കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിയമസഭയിലെ തെമ്മാടികള്‍';നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ അവതാരകന്‍ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നിയമസഭ കയ്യാങ്കളി കേസില്‍ കോടതിയില്‍ നടന്ന വാദവുമായി ബന്ധപ്പെട്ട് സംഘടപ്പിച്ച ചര്‍ച്ചയിലായിരുന്നു അവതാരകന്റെ വിവാദ പരാമര്‍ശങ്ങള്‍. 'നിയമസഭയിലെ തെമ്മാടികള്‍' എന്ന പേരിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ച.

ഇപ്പോഴിതാ ഈ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് വിനു വി ജോണ്‍. ഇന്നലത്തെ ചര്‍ച്ച ആരംഭിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു വിനു വി ജോണിന്റെ ഖേദ പ്രകടനം. ചര്‍ച്ചയില്‍ താന്‍ നടത്തിയ പദപ്രയോഗങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ജര്‍മ്മന്‍ തിരഞ്ഞെടുപ്പ്: മെര്‍ക്കലിന്റെ പാര്‍ട്ടിക്ക് തിരിച്ചടി: സോഷ്യൽ ഡെമോക്രാറ്റുകൾ മുന്നില്‍ജര്‍മ്മന്‍ തിരഞ്ഞെടുപ്പ്: മെര്‍ക്കലിന്റെ പാര്‍ട്ടിക്ക് തിരിച്ചടി: സോഷ്യൽ ഡെമോക്രാറ്റുകൾ മുന്നില്‍

നിമസഭ കയ്യാങ്കളി കേസില്‍ കോടതിയില്‍

നിമസഭ കയ്യാങ്കളി കേസില്‍ കോടതിയില്‍ പ്രതികള്‍ നടത്തിയ വാദത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിയമസഭാ അംഗങ്ങളെക്കുറിച്ച് നടത്തിയ ചില പദപ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന് എനിക്ക് ഗുരുതുല്യനും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ശ്രീ ബിആര്‍പി ഭാസ്‌ക്കര്‍ എന്നോട് പറഞ്ഞു. ആ ചര്‍ച്ചയിലെ ആശയങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കി കൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലും ഇതേ കാര്യം ചൂണ്ടിക്കാണിച്ചിരുന്നുവെന്നുമാണ് വിനു വി ജോണ്‍ ഇന്നലെ വ്യക്തമാക്കിയത്.

ചില ജനപ്രതിനിധികളും എന്റെ അഭ്യുദയകാംക്ഷികളും ഇക്കാര്യം സൂചിപ്പിച്ച് പിന്നീട് സംസാരിക്കുകയും ചെയ്തു. അവരുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും എല്ലാ അര്‍ത്ഥത്തിലും ഞാന്‍ ഉള്‍ക്കൊള്ളുന്നു. അതുകൊണ്ട് നിയമസഭാ അംഗങ്ങളെക്കുറിച്ചുള്ള ഏതെങ്കിലും പദപ്രയോഗങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും വിനു വി ജോണ്‍ വ്യക്തമാക്കി.

വിനു വി ജോണിന്റെ പരാമര്‍ശങ്ങള്‍

വിനു വി ജോണിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ മന്ത്രി വി ശിവന്‍ കുട്ടി അടക്കമുള്ളവര്‍ മറുപടിയുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വിനു വി ജോണിന്റെ ഖേദ പ്രകടനവും ഉണ്ടാവുന്നത്. ചില മാധ്യമ ജഡ്ജിമാരുടെ ആക്രോശം ജനം കേട്ടിരുന്നുവെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഉണ്ടാകുമായിരുന്നില്ലെന്നായിരുന്നു വി ശിവന്‍കുട്ടിയുടെ പ്രതികരണം. ഉത്തരേന്ത്യന്‍ ഖാപ്പ് പഞ്ചായത്ത് മാതൃകയില്‍ ചില മാധ്യമ ജഡ്ജിമാര്‍ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളുത്താനുമൊക്കെ ആക്രോശിക്കും. ആ ആക്രോശങ്ങളൊക്കെ ജനം തള്ളിക്കളഞ്ഞതാണെന്നും വി ശിവന്‍കുട്ടി പറ‍ഞ്ഞു.

