ആഷിക് അബു അവശ്യസാധനങ്ങളുമായി തമിഴ്‌നാട്ടിലേക്ക്!!
കൊച്ചി: പ്രശസ്ത താരം മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കും പിന്നാലെ സംവിധായകന്‍ ആഷിക് അബുവും തമിഴ്‌നാട്ടുകാര്‍ക്ക് സഹായവുമായി എത്തി. വ്യത്യസ്ത രീതിയിലുള്ള പ്രവര്‍ത്തനവുമായാണ് ആഷിക് അബുവും സംഘവും രംഗത്തിറങ്ങിയിരിക്കുന്നത്.
ചെന്നൈയിലെ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നവരുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് സഹായിക്കാനാണ് ആഷിക്കിന്റെയും സംഘത്തിന്റെയും തീരുമാനം. താല്‍പര്യമുള്ളവര്‍ക്ക് ഈ ദൗത്യത്തില്‍ പങ്കുചേരാമെന്ന് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു. അവശ്യസാധനങ്ങളുമായി കൊച്ചിയില്‍ നിന്നും ചെന്നൈയിലേക്ക് പോകാനാണ് സംഘത്തിന്റെ തീരുമാനം.

സഹായവുമായി ആഷിക് അബു
തമിഴ്‌നാട്ടിലെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി സംവിധായകന്‍ ആഷിക്കും സംഘവും എത്തി. ഫേസ്ബുക്കിലൂടെയാണ് ആഷിക് വ്യത്യസ്ത രീതിയിലുള്ള സഹായ പ്രവര്‍ത്തനം അറിയിച്ചത്.

അവശ്യ സാധനങ്ങളുമായി തമിഴ്‌നാട്ടിലേക്ക്
അവശ്യ സാധനങ്ങളുമായി കൊച്ചിയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോകാനാണ് ആഷിക്കിന്റെയും സംഘത്തിന്റെയും തീരുമാനം.
|
സാധനങ്ങളുടെ പട്ടിക
എന്തൊക്കെ സാധനങ്ങള്‍ കൊണ്ടു പോകുന്നതിനെക്കുറിച്ചുള്ള പട്ടികയും ആഷിക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആര്‍ക്കു വേണമെങ്കിലും ഈ ദൗത്യത്തില്‍ പങ്കു ചേരാം. പെട്ടെന്ന് പാകം ചെയ്യാന്‍ പറ്റുന്ന സാധനങ്ങള്‍ വേണം, പക്ഷെ, സാധനങ്ങള്‍ പാകം ചെയ്തു കൊണ്ടു വരണ്ടെന്നും ആഷിക് പറയുന്നുണ്ട്.

വസ്ത്രങ്ങളും
ഭക്ഷണ സാധനങ്ങള്‍ കൂടാതെ വസ്ത്രങ്ങളും കൊണ്ടു പോകുന്നുണ്ട്. ചൂടു വസ്ത്രമാണ് ഇതില്‍ പ്രധാനം. മഴ കോട്ട്, പുതപ്പ്, കമ്പിളി എന്നിവയാണ് പറയുന്നത്.

കുടകളും മരുന്നുകളും
കുട, ആവശ്യമായ മരുന്നുകള്‍, കുടിവെള്ളം തുടങ്ങി ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ലിസ്റ്റില്‍ പറയുന്നുണ്ട്. റോഡ് മാര്‍ഗത്തിലൂടെയോ അല്ലെങ്കില്‍ കപ്പല്‍ മാര്‍ഗത്തിലൂടെയോ സാധനങ്ങള്‍ കൊണ്ടു പോകാനാണ് ആഷിക്കും സംഘവും ഉദ്ദേശിക്കുന്നത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications