കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റേറ്റിങ്ങിൽ ഏഷ്യാനെറ്റിനോടും ഏഷ്യാനെറ്റ് ന്യൂസിനോടും മുട്ടാൻ ആളില്ല; മത്സരിക്കാൻ ഫ്‌ലവേഴ്‌സും 24 ഉം

Google Oneindia Malayalam News

തിരുവനന്തപുരം/കൊച്ചി: ഏറ്റവും പുതിയ ബാര്‍ക് റേറ്റിങ്ങിലും ഏഷ്യാനെറ്റിനേയും ഏഷ്യാനെറ്റ് ന്യൂസിനേയും വെല്ലാന്‍ ആരുമില്ലാത്ത സ്ഥിതിയാണ്. വിനോദ ചാനലുകളില്‍ ഏഷ്യാനെറ്റും വാര്‍ത്താ ചാനലുകളില്‍ ഏഷ്യാനെറ്റ് ന്യൂസും അപ്രമാദിത്തം നിലനിര്‍ത്തിയിരിക്കുന്നു.

ടോപ് സിംഗർ: ഫ്‌ലവേഴ്‌സിലെ കുട്ടിക്കുരുന്നുകള്‍ ഓണം കൈയ്യടക്കി; ശ്രീകണ്ഠന്‍ നായര്‍ തന്ത്രം സക്സസ്ടോപ് സിംഗർ: ഫ്‌ലവേഴ്‌സിലെ കുട്ടിക്കുരുന്നുകള്‍ ഓണം കൈയ്യടക്കി; ശ്രീകണ്ഠന്‍ നായര്‍ തന്ത്രം സക്സസ്

ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും നിലവില്‍ ഒരേ ഉടമകളുടേതല്ല. ഏഷ്യാനെറ്റ് സ്റ്റാര്‍ ഇന്ത്യയുടെ (ഇപ്പോള്‍ വാള്‍ട്ട് ഡിസ്‌നി ഇന്ത്യ) ഭാഗമാണ്. ഏഷ്യാനെറ്റ് ന്യൂസ് ബിജെപി രാജ്യസഭ എംപിയും കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാനും ആയ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയില്‍ ആണ്. റേറ്റിങ് വിശേഷങ്ങള്‍ പരിശോധിക്കാം...

ഒന്നാം നമ്പര്‍

ഒന്നാം നമ്പര്‍

വിനോദ ചാനലുകളില്‍ ഏഷ്യാനെറ്റ് ബഹുദൂരം മുന്നിലാണ് 263,614 പോയന്റുകളാണ് ഏഷ്യാനെറ്റ് ന്യൂസിനുള്ളത്. രണ്ടാം സ്ഥാനത്ത് ഫ്‌ലവേഴ്‌സ് ടിവയും മൂന്നാം സ്ഥാനത്ത് സൂര്യ ടിവിയും ആണ്.

പാതിപോലും ഇല്ല

പാതിപോലും ഇല്ല

ബാര്‍ക് റേറ്റിങ്ങിലെ പോയന്റ് പരിശോധിച്ചാല്‍, ഷ്യാനെറ്റിന്റെ പാതി പോലും ഇല്ല രണ്ടാം സ്ഥാനത്തുള്ള ഫ്‌ലവേഴ്‌സ് ടിവിയ്ക്ക്. 101,832 പോയന്റ് ആണ് ഫ്‌ലവേഴ്‌സിനുള്ളത്. നാലാം സ്ഥാനത്ത് മഴവില്‍ മനോരമയും അഞ്ചാം സ്ഥാനത്ത് സീ കേരളവും ആണുള്ളത്. ആദ്യ അഞ്ചില്‍ കൈരളി ടിവി ഇടം നേടിയില്ല.

ന്യൂസില്‍ ഏഷ്യാനെറ്റ് ന്യൂസ്

ന്യൂസില്‍ ഏഷ്യാനെറ്റ് ന്യൂസ്

വാര്‍ത്താ ചാനലുകളുടെ കാര്യത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഇത്തവണയും ഒന്നാം സ്ഥാനത്ത് തന്നെയാണ്. 52,134 പോയന്റുകളാണ് അവര്‍ക്കുള്ളത്. രണ്ടാം സ്ഥാനത്ത് ട്വന്റിഫോര്‍ ആണുള്ളത്. മൂന്നാം സ്ഥാനത്ത് മനോരമ ന്യൂസും.

