കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേരോടെ' കോഴിക്ക് മുലവെച്ച്..നിര്‍ഭയം' ബ്രാ ഇടീച്ച് ഏഷ്യാനെറ്റ് ന്യൂസ്...!! പൊങ്കാല തുടങ്ങി.. !!

ഏഷ്യാനെറ്റ് ന്യൂസിന് പരസ്യത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനം

  • By അനാമിക
Google Oneindia Malayalam News

കോഴിക്കോട്: മലയാളത്തിലെ നമ്പര്‍ വണ്‍ ന്യൂസ് ചാനലെന്ന അവകാശവാദമുയര്‍ത്തുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് അടുത്തിടെയായി അത്ര നല്ല സമയമല്ലെന്നാണ് തോന്നുന്നത്. ലോ അക്കാദമിയിലെ എസ്എഫ്‌ഐ അതിക്രമം സംബന്ധിച്ച ചര്‍ച്ചയെത്തുടര്‍ന്ന് സിപിഎമ്മുകാരുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.

സോഷ്യല്‍ മീഡിയയില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സഖാക്കള്‍ വന്‍ പ്രചാരണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ പരസ്യവും വിവാദത്തിലായിരിക്കുന്നത്. സ്ത്രീകളെ അപമാനിക്കുന്ന പരസ്യത്തിനെതിരെ വന്‍ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കഴിഞ്ഞു.

കോഴിക്ക് മുലവെച്ച് പരസ്യം

കോഴിയാണ് ഏഷ്യാനെറ്റിന്റെ ഈ പരസ്യത്തിലെ താരം. അതും സ്ത്രീശരീരത്തിന് സമാനമായ രീതിയില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന കോഴി. ഈ കോഴിക്ക് ഏഷ്യാനെറ്റ് മുലവെച്ച് ബ്രാ ഇടീച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്.

കോഴിക്ക് പലതും വന്ന കാലം

കെട്ടുകഥകള്‍ ഇല്ല, കെട്ടുറപ്പുള്ള വാര്‍ത്തകള്‍ മാത്രം..എന്നതാണ് പരസ്യത്തിലെ തലവാചകം. കോഴിക്ക് പലതും വന്നു എന്ന് മുറവിളി കൂട്ടുന്ന ഈ കാലത്ത്..എന്ന വാചകവും ഈ പരസ്യത്തില്‍ കാണാം.

നേരോടെ നിര്‍ഭയം നിരന്തരം

നേരോടെ നിര്‍ഭയം നിരന്തരം എന്നതാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രശസ്തമായ പരസ്യവാചകം. ഇതിനോട് ചേര്‍ത്താണ് സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള ചിത്രവും വാചകവും ഏഷ്യാനെറ്റിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വിനു വി ജോണിനും കിട്ടി

പരസ്യം സ്ത്രീ വിരുദ്ധമെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ലോ അക്കാദമി ചര്‍ച്ച സംഘടിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണിന്റെ തല മാറ്റിവെച്ചും ചിലര്‍ അമര്‍ഷം തീര്‍ക്കുന്നുണ്ട്.

കടുത്ത വിമർശനം

പരസ്യത്തിനെതിരെ ഏഷ്യാനെറ്റ് ന്യൂസിനകത്ത് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട് എന്നാണറിയുന്നത്. കേരളത്തിലെ നഗരങ്ങളില്‍ കഴിഞ്ഞ ഒരുമാസത്തോളമായി ഏഷ്യാനെറ്റിന്റെ ഈ പരസ്യമുണ്ട്. എന്നാല്‍ പത്രങ്ങളില്‍ കൂടി പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ പരസ്യം വിവാദത്തിലേക്കുയര്‍ന്നത്.

ഏഷ്യാനെറ്റിന് പൊങ്കാല

പ്രമുഖ പരസ്യ ഏജന്‍സിയായ സ്റ്റാര്‍ കമ്മ്യൂണിക്കേഷനാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത് എന്നാണറിയുന്നത്. ഈ പരസ്യം മാധ്യമപ്രവര്‍ത്തകനും സിപിഎംകാരനുമായി പിഎം മനോജ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെയും ഏഷ്യാനെറ്റ് ന്യൂസിന് പൊങ്കാലയാണ്.

കുതിരയെ തളച്ചതിന് പിന്നാലെ

നേരത്തെ ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരെ അപമാനിച്ച് മാധ്യമം ദിനപത്രത്തില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ഏറെ വിവാദമുണ്ടാക്കിയിരുന്നു. കുതിരയുടെ രൂപത്തിലുള്ള ലക്ഷ്മി നായരുടെ ചിത്രത്തിനൊപ്പം തളച്ചു എന്ന തലക്കെട്ടും ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

English summary
Social Media is critisising Asianet news for their advertisement that insulting women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X