കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രഏജന്‍സികളിലൂടെ സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമമെന്ന് ഗെലോട്ട്; പരിഭാഷ ചെന്നിത്തലയുടേത്

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രിയും എഐസിസി നിരീക്ഷകനുമായ അശോക് ഗെഹ്ലോട്ട്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും ശ്രമിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കെതിരേയാണ് കേന്ദ്ര നീക്കമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

മണിപ്പൂര്‍, ഗോവ സര്‍ക്കാരുകളെ അട്ടിമറിച്ചത് ചൂണ്ടിക്കാട്ടിക്കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സിബിഐക്കെതിരേയും അദ്ദേഹം വലിയ വിമര്‍ശനം ഉന്നയിച്ചു. സ്വര്‍ണ്ണക്കടത്ത് കേസിലടക്കമുള്ള വിവിധ കേന്ദ്ര ഏജന്‍സികളുടെ അന്വേഷമത്തിന്‍റെ പശ്ചാത്തലത്തില്‍ യുഡിഎഫ് സംസ്ഥാന സര്‍ക്കാറിനെതിരെ വലിയ പ്രക്ഷോഭത്തിലും സമരത്തിലും ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ അശോക് ഗെഹ്ലോട്ടിന്‍റെ വിമര്‍ശനം.

ashok-gehlot

അന്വേഷണങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാറിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു തിരുവനന്തപുരത്ത് നടന്ന പരിപാടിയിലെ ഗെഹ്‌ലോത്തിന്റെ പ്രസംഗത്തിന്റെ പരിഭാഷകന്‍ എന്നതും ശ്രദ്ധേയമായി. സംസ്ഥാനത്തെ കോണ്‍ഗ്രസിന് അകത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന രീതിയില്‍ സിപിഎമ്മും ബിജെപിയും ബോധപൂര്‍വ്വം പ്രചാരണം നടത്തുകയാണ്. ബംഗാളില്‍ സിപിഎമ്മുമായി സഖ്യം ചേര്‍ന്നത് ബിജെപിയെ നേരിടാനാണ്. കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം സുനിശ്ചതാണെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
കേരള: കേന്ദ്ര ഏജൻസികൾക്കെതിരേ വിമർശനവുമായി അശോക് ഗെഹ്ലോത്

ജയിക്കാം 1 ബില്യൺ ഡോളർ; അമേരിക്കൻ ജാക്ക്പോട്ട് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

 കൊച്ചിയില്‍ സിപിഎമ്മിന് ഞെട്ടല്‍; കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു കൊച്ചിയില്‍ സിപിഎമ്മിന് ഞെട്ടല്‍; കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു

English summary
ashok gehlot said it was an attempt to destabilize the states by using central agencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X