കടുത്ത മത്സരം

കടുത്ത മത്സരം

വാര്‍ത്താ ചാനലുകളുടെ കാര്യത്തില്‍ ട്വന്റിഫോര്‍ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ 39,214 പോയന്റുകളാണ് ട്വന്റിഫോറിനുള്ളത്. ഏഷ്യാനെറ്റുമായുള്ള അന്തരം കുറഞ്ഞുവരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പീപ്പിള്‍ ഇല്ല

പീപ്പിള്‍ ഇല്ല

ആദ്യ അഞ്ച് വാര്‍ത്താ ചാനലുകളുടെ പട്ടികയില്‍ കൈരളി പീപ്പിള്‍ ഇടം നേടിയിട്ടില്ല. അതേ സമയം ജനം ടിവി അഞ്ചാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്താണുള്ളത്.

Recommended Video

cmsvideo
T G Mohandas Criticizes Kerala's main stream media channels | Oneindia Malayalam
ന്യൂസ് 18 കേരളം

ന്യൂസ് 18 കേരളം

റിലയന്‍സിന്റെ ഉടമസ്ഥതയില്‍ ഉള്ള ന്യൂസ് 18 കേരളവും വന്‍ തിരിച്ചടിയാണ് ഇത്തവണയും നേരിട്ടിട്ടുള്ളത്. ആദ്യ അഞ്ചില്‍ സ്ഥാനം പിടിക്കാന്‍ ന്യൂസ് 18 കേരളത്തിനും സാധിച്ചിട്ടില്ല.

സിപിഎം ബഹിഷ്‌കരണം

സിപിഎം ബഹിഷ്‌കരണം

ചര്‍ച്ചകളില്‍ പ്രതിനിധികള്‍ക്ക് വേണ്ടത്ര സമയം അനുവദിക്കാത്തതിന്റെ പേരില്‍ സിപിഎം ഏഷ്യാനെറ്റ് ചര്‍ച്ചകള്‍ ബഹിഷ്‌കരിച്ചിരിക്കുകയാണ്. അതിന്റെ പ്രതിഫലനം ന്യൂസ് അവര്‍ റേറ്റിങ്ങിന്റെ കാര്യത്തില്‍ പ്രകടമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും മൊത്തത്തിലുള്ള റേറ്റിങ്ങിനെ ഇത് കാര്യമായി ബാധിച്ചിട്ടില്ല.

ചാനല്‍ പരിപാടികളില്‍

ചാനല്‍ പരിപാടികളില്‍

വിനോദ ചാനലിലെ പരിപാടികളുടെ റേറ്റിങ് നോക്കിയാല്‍ എല്ലായിടത്തും ഏഷ്യാനെറ്റിന്റെ അപ്രമാദിത്തമാണ്. ആദ്യ അഞ്ച് സ്ഥാനവും ഏഷ്യാനെറ്റിലെ സീരിയലുകള്‍ ആണ് സ്വന്തമാക്കിയത്. കുടുംബവിളക്കാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് വാനമ്പാടിയും മൂന്നാം സ്ഥാനത്ത് മൗനരാഗവും.

തിരുവോണനാളിലെ കണക്ക്

തിരുവോണനാളിലെ കണക്ക്

34-ാം ആഴ്ചയിലെ റേറ്റിങ് ആണ് ബാര്‍ക് പുറത്ത് വിട്ടിട്ടുള്ളത്. അതായത് ഓഗസ്റ്റ് 22 മുതല്‍ ഓഗസ്റ്റ് 28 വരെയുള്ള കണക്ക്. തിരുവോണ നാളില്‍ ഏത് ചാനല്‍ ആണ് സ്‌കോര്‍ ചെയ്തത് എന്നറിയാല്‍ അടുത്ത ആഴ്ച വരെ കാത്തിരിക്കണം.

English summary
Asianet News and Asianet top in TV rating in latest Data. Asianet tops in Entertainment segment and Asianet News tops in News segment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X