എസ്ഐയുടെ ആത്മഹത്യ; എസ്പിക്കെതിരെ ഡിജിപിക്ക് പരാതി
കാസര്‍കോട്: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലെ പ്രതി എസ് ഐ സുഗുണന് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ കാസര്‍കോട് എസ് പിക്കെതിരെ ഡിജിപിക്ക് പരാതി. കേസില്‍ സുഗുണനെ ചിലര്‍ മനപൂര്‍വം കുടുക്കുകയായിരുന്നെന്നും എസ് പി അതിന് കൂട്ടുനിന്നുവെന്നും കാട്ടി നാട്ടുകാരാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
ആദൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായിരുന്ന പിലിക്കോട് വെള്ളച്ചാല്‍ സ്വദേശി ഐ.പി.വി. സുഗുണനെ ചൊവ്വാഴ്ച രാവിലെ വീടിനടുത്തുള്ള കശുമാവിന് തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സുഗുണന് ആത്മചെയ്ത നിലയില്‍ കണ്ടെത്തിയത്.

സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ആദിവാസി യുവതിയെ മൊബൈല്‍ നമ്പര്‍ വാങ്ങിയശേഷം പരിചയത്തിലാവുകയും പിന്നീട് പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നെന്നുമാണ് പരാതി. സുഗുണന് യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായും പറയുന്നു. യുവതി ഗര്‍ഭിണിയാണെന്ന് മനസിലായതോടെ ജോലിക്ക് നില്‍ക്കുകയായിരുന്ന വീട്ടിലെ വീട്ടമ്മയാണ് പോലീസ് ഉന്നതര്‍ക്ക് പരാതി നല്‍കിയത്.
കേസ് അന്വേഷിച്ച പോലീസ് സുഗണനെ അറസ്റ്റ് ചെയ്തെങ്കിലും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. കേസില്‍ കുടുങ്ങുകയും, വാര്‍ത്ത, മാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെ വരികയും ചെയ്തതിനെ തുടര്‍ന്ന് സുഗുണന് മാനിസികമായി തകര്‍ന്ന നിലയിലായിരുന്നെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. സുഗുണനെ എസ്പി കേസില്‍ കുടുക്കുകയായിരുന്നെന്ന പരാതി ഡിജിപിക്ക് നല്‍കിയതോടെ ഇക്കാര്യത്തില്‍ സത്യം പുറത്തുവരുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications