Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജന്റെ മകനെ കൈയേറ്റം ചെയ്ത എഎസ്ഐയ്ക്ക് സസ്പെൻഷൻ; പക്ഷേ, കേസെടുത്തില്ല...

പി ജയരാജന്റെ മകൻ ആശിഷ് പി രാജനോടാണ് എഎസ്ഐ മനോജ് കുമാർ മോശമായി പെരുമാറിയത്.

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകനോട് അപമര്യാദയായി പെരുമാറിയ എഎസ്ഐയെ സസ്പെൻഡ് ചെയ്തു. മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ കെ മനോജ് കുമാറിനെതിരെയാണ് നടപടി.

പി ജയരാജന്റെ മകൻ ആശിഷ് പി രാജനോടാണ് എഎസ്ഐ മനോജ് കുമാർ മോശമായി പെരുമാറിയത്. കലോത്സവത്തിന് കഴിഞ്ഞ് മടങ്ങിയെത്തിയ പെൺകുട്ടികൾക്ക് പോലീസ് സ്റ്റേഷനിലെ ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വാക്കുതർക്കത്തിലും കൈയേറ്റത്തിലും കലാശിച്ചത്.

mattannurcctv

ജനമൈത്രി പോലീസ് സ്റ്റേഷനിലെ ശുചിമുറി പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ അനുവാദമുണ്ട്. ഇക്കാര്യം അറിയാവുന്ന ആശിഷ് രാജ് തന്റെ ബന്ധുവും മുൻ എംപിയുമായ പി സതീദേവിയുടെ മകളടക്കമുള്ളവരുമായി സ്റ്റേഷനിലെത്തി. എന്നാൽ ഇതൊന്നും സ്റ്റേഷനിൽ നടക്കില്ലെന്നും, വേണമെങ്കിൽ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ പോകാനുമായിരുന്നു എഎസ്ഐയുടെ നിർദേശം.

തുടർന്ന് ഇതുസംബന്ധിച്ച് വാക്കേറ്റമുണ്ടാകുകയും ആശിഷിനെ എഎസ്ഐ കോളറിൽ പിടിച്ച് തള്ളുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ ആശിഷ് പി രാജ് പരാതി നൽകുകയും ചെയ്തു. എന്നാൽ ആശിഷിന്റെ പരാതിയിൽ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. സംഭവത്തിൽ കേസെടുക്കാനുള്ള പ്രത്യേക വകുപ്പുകൾ ഇല്ലെന്നാണ് പോലീസിന്റെ വിശദീകരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+