നിരാശപ്പെടുത്തുന്ന ചിത്രം; കോണ്‍ഗ്രസ്സ് തകരരുതെന്ന് ആഗ്രഹിക്കുന്നു: ആഷിഖ് അബു
Recommended Video

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്ന വാർത്തയോട് പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു. കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിൽ നിന്നും ബിജെപി അംഗത്വമെടുക്കുന്ന ടോം വടക്കന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് ഈ ചിത്രം നിരാശപ്പെടുത്തുന്നു കോൺഗ്രസ് തകരരുതെന്ന് ആഗ്രഹിക്കുന്നുവെന്നും ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു.
കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചാണ് ടോം വടക്കൻ ബിജെപിയിൽ ചേർന്നത്. മുൻ എഐസിസി ജനറൽ സെക്രട്ടറി കൂടിയായ ടോം വടക്കൻ വർഷങ്ങളായി കോൺഗ്രസ് വക്താവായി പ്രവർത്തിച്ച് വരികയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുമ്പോൾ മുതിർന്ന നേതാവ് പാർട്ടി വിട്ടത് കോൺഗ്രസിന് ക്ഷീണമായേക്കും.

ഉപയോഗിച്ച് കഴിഞ്ഞാൽ വലിച്ചെറിയുന്ന രീതിയാണ് കോൺഗ്രസിന്റേത്, പുൽവാമ ആക്രമണത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നുമാണ് ടോം വടക്കൻ നൽകുന്ന വിശദീകരണം.
നേരത്തെ തൃശൂരിൽ മത്സരിക്കാനുള്ള താൽപര്യം ടോം വടക്കൻ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ സാധ്യതാ പട്ടികയിൽ പോലും ടോം വടക്കന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. തൃശൂരിലോ ചാലക്കുടിയിലോ ബിജെപി സ്ഥാനാർത്ഥിയായി ടോം എത്തിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.












Click it and Unblock the Notifications