ആരാണ് ഒരു ദേവത: ബിക്കിനിയില്‍ തിളങ്ങി അമല പോള്‍, ചിത്രങ്ങള്‍ വൈറല്‍

ഒന്നിനേയും മാനിക്കുന്നില്ലെങ്കില്‍ ജനവിധിയെ എങ്കിലും

ഒന്നിനേയും മാനിക്കുന്നില്ലെങ്കില്‍ ജനവിധിയെ എങ്കിലും മാനിക്കണം. ഓട് പൊളിച്ചിറങ്ങി വന്നവരല്ല ഞങ്ങള്‍. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടില്‍ നീതിയും നിയമവുമുണ്ട്. കോടതികള്‍ ഉണ്ട്. അതിന് ചില ഖാപ്പ് മാധ്യമ കോടതികള്‍ വേണ്ട. കേരളത്തിലെ ജനത ഇതെല്ലാം കാണുന്നു കേള്‍ക്കുന്നുമുണ്ട്. ബാര്‍ക്കിന്റെ ഏതാനും മീറ്ററില്‍ ഏതാനും പേര്‍ കാണുന്നുണ്ട് എന്ന കണക്കുനിരത്തുന്നവര്‍ക്ക് എതിരാണ് ജനവിധി. വിചാരണ ചെയ്യാന്‍ നിങ്ങള്‍ക്ക് ആര് അവകാശം തന്നു എന്ന് ചോദിച്ചതിനാണ് ഇവര്‍ മറ്റൊരു മാധ്യമ പ്രവര്‍ത്തകനെതിരെ കേസ് കൊടുത്തിരിക്കുന്നത്. കോട്ടിട്ട ചില സാറന്മാര്‍ വിചാരിച്ചാലൊന്നും ഈ നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങലുടെ വളര്‍ച്ച തടയാനാവില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സിപിഎം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍

സിപിഎം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ സംപ്രേക്ഷണം ചെയ്യുന്ന 'തുറന്ന് കാട്ടപ്പെടുന്ന സത്യാനന്തരം' എന്ന പരിപാടിയില്‍ എം സ്വരാജും വിനു വി ജോണിനെതിരെ അതിരൂക്ഷമായ വിമര്‍ശനമായിരുന്നു നടത്തിയത്. മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലാണ് ഏഷ്യാനെറ്റ്. രാഷ്ട്രീയം കച്ചവടമാണെന്ന് ധരിക്കുകയും പിന്‍ വാതിലിലൂടെ കേന്ദ്ര മന്ത്രി പദത്തില്‍ വരെ എത്തുകയും ചെയ്ത അധുനിക സംഘപരിവാറുകാരനായ പുതിയ മുതലാളി വന്നതിന് ശേഷം ഏഷ്യാനറ്റ് രൂപഭാവങ്ങളില്‍ വന്ന മാറ്റം പ്രേക്ഷകര്‍ എല്ലാം തിരിച്ചറിയുന്നതാണ്. ആ പ്രകടമായ മാറ്റത്തിന്റെ ഏറ്റവും വികൃതമായ മുഖമാണ്. ഈ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ വെളിപ്പെട്ടത് എന്നായിരുന്നു എം സ്വരാജ് അഭിപ്രായപ്പെട്ടത്.

ന്യൂസ് അവര്‍ ചര്‍ച്ചയുടെ അവതാരകന്‍

ന്യൂസ് അവര്‍ ചര്‍ച്ചയുടെ അവതാരകന്‍ സമീപ നാളുകളില്‍ വിവിധ സാമൂഹ്യ മാധ്യമങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് അദ്ദേഹത്തിന്റെ തൊഴില്‍ സംബന്ധമായ നേട്ടങ്ങളുടെ പേരിലല്ല, മറിച്ച്, തീവ്രമായ ജാതിമത ബോധത്തിന്റെയും വംശീയ ദുരഭിമാനത്തിന്റെയും ചില്ലുകൂട്ടില്‍ സ്വയം തടവിലാക്കപ്പെട്ട ആളാണ് താനെന്ന് അദ്ദേഹം തന്നെ വെളിവാക്കിയിട്ടുള്ളതാണ്. കടുത്ത സ്ത്രീ വിരുദ്ധത, കീഴാള വിരുദ്ധത, തരംതാണ പ്രയോഗങ്ങള്‍, അപക്വമായ അവതരണം, വായില്‍ തോന്നുന്നത് എന്തും വിളിച്ച് പറയുക തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹത്തിന്റെ മൂലധനമായി മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ തിരിച്ചറിയുന്നതും ന്യൂസ് അവര്‍ വെളിവാക്കുന്നതും. ഇത് പരകോടിയില്‍ എത്തിയതാണ് ഇന്നലത്തെ ചര്‍ച്ചയില്‍ കണ്ടത്.

