കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെസ്‌ക് കാലും ഹോക്കി സ്റ്റിക്കും..മഹാരാജാസിനെ സംരക്ഷിക്കുന്ന മാരകായുധങ്ങള്‍..!ആഷിക് അബു പറയുന്നു..!!

  • By അനാമിക
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിലെ ഏറ്റവും പ്രശസ്തമായ കലാലയം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും മാരകായുധങ്ങള്‍ പിടിച്ചെടുത്തുവെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ സംവിധായകന്‍ ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.മഹാരാജാസിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയാണ് ആഷിഖ് അബു. കൊച്ചി പോലൊരു നഗരത്തില്‍ മഹാരാജാസ് ക്രിമിനല്‍ താവളമല്ലാതെ നിലനില്‍ക്കാന്‍ കാരണമെന്തെന്നും ആഷിഖ് പറയുന്നു.

Read Also: ലീഗ് നേതാക്കള്‍ മദ്യപിക്കുകയും വ്യഭിചരിക്കുകയും ചെയ്യുന്നു..!! ചൊറിയുന്ന ലീഗുകാരെ ചൊറിഞ്ഞ് പോസ്റ്റ്!

Read Also: മൂന്നാറില്‍ മെഗാസ്റ്റാറിനും ഏക്കർ കണക്കിന് കയ്യേറ്റ ഭൂമി..?? മണിയുടെ സഹോദരനും..!! പട്ടിക പുറത്ത്..!!

ആഷികിന്റെ മറക്കാത്ത ആ അനുഭവം

ക്യാംപസ്സിനെ സംരക്ഷിക്കുന്നത് വിദ്യാര്‍ത്ഥികളും മനശക്തിയും `മാരകായുധങ്ങളും' ആണെന്ന് ആഷിക് അബു പറയുന്നു. താന്‍ പഠിച്ചിരുന്ന കാലത്തെ ഒരു അനുഭവവും ആഷിക് പങ്കുവെയ്ക്കുന്നു. മഹാരാജാസിനൊപ്പം എന്ന ഹാഷ്ടാഗിലാണ് ആഷികിന്റെ പോസ്റ്റ്.

ഗുണ്ടകൾ അഴിഞ്ഞാടിയ ഒരുദിനം

സംഭവം ഇങ്ങനെയാണ്. പ്രീഡിഗ്രി പഠനകാലത്ത് പുറത്ത് നിന്നെത്തിയ ഒരു സംഘം ഗുണ്ടകള്‍ പ്രണയം നിഷേധിച്ച പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താനെത്തി. പ്രിന്‍സിപ്പാളും വയസ്സനായ പ്യൂണും ഇവരെ പിടികൂടി. എന്നാല്‍ ഇവര്‍ പ്രിന്‍സിപ്പലിനെ കോളറിന് പിടിച്ച് ചുമരിലേക്കുയര്‍ത്തി

എങ്ങും നിലവിളികൾ മാത്രം

ഈ സംഘത്തിന്റെ കയ്യില്‍ കത്തിയും വാളും ഉള്‍പ്പെടെ ഉള്ള ആയുധങ്ങളുണ്ടായിരുന്നു. കുട്ടികളെല്ലാം ഭയന്നോടി. പ്രിന്‍സിപ്പാളിനെ രക്ഷിക്കാന്‍ ചെന്ന പ്യൂണിനെ സംഘം തല്ലിത്താഴെയിട്ടു. എങ്ങും നിലവിളികള്‍.

ആ `മാരകായുധങ്ങൾ'

പിന്നെ കേട്ടത് ഒരിരമ്പലാണ്. യൂണിയന്‍ ഓഫീസില്‍ നിന്നും എസ്എഫ്‌ഐയുടെ കുട്ടികള്‍ ഇരമ്പിവന്നു. കയ്യില്‍ കിട്ടിയ ഡെസ്‌കിന്റെ കാലും ഹോക്കി സ്റ്റിക്കുകളും ജനാലയുടെ ഇരുമ്പഴിയും മണ്‍വെട്ടിയുടെ പിടിയും പെയിന്റ് അടിച്ച പാട്ടബക്കറ്റും ആയുധമാക്കി ഇരമ്പിവന്ന എസ്എഫ്‌ഐക്കാരുടെ ദൃശ്യം കണ്ടവരാരും മറക്കില്ല.

മഹാരാജാസിനെ സംരക്ഷിക്കുന്നത്

കൊച്ചി പോലൊരു നഗരത്തില്‍ മഹാരാജാസ് ക്രിമിനല്‍ താവളമല്ലാതെ നിലനില്‍ക്കാന്‍ കാരണം നാട്ടിലെ നിയമവാഴ്ചയല്ല. പ്രിന്‍സിപ്പാളെന്നോ വിദ്യാര്‍ത്ഥിയെന്നോ വ്യത്യാസമില്ലാതെ ക്യാമ്പസ്സിനെ സംരക്ഷിച്ച് നിര്‍ത്തിയ വിദ്യാര്‍ത്ഥികളുടെ മനശക്തിയും മേല്‍പ്പറഞ്ഞ `മാരകായുധങ്ങളും'ആണെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
hiq Abu's facebook post on Maharajas College is Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X