റേറ്റിങ്ങില്‍ ജനത്തെ മറികടന്ന് കൈരളി: ഞെട്ടിച്ച് 24, പക്ഷെ ഒന്നാമന് ഏഷ്യാനെറ്റ് തന്നെ
എറണാകുളം: തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും പ്രചരണ ഘടത്തില്‍ തൃക്കാക്കരയില്‍ രണ്ട് മുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. സർവ്വ സന്നാഹങ്ങളുമായി യുഡിഎഫും എല്‍ഡിഎഫും പുറത്തിറങ്ങിയപ്പോള്‍ പിസി ജോർജായിരുന്നു ബി ജെ പിയുടെ തുരുപ്പ് ചീട്ട്. വ്യാജ അശ്ലീല വീഡിയോ മുതല്‍ നടി ആക്രമിക്കപ്പെട്ട കേസ് വരെ ഒരു മാസത്തോളം മണ്ഡലത്തില്‍ സജീവ ചർച്ചാവിഷയമായി നിലനിന്നു.
ഒരു മണ്ഡലത്തിലെ തിരഞ്ഞെുപ്പായിരുന്നെങ്കിലും പൊതു തിരഞ്ഞെടുപ്പിന്റെ പ്രതീതിയായിരുന്നു രാഷ്ട്രീയ പാർട്ടികള്‍ അഴിച്ചുവിട്ടു. അതുപോലെ തന്നെ ചാനലുകളിലും വാർത്തകള്‍ക്ക് ഒട്ടും കുറവ് ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നിറഞ്ഞ് നിന്ന കഴിഞ്ഞ നാലാഴ്ചയിലെ ബാർക്ക് റേറ്റിങ്ങും പുറത്ത് വന്നിരിക്കുകയാണ്. പതിവ് പോലെ ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് മുന്നിലെങ്കിലും കൌതുകരമായ മറ്റ് മുന്നേറ്റങ്ങളും ഇടിവുകളും ചാനല്‍ റേറ്റിങ്ങിലുണ്ടായിട്ടുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

ജൂണ്‍ 3 ന് മുമ്പുള്ള നാല് ആഴ്ചകളിലെ റേറ്റിങ് പരിശോധിക്കുമ്പോള്‍ എല്ലാ ആഴ്ചകളിലും ഏഷ്യാനെറ്റ് ന്യൂസ് തന്നെ മുന്നിട്ട് നില്‍ക്കുന്നത്. 19, 20, 21 ആഴ്ചകളില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ റേറ്റിങ് യഥാക്രമം 87.79, 89,62, 92.55 എന്നിങ്ങനെയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണം മുറുകുകയും ഫലം പുറത്ത് വരികയും ചെയ്ത മെയ് 28 മുതല്‍ ജൂണ്‍ 3 വരേയുള്ള 22-ാം ആഴ്ചയില്‍ 95.52 പോയിന്റാണ് ഏഷ്യാനെറ്റ് ന്യസ് നേടിയിരിക്കുന്നത്.
നയന്‍താരയ്ക്ക് വിവാഹ മംഗളാശംസകള്‍ നേരാന്‍ ദിലീപുമെത്തി: വൈറലായി ചിത്രങ്ങള്‍

എല്ലാ ആഴ്ചയിലും ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടുപിറകിലായി സ്ഥാനം ഉറപ്പിക്കുന്നത് 24 ന്യൂസാണ്. അതേസമയം 19-ാം ആഴ്ചയ്യില്‍ ഏഷ്യാനെറ്റ് ന്യൂസും 24 ന്യൂസും തമ്മിലുള്ള വ്യത്യാസം 21.01 ആണെങ്കില്‍ 22-ാം ആഴ്ചയിലേക്ക് എത്തുമ്പോള്‍ അത് 14.54 ആയി കുറയ്ക്കാന്‍ 24 ന് കഴിഞ്ഞിട്ടുണ്ട്. 82.98 പോയിന്റാണ് 22-ാം ആഴ്ചയില്‍ 24 ന്യൂസിന് ലഭിച്ചിരിക്കുന്നത്.

മൂന്നാമതാണ് മനോരമ ന്യൂസിന്റെ സ്ഥാനം, 50.87, 53.23, 54.82, 57.64 എന്നിങ്ങനെയാണ് നാല് ആഴ്ചകളില്‍ മനോരമയ്ക്ക് ലഭിച്ച് റേറ്റിങ്. നാലാം സ്ഥാനത്തുള്ള മാതൃഭൂമി ന്യൂസിന് യഥാക്രമം 32.99, 20.62, 23.74, 26.84 പോയിന്റുകള്‍ ലഭിച്ചു. അതേസമയം അഞ്ചാം സ്ഥാനത്ത് ജനം ടിവിയെ പിന്തള്ളി കൈരളി ന്യൂസ് കയറി വന്നു എന്നുള്ളതാണ് 22-ാം വീക്കിലെ ശ്രദ്ധേയമായ കാര്യം.

19 മുതല്‍ 21 വരേ ആഴ്ചകളില്‍ ജനം ടിവിക്ക് പിന്നിലായിരുന്നെങ്കില്‍ 22-ാം ആഴ്ചയിലാണ് കൈരളി കൂടുതല്‍ മുന്നേറിയത്. കൈരളിക്ക് 26.84 ഉം, ജനത്തിന് 26.58 റേറ്റിങ്ങുമാണ് ഈ ആഴ്ചയില്‍ ലഭിച്ചിരിക്കുന്നത്. 19-ാം ആഴ്ചയില്‍ ജനം ടിവി 24.85 ഉം കൈരളി 18.25 ഉം ആയിരുന്നു. പട്ടകയില്‍ മീഡിയ വണ്‍ ആണ് ആണ് ഏഴാം സ്ഥാനത്തുള്ളത്. 13.77, 14.65, 16.97, 17.45 എന്നിങ്ങനെയാണ് റേറ്റിങ്. ന്യൂസ് 18 കേരളം എട്ടാം സ്ഥാനക്കാരായി പട്ടികയില്‍ ഏറ്റവും അവസാനമാണ് ഉള്ളത്

വിനോദ ചാനലുകളുടെ കാര്യം പരിശോധിക്കുകയാണെങ്കില്‍ മറ്റ് ചാനലുകളെ ബഹുദൂരം പിന്നിലാക്ക് ഏഷ്യാനെറ്റാണ് മുമ്പേ കുതിക്കുന്നത്. 22-ാം ആഴ്ച 974.41 പോയിന്റ്റ് അവർക്ക് ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഫ്ലവേഴ്സിന് 237.34 പോയിന്റ് മാത്രമാണുള്ളത്. മഴവില്‍ മനോരമ, സീ കേരള, സൂര്യ, കൈരളി, അമൃത എന്നീചാനലുകളാണ് മൂന്ന് മുതല്‍ ഏഴ് വരേയുള്ല സ്ഥാനങ്ങളിലുള്ളത്
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications