കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍വ്വതി ഡബ്ല്യുസിസിയില്‍ രാജിവെയ്ക്കാത്തതിന് പിന്നില്‍.. കാരണം വെളിപ്പെടുത്തി ആഷിഖ് അബു

  • By Desk
Google Oneindia Malayalam News

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെയ്ക്കാന്‍ പാര്‍വ്വതി തയ്യാറായിരുന്നെന്ന് വ്യക്തമാക്കി സംവിധായകന്‍ ആഷിഖ് അബു. തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആഷിഖ് അബു ഇക്കാര്യം പറഞ്ഞത്. ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ തിരുമാനിച്ചതിന് പിന്നാലെ ഡബ്ല്യുസിസി അംഗങ്ങളായ ഭാവന ഉള്‍പ്പെടെ നാല് പേര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു.

എന്നാല്‍ സംഘടനയിലെ സജീവ അംഗങ്ങളും ഭാവനയുടെ സുഹൃത്തുക്കളുമായിരുന്ന മഞ്ജുവാര്യറും പാര്‍വ്വതിയും എന്തുകൊണ്ട് രാജിവെച്ചില്ലെന്ന ചോദ്യമായിരുന്നു പലരും ഉയര്‍ത്തിയത്. എന്നാല്‍ അമ്മയില്‍ നിന്ന് രാജിവയ്ക്കാന്‍ നടി പാര്‍വതി തയ്യാറായിരുന്നെന്നും അതേസമയം ചില സമ്മര്‍ദ്ദങ്ങള്‍ കാരണമാണ് അവര്‍ പിന്‍മാറിയതെന്നും ആഷിഖ് അബു കുറിപ്പില്‍ പറയുന്നു. പോസ്റ്റ് ഇങ്ങനെ

നിശബ്ദരാക്കുക

നിശബ്ദരാക്കുക

സർക്കാരിനോടും, പൊതുജങ്ങളോടും എല്ലാ രാഷ്ട്രീയ പാർട്ടികളോടുമുള്ള അഭ്യർത്ഥന.
സമൂഹത്തിൽ ഭീകരത പടർത്തി എതിര്ശബ്ദങ്ങളെ ഇല്ലാതാക്കുക എന്നതാണ് ഭീകരവാദത്തിന്റെ അടിസ്ഥാന പ്രമാണം. മലയാള സിനിമയിലും കുറെ കാലമായി നടക്കുന്ന കാര്യമിതാണ്. ഭീഷണി, കായികമായി ഉപദ്രവിക്കുക, സൈബർ ആക്രമണം നടത്തുക തുടങ്ങി അനേകം ക്രിമിനൽ പ്രവർത്തനങ്ങളുടെ ഫലമായി ഒരു ഭീകരാന്തരീക്ഷം സൃഷ്‌ടികുകയും, സിനിമ എന്ന ജനപ്രിയകലയോട് ജനങ്ങൾക്കുള്ള നിഷ്കളങ്കമായ സ്നേഹവും ആരാധനയും ഉപയോഗിച്ച് ഫാൻസ്‌ അസോസിയേഷൻ എന്ന പേരിൽ ഗുണ്ടാ സംഘം രൂപീകരിക്കുകയും അവർ ഈ താരങ്ങൾക്കുവേണ്ടി ആക്രമങ്ങൾ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എതിർപക്ഷത്തെ, പ്രത്യേകിച്ച് സ്ത്രീകളെ നിശ്ശബ്ദരാക്കുകയുമാണ് ഈ തന്ത്രം.

