Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓരോ ദിവസവും നാണം കെട്ട് ജീവിക്കുകയാണെന്ന് ആഷിക് അബു!!

കൊച്ചി: ഇന്ത്യയില്‍ നടക്കുന്ന ഏതു പ്രതിഷേധത്തിനെതിരെയും പ്രതികരിക്കാന്‍ ഒരേ ഒരു സംവിധായകനുണ്ട്. അതു ആഷിക് അബു തന്നെയാണ്. എല്ലാ കാര്യത്തിലും ആഷിക് അബു തന്റെ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. ഓരോ ദിവസവും നാണം കെട്ട് ജീവിക്കുകയാണെന്നാണ് ഇപ്പോള്‍ ആഷിക് പറയുന്നത്. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയില്‍ നടക്കുന്ന അക്രമത്തിനെതിരെ സംസാരിക്കുകയായിരുന്നു.

ലോകത്തിനു മുന്നില്‍ ഇന്ത്യ ഓരോ ദിവസവും നാണം കെട്ട് കൊണ്ടിരിക്കുകയാണെന്ന് ആഷിക് പറയുന്നു. ഇത്രയ്ക്കും വിവരമില്ലാത്ത ആളുകളാണോ ഇന്ത്യയില്‍ ഉള്ളതെന്നു ഓര്‍ക്കുമ്പോള്‍ നാണക്കേടു തോന്നുന്നു. അത്തരം അസംബന്ധമായ കാര്യങ്ങളാണ് നടന്നുക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ നാണം കെട്ടു തല താഴ്ത്തി

ഇന്ത്യ നാണം കെട്ടു തല താഴ്ത്തി

ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ ഓരോ ദിവസവും നാണം കൊണ്ട് തല താഴ്ത്തുകയാണെന്നു ആഷിക് പറയുന്നു. ജനാധിപത്യത്തിനു തന്നെ വെല്ലുവിളിയാണ് ഇത്തരം സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.

അപകടം പിടിച്ച കാലഘട്ടം

അപകടം പിടിച്ച കാലഘട്ടം

അപകടം പിടിച്ച കാലഘട്ടത്തില്‍ കൂടിയാണ് നാം ഓരോരുത്തരും നീങ്ങുന്നത്. നാളെ എന്തു സംഭവിക്കും ആര് മരിക്കും എന്നു ടെന്‍ഷനാണ്. അത്തരം ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണല്ലോ ഓരോ ദിവസവും പുലരുമ്പോള്‍ കേള്‍ക്കുന്നത്.

അഭിപ്രായ പ്രകടനം നടത്തി വിവാദങ്ങളില്‍പ്പെട്ടു

അഭിപ്രായ പ്രകടനം നടത്തി വിവാദങ്ങളില്‍പ്പെട്ടു

ഇന്ത്യയില്‍ നടക്കുന്ന വിഷയങ്ങളില്‍ ഒരു സാധാരണക്കാരനെപ്പോലെ അഭിപ്രായങ്ങള്‍ പറഞ്ഞു. പ്രതികരിക്കാതെ മാറി നില്‍ക്കാനാവില്ലെന്നും ആഷിക് പറയുന്നു.

ഭീഷണി

ഭീഷണി

അഭിപ്രായ പ്രകടനം നടത്തി ഭീഷണി നേരിടേണ്ടി വരികയാണെന്നും ആഷിക് പറയുന്നു. തനിക്ക് മാത്രമല്ല പ്രതികരിക്കുന്ന പലര്‍ക്കും ഇതാണ് അവസ്ഥ.

ആര്‍ക്കും ഒന്നിനും സ്വാതന്ത്ര്യമില്ലാതായി

ആര്‍ക്കും ഒന്നിനും സ്വാതന്ത്ര്യമില്ലാതായി

ഭക്ഷണം എന്തുകഴിക്കണം, എന്തു പറയണം എന്നതിനു വിലക്ക് വരുന്നു. ആര്‍ക്കും ഒന്നിനും സ്വാതന്ത്ര്യമില്ലാതായി. എഴുത്തുകാര്‍ എഴുത്ത് നിര്‍ത്തുന്നു, എഴുതിയാല്‍ കൊല്ലുമെന്നുള്ള ഭീഷണി.

പുരസ്‌കാരം തിരിച്ചു നല്‍കുന്നു

പുരസ്‌കാരം തിരിച്ചു നല്‍കുന്നു

എഴുത്തുകാരും, ചലച്ചിത്രപ്രവര്‍ത്തകരും, മറ്റു പ്രമുഖരും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നു. ഇങ്ങനെ പ്രതിഷേധിക്കുകയാണ് പലരും. ഇതു വലിയ പ്രശ്‌നത്തിലേക്കുള്ള പോക്കാണെന്നും ആഷിക് വ്യക്തമാക്കുന്നു.

വിമര്‍ശനങ്ങള്‍ കണ്ടില്ലെന്നുവെക്കുന്നു

വിമര്‍ശനങ്ങള്‍ കണ്ടില്ലെന്നുവെക്കുന്നു

വിമര്‍ശനങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്, അതൊക്കെ അതിന്റെ വഴിക്ക് വിടുന്നു. ഇന്നത്തെ രാഷ്ട്രീയവും ശരിക്കുള്ള രാഷ്ട്രീയവും എന്താണെന്ന് പലരെയും പഠിപ്പിക്കേണ്ടതുണ്ട്. അതു സിനിമയിലൂടെ ഉണ്ടാകുമെന്നും ആഷിക് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+