കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോരമയുടെ മീഡിയാ സാഡിസം..!! ആഷിഖ് അബുവിന്റെ പോസ്റ്റിന് താഴെ പത്രമുത്തശ്ശിക്ക് പൊങ്കാല..!!

  • By അനാമിക
Google Oneindia Malayalam News

കോഴിക്കോട്: മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉള്ളവ വാര്‍ത്തകളെ മനുഷ്യത്വം പോലും നോക്കാതെ പലപ്പോഴും സെന്‍സേഷണലൈസ് ചെയ്യുന്നത് എന്നും വിമര്‍ശന വിധേയമായിട്ടുള്ളതാണ്. എകെ ശശീന്ദ്രന്റെത് എന്നു പറയുന്ന അശ്ലീല സംഭാഷണം പുറത്തുവിടാന്‍ ഒരു ചാനലിനെ പ്രേരിപ്പിച്ചതും ഈ ഘടകം തന്നെയാണ്.

Read Also: അന്ന് രാത്രിയില്‍ നടന്നത് ദു:സ്വപ്‌നത്തില്‍ പോലും കാണാത്ത കാര്യങ്ങള്‍..!! ആദ്യമായി ഭാവന പറയുന്നു !!

Read Also: വേലക്കാരിയുടെ നീക്കങ്ങളറിയാന്‍ ഒളിക്യാമറ വെച്ചു..! കിട്ടിയത് ഇതാണ്...!! നടുക്കുന്ന ദൃശ്യങ്ങള്‍..!!

Read Also: അശ്ലീല സംഭാഷണത്തിലെ ആദ്യഭാഗം തന്റേത് തന്നെ..!! എകെ ശശീന്ദ്രന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..!!

മാധ്യമങ്ങള്‍ കണ്ണില്‍ച്ചോര ഇല്ലാത്ത വിധം വാര്‍ത്തകളും ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിക്കുന്നതും പ്രക്ഷേപണം ചെയ്യുന്നതും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. മലയാള മനോരമയുടെ ആദ്യപേജില്‍ വന്ന ഞെട്ടിക്കുന്ന ഒരു ചിത്രം സംവിധായകന്‍ ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെയ്ക്കുകയുണ്ടായി.

ആത്മഹത്യയുടെ ചിത്രം

എറണാകുളത്തെ ഹൈക്കോടതി മന്ദിരത്തില്‍ നിന്നും കഴിഞ്ഞ ദിവസം ജോണ്‍സണ്‍ ഡിക്രൂസ് എന്നയാള്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ജോണ്‍സണ്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടുന്ന ചിത്രമാണ് മനോരമയുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മീഡിയാ സാഡിസം

മനോരമ പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ടും ആഷിഖിന്റെ പോസ്റ്റിനൊപ്പമുണ്ട്. മീഡിയാ സാഡിസം എന്ന ഹാഷ്ടാഗും ചിത്രത്തിന് താഴെയുണ്ട്. ഇതിങ്ങനെ ഒന്നാം കോളത്തില്‍ അടിച്ചുവെക്കാന്‍ തീരുമാനിക്കുന്ന ഒരു തലച്ചോറുണ്ടല്ലോ..എന്ന് ആഷിഖ് രോഷം പ്രകടിപ്പിക്കുന്നു.

മനോരമയ്ക്ക് വിമർശനങ്ങൾ

മനോരമയുടെ നിലപാടിനെ വിമര്‍ശിക്കുന്ന ആഷിഖ് അബുവിന്റെ പോസ്റ്റ് ചലച്ചിത്രതാരം ജയസൂര്യ ഷെയര്‍ ചെയ്തിട്ടുമുണ്ട്. ആഷിഖ് അബുവിന്റെ പോസ്റ്റിന് താഴെ മനോരമയ്ക്ക് എതിരെ കടുത്ത വിമര്‍ശനങ്ങളാണ് കമന്റുകളായി പ്രത്യക്ഷപ്പെട്ടത്.

തലച്ചോറില്ലല്ലോ..

തലച്ചോറില്ലല്ലോ, പബ്ലിസിറ്റിക്ക് വേണ്ടി എന്തും ചെയ്യുമ്പോള്‍ അതിനെ ഒറ്റബുദ്ധി എന്നല്ലേ പറയുക എന്നതൊരു കമന്റ്. മറ്റു പ്ത്രക്കാര്‍ക്ക് ഈ പടഡം കിട്ടിയില്, അതുകൊണ്ട് ഇട്ടില്ല, അത്രയേ ഉള്ളൂ എന്ന് മറ്റൊരാള്‍.

നിലവിളി കേള്‍ക്കാതെ

അതേസമയം ആഷിഖ് അബുവിന്റെ പോസ്റ്റിലൂടെ മനോരമയുടെ ചിത്രത്തിന് കൂടുതല്‍ പബ്ലിസിറ്റി ലഭിക്കുകയാണ് ഉണ്ടായതെന്നും വിമര്‍ശിക്കപ്പെടുന്നു. നിലവിളി കേള്‍ക്കാതെ എന്ന കട്ട്‌ലൈനോടുകൂടിയാണ് മനോരമ ചിത്രം പ്രസിദ്ധീകരിച്ചത്.

താഴെ വീഴുന്ന ദൃശ്യം

കൊച്ചിയില്‍ ഹൈക്കോടതി മന്ദിരത്തിന്റെ ഏഴാം നിലയില്‍ നിന്നും കൊല്ലം സ്വദേശി ജോണ്‍സണ്‍ ഡിക്രൂസ് താഴെ വീഴുന്ന ദൃശ്യം. സമീപത്തുണ്ടായിരുന്നവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും ചാടിയ ജോണ്‍സണ്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്

 നീതി കിട്ടില്ലെന്ന് ഉറപ്പ്

കേസ് ആവശ്യത്തിനായി ഹൈക്കോടതിയിലെ അഭിഭാഷകനെ കാണാനായി എത്തിയ ജോണ്‍സണ്‍ എന്ന 78കാരന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി മരിക്കുകയായിരുന്നു. നീതി കിട്ടില്ലെന്ന് ഉറപ്പായിരിക്കുന്നുവെന്ന് ഇദ്ദേഹം ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നു.

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Director Ashiq Abu's facebook post against Malayala Manorama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X