പഴയൊരു പ്രതിഷേധം

കേരള നിയമസഭയിലെ പഴയൊരു പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച സംഘടിപ്പിക്കപ്പെട്ടത്. നിയമസഭയില്‍ തെമ്മാടികളോ എന്നോ മറ്റോ ആണ് തലക്കെട്ട്. സംശയ അല്ല, അങ്ങനെ തന്നെയാണ്. ഈ അവതാരകന്റെ മാര്‍കിസ്റ്റ് വിരുദ്ധ ഹിസ്റ്റീരിയക്കും മറ്റും കൂട്ടു നില്‍ക്കുന്നതും നേരിയ ഭിന്നാഭിപ്രായം പോലു പറയില്ലെന്ന് ഉറപ്പുള്ള തൊമ്മികളായ തോറ്റംപാട്ടിന്റെ അകമ്പടിയോടെയാണ് ഈ ചര്‍ച്ച നടത്തുകയെന്നും സ്വരാജ് പറഞ്ഞത്. ജനപ്രതിനിധികല്‍ക്കെതിരെ ഇത്തരം പ്രയോഗങ്ങള്‍ അയക്കുന്നത് ശരിയാണോ എന്ന് ചോദിച്ചത് ഒരു ഭീഷണിയായി മാറിയത്. ഈ അവതാരകന്റെ ദുഷ്ടബുദ്ധി മനസ്സിലാക്കണമെങ്കില്‍ മാതൃഭൂമി ടെലിവിഷനിലെ മറ്റൊരു അവതാരകനെ ശരിയായ വണ്ണം കൈകാര്യം ചെയ്യാനായി എന്നതാണ് ശ്രദ്ധിക്കേണ്ടതെന്നും എം സ്വരാജ് കൂട്ടിച്ചേര്‍ത്തു.

എഎ റഹീം

അതേസമയം, ചില മാധ്യമ കോടതികൾ ഗോത്രകാലത്തെ അനുസ്മരിപ്പിക്കുന്നുവെന്നായിരുന്നു ഡിവൈഎഫ്ഐ നേതാവ് എഎ റഹീമിന്റെ പ്രതികരണം. അവിടെ നീതിയും ധർമവും ഇല്ല.നല്ലഭാഷയും മാന്യമായ വിമർശനവും ജനാധിപത്യ പരമായ സംവാദങ്ങളും തീരെ നഷ്ടപ്പെട്ടിരിക്കുന്നു. മാധ്യമങ്ങളുടെ സവിശേഷ ശ്രദ്ധപതിയേണ്ട ഒരുപാട് ജീവൽപ്രധാനമായ പ്രശ്നങ്ങളുണ്ട്.എന്നാൽ അതൊന്നും ഇവരുടെ വാർത്താ പരിഗണനയിൽ വരാറില്ല. മലയാള ദൃശ്യ മാധ്യമങ്ങൾ തമ്മിൽ ഇന്ന് കടുത്ത മത്സരവുമാണ്. ഒന്നാമതെത്താൻ എന്ത് നെറികേടും കാണിച്ചു കൂട്ടും.ഇതിനു പുറമെയാണ് അതിരുകടന്ന ഇടത് വിരോധവുമെന്നും എഎ റഹീം കൂട്ടിച്ചേര്‍ത്തിരുന്നു.

Recommended Video

cmsvideo
മാധ്യമപ്രവർത്തകയുടെ ചങ്കൂറ്റത്തിന് മുന്നിൽ നാണംകെട്ട് പടിയിറങ്ങേണ്ടി വന്ന വേണു

English summary
'നിയമസഭയിലെ തെമ്മാടികള്‍'; നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ് അവതാരന്‍ വിനു വി ജോണ്‍
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X