കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയയ്ക്ക് മാനസികരോഗത്തിന് ചികിത്സ വേണം.. സിറിയയിൽ പോകണമെന്ന് വെളിപ്പെടുത്തി.. ഞെട്ടിച്ച് അശോകൻ!

Google Oneindia Malayalam News

Recommended Video

cmsvideo
ഹാദിയക്ക് മാനസിക രോഗമെന്ന് പിതാവ് | Oneindia Malayalam

കോഴിക്കോട്: മതപരിവര്‍ത്തനത്തിന് ശേഷമുള്ള വിവാഹത്തിന്റെ പേരില്‍ വീട്ടുതടങ്കലിലാണ് ഡോ.ഹാദിയ. ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് ഉത്തരവിട്ടതിലൂടെ സുപ്രീം കോടതി നിര്‍ണായക നീക്കമാണ് കേസില്‍ നടത്തിയിരിക്കുന്നത്. ഹാദിയയ്ക്ക് പറയാനുള്ളത് സുപ്രീം കോടതി കേൾക്കും. അതിനിടെ ഹാദിയയ്‌ക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുകളുമായി പിതാവ് അശോകന്‍ രംഗത്ത് എത്തിയിരിക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയിലാണ് അശോകന്റെ വെളിപ്പെടുത്തല്‍.

ദിലീപ് കേസിൽ ഒളിയമ്പ്.. കേസിൽ ദുരൂഹതയെന്ന് പ്രമുഖ നടൻ, സ്ത്രീകളെ ശത്രുക്കളാക്കിയാൽ പ്രത്യാഘാതം വലുത്ദിലീപ് കേസിൽ ഒളിയമ്പ്.. കേസിൽ ദുരൂഹതയെന്ന് പ്രമുഖ നടൻ, സ്ത്രീകളെ ശത്രുക്കളാക്കിയാൽ പ്രത്യാഘാതം വലുത്

കമിതാക്കൾ ഒളിച്ചോടിയത് രണ്ട് തവണ.. ഒരാഴ്ച ലോഡ്ജിൽ സുഖവാസം.. പണം തീർന്നപ്പോൾ കാട്ടിക്കൂട്ടിയത്!!കമിതാക്കൾ ഒളിച്ചോടിയത് രണ്ട് തവണ.. ഒരാഴ്ച ലോഡ്ജിൽ സുഖവാസം.. പണം തീർന്നപ്പോൾ കാട്ടിക്കൂട്ടിയത്!!

ഹാദിയ മാനസിക രോഗിയെന്ന്

ഹാദിയ മാനസിക രോഗിയെന്ന്

ഹാദിയ ഒരു മാനസിക രോഗിയാണ് എന്നാണ് അച്ഛന്‍ അശോകന്‍ ആരോപിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്‌സ് അവര്‍ പരിപാടിയിലാണ് അശോകന്റെ വെളിപ്പെടുത്തല്‍. ഹാദിയയെ ഹിപ്‌നോട്ടൈസ് ചെയ്ത് വശീകരിച്ചതാണ്.

കോടതിയിലും ആവർത്തിക്കും

കോടതിയിലും ആവർത്തിക്കും

തന്നെ അച്ഛന്‍ ഉപദ്രവിക്കുന്നുവെന്ന് ഹാദിയ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാനസിക നില തകരാറിലായതിനാല്‍ അവള്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കും. കോടതിയിലും താന്‍ ഉപദ്രവിക്കുമെന്ന് പറഞ്ഞേക്കാമെന്നും അശോകന്‍ പറഞ്ഞു.

സിറിയയിൽ പോകണമെന്ന്

സിറിയയിൽ പോകണമെന്ന്

ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരെയും അശോകന്‍ ആരോപണങ്ങളുന്നയിച്ചു. ഒരു തീവ്രവാദിക്ക് തന്റെ മകളെ വിവാഹം കഴിച്ച് കൊടുക്കില്ല. ഹാദിയ സിറിയയില്‍ പോകണം എന്ന് വെളിപ്പെടുത്തിയിരുന്നുവെന്നും അശോകന്‍ പറയുന്നു.

ഹാദിയ വീട്ടുതടങ്കലിൽ അല്ല

ഹാദിയ വീട്ടുതടങ്കലിൽ അല്ല

ഹാദിയ ഒരു ചാവേറാകാന്‍ ഒരുങ്ങിക്കഴിഞ്ഞു. സിറിയയില്‍ ആട് മേയ്ക്കാന്‍ പോകണമെന്നാണ് അവള്‍ പറഞ്ഞതെന്നും അശോകന്‍ പറയുന്നു. ഹാദിയ വീട്ടുതടങ്കലില്‍ അല്ലെന്ന് സുപ്രീം കോടതി ഉത്തരവിന് പിന്നാലെ അശോകന്‍ പ്രതികരിച്ചിരുന്നു.