ക്രിമിനല്‍ കൂട്ടം

ക്രിമിനല്‍ കൂട്ടം

2002 മുതൽ മലയാള സിനിമയിലും തെന്നിന്ത്യൻ സിനിമകളിലും സജീവമായി പ്രവർത്തിച്ച ഒരു പ്രശസ്തയായ പെൺകുട്ടിയെ, നടുറോഡിൽ ആക്രമിക്കാനുള്ള ധൈര്യം കിട്ടുന്നത് ഈ ആരാധക ക്രിമിനൽ കൂട്ടം എന്തും ചെയ്യാനായി കൂടെയുള്ളതുകൊണ്ടും പണവും സ്വാധീനവും ഉള്ളതുകൊണ്ടുമാണ്. എല്ലാ ദുഷ്ട്ടപ്രവർത്തികളും ചെയ്യാൻ ഇവർക്ക് ശക്തിയാകുന്നത് സിനിമ എന്ന കലയോടുള്ള നമ്മുടെ ജനങളുടെ നിഷ്കളങ്കമായ സ്നേഹത്തെ മുതലെടുത്തുകൊണ്ടാണ്.

മമ്മൂക്കയുടെ മൗനം

മമ്മൂക്കയുടെ മൗനം

ഒരഭിപ്രായം പറഞ്ഞെന്ന ' കുറ്റത്തിന് ' പാർവതി അതിക്രൂരമായി ഈ ദുഷ്ടന്മാരാൽ ആക്രമിക്കപെട്ടപ്പോൾ മമ്മുക്ക മൗനം പാലിച്ചു, കേരളം മൗനം പാലിച്ചു. ആ ആക്രമണങ്ങളെ ഈ പെൺകുട്ടികൾ ഒരുമിച്ചുനേരിട്ടു, ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നു. അഭിപ്രായങ്ങളും നിലപാടുകളും പരസ്യമായി പ്രകടിപ്പിക്കുകയും ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കൂടെ നിൽക്കുകയും ചെയ്യുന്നവരുടെ സിനിമകൾ ആക്രമിക്കപ്പെടുന്നു.

വെറുപ്പ്

വെറുപ്പ്

സൈബർ അറ്റാക്കുകൾ വഴി അതിഭീകര വിഷം ചീറ്റുന്ന ഈ കൂട്ടം, നേരിട്ടാണെങ്കിൽ കായികമായി കൈകാര്യം ചെയ്യുമെന്നും, പെണ്ണുങ്ങളെ റേപ്പ് ചെയ്യുമെന്നും ഉറപ്പാണ്. അവരത് ചെയ്യും. അത്ര മാത്രം വെറുപ്പിന്റെ അളവ് ആരാധനയുടെ പേരിൽ അവരിലുണ്ട്.

വെല്ലുവിളി

വെല്ലുവിളി

ഇവരുടെ ലിസ്റ്റിലുള്ള ആളുകളുടെ സിനിമകളുമായോ ഇവരുമായോ സഹകരിക്കാൻ എല്ലാവരും പേടിക്കുന്നു. പാർവതിയുടെ രണ്ടു സിനിമകൾ, അതും പ്രിത്വിരാജുമൊത്തു വരാനിരിക്കുകയാണ്. ഈ സിനിമകളുടെ സംവിധായകരും നിർമാതാക്കളും എഴുത്തുകാരും മറ്റ് അണിയറ പ്രവർത്തകരും അതിഭീകര സമ്മർദം അനുഭവിക്കുകയാണ്. പാർവതിയുടെ പേരിൽ ചിത്രം ആക്രമിച്ചുനശിപ്പിക്കും എന്ന് ഈ കൂട്ടം എപ്പോഴേ വെല്ലുവിളിച്ചു കാത്തിരിക്കുകയാണ്.
പൊതുപരിപാടികളിൽ പാർവതി പങ്കെടുക്കുമ്പോൾ നടക്കുന്ന തെറിവിളിച്ചുള്ള കൂവൽ സംഗീതം പോലെ ആസ്വദിക്കുകയാണ് (താരങ്ങൾ)?!

മൗനം

മൗനം

"സിനിമാനടികൾ" അവരെ തെറിവിളിക്കാനും ബലാത്സംഗം ചെയ്യാനും ഭീഷണിപ്പെടുത്താനും ആക്രമിക്കാനുമുള്ള ലൈസെൻസ് ആരാണിവർക് നൽകുന്നത്? സിനിമകളെ, അതിൽ പണിയെടുക്കുന്ന പ്രവർത്തകരെ ആക്രമിച്ചും പേടിപ്പിച്ചും ഇത്രെയും കാലം അഴിഞ്ഞാടിയ ഇവരെ ഒരു വാക്കുകൊണ്ടുപോലും തടയാത്ത സിനിമാ തൊഴിലാളികളുടെ രജിസ്റ്റർ ചെയ്യപ്പെട്ട സംഘടന ( ഫെഫ്ക ) അർത്ഥഗർഭമായ മൗനം തുടരുന്നു.

