കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യത്വം ഇല്ലാത്ത ഏതു പ്രവൃത്തിയും ഫാസിസമാണെന്ന് ആഷിക് അബു

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: ഫാസിസം എന്നു പറഞ്ഞാല്‍ എന്താണ്? ഇതിനുള്ള ഉത്തരം സംവിധായകന്‍ ആഷിക് അബു പറഞ്ഞു തരും. മനുഷ്യത്വം ഇല്ലാത്ത ഏതു പ്രവൃത്തിയും ഫാസിസമാണെന്ന് ആഷിക് അബു പറയുന്നു. ഡിസംബര്‍ 19നും 20നും നടക്കാനിരിക്കുന്ന മനുഷ്യസംഗമം എന്ന പരിപാടിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തു കൊണ്ടാണ് ആഷിക് ഇക്കാര്യം വ്യക്തമാക്കുന്നത്.

മനുഷ്യരിലൊരാളായി അണിചേരൂ എന്നു പറഞ്ഞാണ് ആഷിക് അബു പരിപാടിയുടെ പോസ്റ്റിട്ടിരിക്കുന്നത്. മനുഷ്യത്വം എന്നാല്‍ എന്താണെന്ന് ചോദിച്ച ഫേസ്ബുക്ക് സുഹൃത്തിനോട് ആഷിക് പറഞ്ഞതിങ്ങനെ....മനുഷ്യത്വം ഇല്ലാത്ത ഏതു പ്രവൃത്തിയും ഫസിസം തന്നെ.

മനുഷ്യരിലൊരാളായി അണിചേരൂ.. !

Posted by Aashiq Abu onSaturday, December 12, 2015

ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയ്ക്കും മത-വര്‍ഗീയ ഫാസിസ്റ്റ് പ്രവണതകള്‍ക്കുമെതിരെ 40ഓളം സംഘടനകള്‍ ചേര്‍ന്നാണ് പീപ്പിള്‍ എഗൈന്‍സ്റ്റ് ഫാസിസം സംഘടിപ്പിക്കുന്നത്. എറണാകുളം ടൗണ്‍ ഹാളിലാണ് മനുഷ്യ സംഗമം സംഘടിപ്പിക്കുന്നത്. ഫാസിസം എല്ലാതരത്തിലും സമൂഹത്തെ തകര്‍ക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്.

അതുകൊണ്ടുതന്നെ ഇത്തരം കൂട്ടായ്മകള്‍ക്ക് വളരെ പ്രധാന്യമുണ്ടെന്നും വിലയിരുത്തുന്നു. പ്രശസ്ത എഴുത്തുകാരും ആക്ടിവിസ്റ്റുകളും ഇതിനു നേതൃത്വം നല്‍കുന്നുണ്ട്. ഡോ.പിഎം ഭാര്‍ഗ്ഗവ, ഷഹബാസ് അമന്‍, റിമ കല്ലിങ്കല്‍, എം.എ ബേബി, സലിംകുമാര്‍ തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുക്കുന്നുണ്ട്.

English summary
Director Ashiq abu facebook talk about fascism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X