Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാനല്‍യുദ്ധം മുറുകുന്നു; മാനനഷ്ടക്കേസുമായി ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടിവിയും, കോടതി വിധി ഇങ്ങനെ

കൊച്ചി: മലയാളത്തിലെ മുന്‍നിര ന്യൂസ് ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടി വിയും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഏറ്റുമുട്ടലിനൊരുങ്ങുന്നു. മലയാളത്തിലെ ചാനല്‍ റേറ്റിംഗില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള ദൃശ്യ മാധ്യമങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടി വിയും. ചരിത്രത്തിലാദ്യമായി ഏഷ്യാനെറ്റിനെ ബാര്‍ക്ക് റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് നിന്ന് പുറത്താക്കിയത് റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു.

എന്നാല്‍ തൊട്ടടുത്ത ആഴ്ച തന്നെ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇതിന് മുന്‍പും ശേഷവും എല്ലാം ഇരുചാനലുകളും പരസ്പരം മത്സരബുദ്ധിയോടെ തന്നെയായിരുന്നു നീങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ നിയമവഴിയിലൂടെയാണ് രണ്ട് ചാനലുകളും പോരടിക്കുന്നത്. അതിന് കാരണമായത് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റേയും ലയണല്‍ മെസിയുടേയും കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു.

Asianet News

മെസിയേയും അര്‍ജന്റീനയേയും കേരളത്തിലേക്ക് എത്തിക്കാം എന്നേറ്റത് സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ട് ടി വി ബ്രോഡ്കാസ്റ്റിംഗ് എംഡി ആന്റോ അഗസ്റ്റിന്‍ ആയിരുന്നു. എന്നാല്‍ ഈ വിന്‍ഡോയില്‍ മെസിയും ടീമും എത്തില്ല എന്ന് അടുത്തിടെ സ്‌പോണ്‍സര്‍മാരെ അര്‍ജന്റീന ടീം അറിയിച്ചിരുന്നു. ഇതോടെ റിപ്പോര്‍ട്ടര്‍ ടിവിക്കും ആന്റോയ്ക്കും എതിരെ വലിയ രീതിയില്‍ പ്രചരണങ്ങള്‍ നടത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസും ഈ അവസരം മുതലാക്കിയിരുന്നു. ഇതാണ് പരസ്യമായി ചാനല്‍ യുദ്ധത്തിലേക്ക് നയിച്ചത്. ഇതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷനും ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ആയ രാജീവ് ചന്ദ്രശേഖരന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ക്രമക്കേട് നടന്നു എന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി ബ്രേക്കിംഗ് ആയി പുറത്തുവിട്ടു. രാഷ്ട്രീയ വിവാദമായതിനൊപ്പം തന്നെ ഇത് ചാനല്‍ യുദ്ധത്തിന് ആക്കം കൂട്ടാനും കാരണമായി.

തുടര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍ റിപ്പോട്ടര്‍ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. റിപ്പോര്‍ട്ടര്‍ ഉടമ ആന്റോ അഗസ്റ്റിന്‍, കണ്‍സല്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍ കുമാര്‍, കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോര്‍ഡിനേറ്റര്‍ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് രാജീവ് കേസ് ഫയല്‍ ചെയ്തത്.

Asianet News

മുംബൈ ആസ്ഥാനമായ ആര്‍ എച്ച് പി പാര്‍ട്ട്‌നേഴ്‌സ് എന്ന നിയമസ്ഥാപനം മുഖേനയാണ് നൂറു കോടി രൂപയുടെ നോട്ടീസ് നല്‍കിയത്. ഏഴ് ദിവസത്തിനുള്ളില്‍ വ്യാജവാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെയാണ് റിപ്പോര്‍ട്ടര്‍ ടിവിയും നിയമനടപടിയുമായി രംഗത്തെത്തിയത്. ഏഷ്യാനെറ്റ് ന്യൂസിനെതിരെ റിപ്പോര്‍ട്ടര്‍ ടിവി 150 കോടി രൂപയും മാനനഷ്ടക്കേസാണ് ഫയല്‍ ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍, സിന്ധു സൂര്യകുമാര്‍, വിനു വി ജോണ്‍, പി ജി സുരേഷ് കുമാര്‍, അബ്ജോദ് വര്‍ഗീസ്, അനൂപ് ബാലചന്ദ്രന്‍, ജോഷി കുര്യന്‍, അഖില നന്ദകുമാര്‍, ജെവിന്‍ ടുട്ടു, അശ്വിന്‍ വല്ലത്ത്, റോബിന്‍ മാത്യു അടക്കമുള്ളവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. അതിനിടെ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കിയ ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങളെ കോടതി വിലക്കുകയും ചെയ്തു.

Asianet News

ബെംഗളുരു പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ കോടതിയാണ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടറിന്റെ വിശ്വാസ്യത തകര്‍ക്കും വിധം നല്‍കിയ വ്യാജ വാര്‍ത്തകള്‍ ഉടന്‍ നീക്കം ചെയ്യണം എന്നും മാധ്യമങ്ങളോടും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോടും ഗൂഗിളിനും മെറ്റയ്ക്കും കോടതി നിര്‍ദേശം നല്‍കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+