ഫെഫ്ക

ഫെഫ്ക

മികച്ച എഴുത്തുകാരും സംവിധായകരും ഛായാഗ്രാഹകരും മറ്റുമുള്ള വലിയ തൊഴിലാളി പ്രസ്ഥാനമാണ് ഫെഫ്ക. ( ഒരു അഭിമുഖത്തിൽ ഫെഫ്കയെ " അപകീർത്തിപ്പെടുത്തി "എന്ന കുറ്റം വിധിച്ച ഫെഫ്ക ഡിറക്ടർസ് യൂണിയൻ ഭാരവാഹികളായ ശ്രി ജി എസ് വിജയൻ, ശ്രി രഞ്ജി പണിക്കർ എന്നിവർ എന്നോട് വിശദീകരണം ചോദിക്കുകയും, അതിന് ഞാൻ മറുപടി കൊടുക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ആ സംഘടനയുടെ പ്ലാറ്റഫോമിൽ പറയാൻ പറ്റാത്തത്കൊണ്ടാണ് ഇവിടെ പറയുന്നത് ).

നടന്‍റെ കൂടെ

നടന്‍റെ കൂടെ

വളരെശക്തമായ അംഗബലമുള്ള, ഒരു തൊഴിലാളി സംഘടന പോലും സിനിമയെ ഈ ആക്രമണങ്ങളിൽ നിന്ന് തടുക്കാൻ മുന്നോട്ടുവരുന്നില്ല. ഫെഫ്കയുടെ നേതാവും " ഇടതുപക്ഷ " സഹയാത്രികനുമായ ശ്രി ബി ഉണ്ണികൃഷ്ണൻ കുറ്റാരോപിതനായ നടന്റെ കൂടെയാണ്. പ്രശ്നങ്ങളിൽ നിഷ്പക്ഷമായി ഇടപെടേണ്ട ഒരു തൊഴിലാളി പ്രസ്ഥാനം പക്ഷം കൃത്യമായി പിടിച്ചുകഴിഞ്ഞു.
ഇനി ആരോടാണ് ഈ വലിയ വ്യവസായത്തിലെ അസാന്മാർഗിക പ്രവർത്തനങ്ങൾ തടയണമെന്ന് ഈ പെണ്കുട്ടികളും, നീതിക്കൊപ്പം നിൽക്കുന്ന ഞങ്ങളുടെ സിനിമകൾ ആക്രമിക്കപ്പെടുമ്പോൾ ഞങ്ങളും പറയേണ്ടത്? രാഷ്ട്രീയ കേരളത്തോടുതന്നെ!

Recommended Video

cmsvideo
ആക്രമിക്കപ്പെട്ട നടി രാജി വെയ്ക്കാനുള്ള യഥാർത്ഥ കാരണം ഇതാണ് | Oneindia Malyalam
ഇടപെടല്‍

ഇടപെടല്‍

മനുഷ്യാവകാശ ലംഘനം, ബാലസംഗം, ഭീഷണി, സ്വജനപക്ഷപാതം, അക്രമം. സർഗാത്മകമായി അതിവേഗം മുന്നോട്ടുപോകുന്ന മലയാള സിനിമയെ ക്രിമിനൽ വിമുക്തമാക്കാൻ, ഈ അക്രമകാരികളെ അടക്കിനിർത്താൻ, നമ്മുടെ പെൺകുട്ടികൾക്ക് സംരക്ഷണവും അവർക്കവകാശപെട്ട സ്വാതന്ത്ര്യവും ലഭ്യമാക്കാൻ രാഷ്ട്രീയ ഇടപെടലിന് മാത്രമേ കഴിയൂ.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
ashiq abus facebook post about parvathy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X