കേരള ടുറിസം: രാജ്യാന്തര ഫോട്ടോഗ്രാഫി മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു: വിജയിക്ക് അഞ്ചു ലക്ഷം
തിരുവനന്തപുരം: കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യാന്തര ഫോട്ടോഗ്രാഫി മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു . കേരളത്തിലെ ടൂറിസം സാധ്യതകളെ ഉയര്‍ത്തി കാട്ടുന്ന ചിത്രങ്ങളാണ് അയക്കേണ്ടത്.കേരള ടൂറിസത്തിന്റെ വെബ് സൈറ്റായ keralatourism.org ലൂടെ എവിടെ നിന്നും മത്സരത്തില്‍ പങ്കെടുക്കാം.
വിജയിക്ക് അഞ്ച് ലക്ഷം രൂപയാണ് സമ്മാനം. രണ്ടും മുന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം മുന്നും, രണ്ടും ലക്ഷം രൂപയും പ്രോത്സാഹന സമ്മാനമായി അഞ്ചുപേര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും.

സ്വന്തമായി എടുത്ത മൂന്നു ചിത്രങ്ങള്‍ മത്സരത്തിനായി അയക്കാം.1000 പിക്‌സലില്‍ കുറയാതെ പരമാവധി 3000പിക്‌സല്‍ നീളമോ വീതിയോ ഉണ്ടായിരിക്കണം. 72 ഡി പി ഐ റെസലൂഷനിലുള്ള നാല് എംബിയില്‍ കവിയാത്ത ജെപെഗ് രൂപത്തിലുള്ള ചിത്രങ്ങളായിരിക്കണം.കൃത്രിമപ്പണികള്‍ നടത്തിയിട്ടുള്ള ചിത്രങ്ങള്‍ അംഗീകരിക്കില്ല.മികച്ച ചിത്രങ്ങള്‍ ടൂറിസത്തിന്റെ ഇമേജ് ബാങ്കില്‍ ഉള്‍പ്പെടുത്തും.
പ്രതിവര്‍ഷം കേരളത്തിലെത്തുന്ന ഒരുകോടിയോളം വിനോദ സഞ്ചാരികളില്‍ ഏറെ പേരും ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവരാണെന്ന് ടൂറിസം ഡയറക്ടര്‍ പി ഐ ഷേയ്ക്ക് പരീത് പറഞ്ഞു. വെബ്‍സൈറ്റ് സന്ദര്‍ശിയ്ക്കുന്നവര്‍ക്ക് മത്സരത്തിന് എത്തുന്ന ചിത്രങ്ങള്‍ റേറ്റ് ചെയ്യുന്നതിന് അവസരം ലഭിയ്ക്കും.
ഡിസംബര്‍ 31 വരെ എന്‍ട്രികള്‍ അയക്കാം.വിശദവിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക.












Click it and Unblock the Notifications