കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ കോളേജുകള്‍ക്കെതിരെ എസ്എഫ്‌ഐയുടെ സമരപ്രഖ്യാപനം; 'സമര വസന്തം' ആഷിഖ് അബു ഉദ്ഘാടനം ചെയ്യും

ജിഷ്ണുവിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി ജനാധിപത്യ കലാലയങ്ങള്‍ക്കായി 'സമര വസന്തം' എന്ന പരിപാടി മുഴുവന്‍ ജില്ലകളിലും ഏരിയ യൂണിറ്റുകളിലും സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ സമരംവസന്തം പരിപാടി സംവിധായകന്‍ ആഷിഖ് അബു വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. കേരളത്തിലെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജുകളില്‍ നടന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥി വിരുദ്ധ പ്രവണതകളുടെ പശ്ചാത്തലത്തില്‍ എസ് എഫ് ഐയുടെ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍. സ്വാശ്രയ കോളേജുകളിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളും ,സ്വാശ്രയ ഹെല്‍പ് ലൈന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഈ പരിപാടിയോടനുബന്ധിച്ചു ആരംഭിക്കും.

വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പാമ്പാടിയിലാണ് പുരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജിഷ്ണുവിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി ജനാധിപത്യ കലാലയങ്ങള്‍ക്കായി 'സമര വസന്തം' എന്ന പരിപാടി മുഴുവന്‍ ജില്ലകളിലും ഏരിയ യൂണിറ്റുകളിലും സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ പ്രസ്താവനയില്‍ അറിയിച്ചു. കോട്ടയം മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജ്,കണ്ണൂര്‍ വിമല്‍ ജ്യാതി എഞ്ചിനീയറിംഗ് കോളെജുകളില്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥി പീഡനം നടക്കുന്ന സാഹചര്യത്തില്‍ ആണ് എസ് എഫ് ഐ ഇത്തരത്തില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഒരുക്കുന്നത്.

Ashiq Abu

സ്വാശ്രയ കോളെജുകളില്‍ മാനേജുമെന്റിന്റെ അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ മുന്നോട്ടു വരുന്ന വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച് കെട്ടിചമച്ച പല ആരോപണങ്ങളിലും ഇരയാക്കുകയും കാമ്പുസിനുള്ളിലെ ഇടിമുറിയില്‍ കയറ്റി മര്‍ദ്ദിക്കുകയും മലയാളം സംസാരിച്ചാല്‍ വലിയ സംഖ്യ പിഴ ഈടാക്കുകയും ചെയുന്ന കിരാത നടപടികളാണ് പുറത്തുവന്നുകൊണ്ടിരിക്കുനതെന്നും എസ്എഫ്‌ഐ സംസ്ഥആന സെക്രട്ടറി എം വിജിന്‍ പ്രസിഡന്റ് ജയിക് സി തോമസ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

English summary
Ashiq Abu will inaugurate 'Samara Vasantham' on Thursday at Pambadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X