ഹാദിയയ്ക്ക് എവിടെയും പോകാം

ഹാദിയയ്ക്ക് എവിടെയും പോകാം

ഹാദിയയ്ക്ക് എവിടെ വേണമെങ്കിലും പോകാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ അവള്‍ പോകാത്തതാണ്. അവള്‍ക്ക് പോലീസ് സംരക്ഷണയില്‍ എവിടെ വേണമെങ്കിലും പോകാവുന്നതാണ്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കുമെന്നും അശോകന്‍ വ്യക്തമാക്കിയിരുന്നു.

ഷെഫിൻ ജഹാനെതിരെ

ഷെഫിൻ ജഹാനെതിരെ

ഹാദിയ കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിന് മുന്‍പ് ഷെഫിന്‍ ജഹാനും പോപ്പുലര്‍ ഫ്രണ്ടിനും എതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് അശോകന്‍ രംഗത്ത് വന്നിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി തീവ്രവാദ ബന്ധം ചുമത്തിയ മന്‍സി ബുറാക്കുമായി ഷെഫിന്‍ ജഹാന് അടുത്ത ബന്ധമുണ്ടെന്നാണ് അശോകന്‍ ആരോപിച്ചത്.

പണപ്പിരിവ് നടത്തി

പണപ്പിരിവ് നടത്തി

ഇരുവരും സാമൂഹ്യമാധ്യമങ്ങളിലൂടെ ആശയ വിനിമയം നടത്തിയതിന്റെ തെളിവുകളും രേഖകളും അശോകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഹാദിയ കേസ് നടത്തിപ്പിനായി പോപ്പുലര്‍ ഫ്രണ്ട് പണപ്പിരിവ് നടത്തിയതായും അശോകന്‍ ആരോപിച്ചു.

80 ലക്ഷം പിരിച്ചെടുത്തു

80 ലക്ഷം പിരിച്ചെടുത്തു

ഹാദിയ കേസിനായി 80 ലക്ഷം രൂപ പിരിച്ചെടുത്തതിന്റെ വിശദാംശങ്ങളും അശോകന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഹാദിയയ്ക്ക് പറയാനുള്ളത് കേട്ട ശേഷം അശോകന്റെ ഹര്‍ജിയും പരിഗണിച്ച ശേഷം മാത്രമേ കോടതി കേസില്‍ വിധി പറയുകയുള്ളൂ.

ഹാദിയയുടെ വീഡിയോ

ഹാദിയയുടെ വീഡിയോ

എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ രാഹുല്‍ ഹാദിയയുടെ വീഡിയോ പുറത്ത് വിട്ടിരുന്നു. അച്ഛന്‍ തന്നെ ക്രൂരമായി മര്‍ദിക്കുകയാണ് എന്ന് ഹാദിയ വീഡിയോയില്‍ പറയുന്നത് കാണാം. താന്‍ നാളെയോ മറ്റന്നാളോ കൊല്ലപ്പെട്ടേക്കാം എന്നും ഹാദിയ പറയുന്നു.

നാളെയോ മറ്റന്നാളോ മരണപ്പെടും

നാളെയോ മറ്റന്നാളോ മരണപ്പെടും

രാഹുല്‍ ഈശ്വര്‍ ചിത്രീകരിച്ച വീഡിയോയില്‍ ഹാദിയ പറയുന്നത് ഇങ്ങനെയാണ്: എന്നെ എളുപ്പം ഇവിടുന്ന് ഇറക്കണം. ഞാന്‍ മരണപ്പെടും. നാളെയോ മറ്റന്നാളോ മരണപ്പെടും. അതെനിക്ക് ഉറപ്പാണ്.

ഞാന്‍ പോകുന്ന വഴി അച്ഛനെന്നെ തല്ലുന്നുണ്ട്

ഞാന്‍ പോകുന്ന വഴി അച്ഛനെന്നെ തല്ലുന്നുണ്ട്

എന്റെ അച്ഛന് ദേഷ്യം വരുന്നുണ്ട് എന്നെനിക്കറിയാം. ഞാന്‍ പോകുന്ന വഴി അച്ഛനെന്നെ തല്ലുന്നുണ്ട്. ചവിട്ടുന്നുണ്ട്. എന്റെ ശരീരം എവിടെയെങ്കിലും ഇടിക്കുകയോ മരണപ്പെടുകയോ ചെയ്താല്‍.. എന്ന് പറയുന്നതാണ് വീഡിയോ.

അശോകൻ വെളിപ്പെടുത്തുന്നു

എഡിറ്റേഴ്സ് അവറിൽ ഹാദിയയുടെ അച്ഛൻ അശോകൻ

English summary
Hadiya's father Ashokan's revelations to the Reporter Channel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X