പീഡനത്തിന് ഇരയായ 12കാരിയെ എഎസ്‌ഐയും 'പീഡിപ്പിച്ചു'!! എഎസ്ഐ ചെയ്തത്...അമ്മ പറയുന്നു
അമ്മയാണ് എഎസ്ഐയ്ക്കെതിരേ പരാതി നല്‍കിയത്
തൃശൂര്‍: പീഡനങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ ഇരകള്‍ക്കും രക്ഷയില്ലെന്ന് തെളിയിക്കുന്ന പുതിയ സംഭവം പുറത്തുവന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെയും അമ്മയെയും എഎസ്‌ഐ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് എഎസ്‌ഐയെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

എരുമപ്പെട്ടി എഎസ്‌ഐ ടി ഡി ജോസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. കുന്നംകുളം ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മാനസിക വളര്‍ച്ചയെത്താത്ത 12 കാരിയാണ് പീഡനത്തിന് ഇരയായത്. അയല്‍വാസിയായ മധ്യവയസ്‌കനും മകനും ചേര്‍ന്നു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു പരാതി

ഞായറാഴ്ച വൈകീട്ടു പെണ്‍കുട്ടിയും അമ്മയും കുന്നംകുളം സിഐ ഓഫീസില്‍ മൊഴി നല്‍കാന്‍ എത്തിയിരുന്നു.

സംഭവസമയത്തു പെണ്‍കുട്ടി ധരിച്ച വസ്ത്രം എടുത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടു പോലീസ് പെണ്‍കുട്ടിയെയും അമ്മയെയും വീട്ടിലേക്കു തിരിച്ചയക്കുകയായിരുന്നു.

വസ്ത്രം എടുക്കാന്‍ വീട്ടിലേക്കു തിരിക്കവെ വഴിയില്‍ വച്ചു പ്രതികളും പ്രാദേശിക ബിജെപി പ്രവര്‍ത്തകരുമടക്കം മുപ്പതിലേറെ പേര്‍ ഇരുവരെയും തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

തങ്ങള്‍ക്കു ഭീഷണിയുണ്ടെന്നു അപ്പോള്‍ തന്നെ അമ്മ പോലീസിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്നു ഇവിടെയെത്തിയ എഎസ്‌ഐ ജോസ് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയോട് മോശമായി സംസാരിക്കുകയായിരുന്നു.

പ്രതിയുടെ ചേട്ടനും അമ്മയും ബന്ധുക്കളും ചേര്‍ന്ന് തങ്ങള്‍ വീട്ടിലേക്കു വന്ന വണ്ടി തടഞ്ഞുനിര്‍ത്തുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരും അവര്‍ക്കൊപ്പമുണ്ടായിരുന്നു. വ്യാജ പരാതിയാണ് നിങ്ങള്‍ നല്‍കിയതെന്നും ഇവിടെ നിന്നു ജീവനോടെ പോവില്ലെന്നും ഇവര്‍ ഭീഷണിപ്പെടുത്തിതായി കുട്ടിയുടെ അമ്മ പറഞ്ഞു.

സംഭവസ്ഥലത്ത് എത്തിയ എഎസ്‌ഐ ജോസ് നീയിപ്പോള്‍ ഫീല്‍ഡില്‍ ഇറങ്ങിയോയെന്നാണ് മകളോട് ചോദിച്ചതെന്നു അമ്മ പറഞ്ഞു. നിന്നെ ആരൊക്കെയാണ് പീഡിപ്പിച്ചതെന്നു പറയ് എന്നും ഞാനൊന്നു കേള്‍ക്കട്ടെയെയും അയാള്‍ പറഞ്ഞതായും അമ്മ വെളിപ്പെടുത്തി.

സംഭവത്തെത്തുടര്‍ന്നു എഎസ്‌ഐ ജോസിനെതിരേ കുട്ടിയുടെ അമ്മ കുന്നംകുളം സിഐയ്ക്കും ഡിവൈഎസ്പിക്കും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ജോസിനെ സസ്‌പെന്റ് ചെയ്തത്.

പെണ്‍കുട്ടിയെയും അമ്മയെയും തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കണ്ടാലറിയാവുന്ന ഏഴു പേര്‍ക്കും മറ്റു 30 പേര്‍ക്കുമെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications