Get Updates
Get notified of breaking news, exclusive insights, and must-see stories!

തോറ്റവർക്കൊപ്പം, നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പം, പിന്തുണയുമായി ആഷിഖ് അബു

കൊച്ചി: ഇടതുപക്ഷത്തിന് പിന്തുണയുമായി സംവിധായകൻ ആഷിഖ് അബു. ഇനിയും പൊരുതിനേടുമെന്ന് ആവർത്തിക്കുന്ന ഇടതുകേരളത്തിനൊപ്പമാണ് താനെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആഷിഖ് അബു പറയുന്നു. എറണാകുളം മണ്ഡലത്തിൽ വിജയിച്ച ഹൈബി ഈഡനും ആലത്തൂർ മണ്ഡലത്തിൽ വിജയിച്ച രമ്യാ ഹരിദാസിനും അഭിനന്ദനം അറിയിക്കുകയും ചെയ്യുന്നുണ്ട് ആഷിഖ് അബു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: തോറ്റവർക്കൊപ്പം.
ഇനിയും പൊരുതിനേടുമെന്ന് ആവർത്തിക്കുന്ന ഇടതുകേരളത്തിനൊപ്പം.നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പം. കൂടുതൽ കരുത്തോടെ തിരിച്ചുവരണം. എന്റെ മണ്ഡലത്തിൽ അതിശയിപ്പിക്കുന്ന ഭൂരിപക്ഷത്തിൽ വിജയിച്ച ശ്രീ ഹൈബിക്ക് അഭിനന്ദനങ്ങൾ . സഖാവ് ആരിഫിനും മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ യു ഡി എഫ് വിജയികൾക്കും വിശിഷ്യാ രമ്യ ഹരിദാസിനും അഭിനന്ദനങ്ങൾ .
ലാൽ സലാം .

ashiq

ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ഇടതുമുന്നണിക്ക് നേരിടേണ്ടി വന്നത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 19 ഇടത്തും യുഡിഎഫ് വിജയിച്ചപ്പോൾ ആലപ്പുഴയിൽ മാത്രമാണ് ഇടത് സ്ഥാനാർത്ഥി വിജയിച്ചത്. ഇടത് കോട്ടയായ പാലക്കാടും കണ്ണൂരിലും സിപിഎമ്മിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. 9 മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചത്.

അപ്രതീക്ഷിത തോൽവിയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‍ൃഷ്ണൻ പ്രതികരിച്ചത്. ഇക്കുറി ഹിന്ദു വോട്ടുകൾ കൈവിട്ടെന്നും ശബരിമല തിരിച്ചടിയായെന്നുമാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+