക്കായി ഒഴിച്ചിടാറുണ്ടായിരുന്നു.ഇവിടെ അതുപോലും ഇല്ല. വാര്‍ത്ത ശരിയാണെങ്കില്‍ ഏത് നൂറ്റാണ്ടിലേക്കാണ് നമ്മുടെ സംഘടനകള്‍ വളരുന്നത് എ്ന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+