കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫിന് വിജയം, ബിജെപി അക്കൗണ്ട് തുറക്കും... ഏഷ്യാനെറ്റ് സര്‍വ്വേ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: വരാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വ്വേ ഫലം. ന്നൊല്‍ ബിജെപിയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ് സര്‍വ്വേ.

കേരളത്തില്‍ അതി ശക്തമായ ഇടതു തരംഗം ഉണ്ടാകില്ല. എല്‍ഡിഎഫിന് 77 മുതല്‍ 82 സീറ്റുവരെയാണ് ലഭിയ്ക്കുക. യുഡിഎഫിന് 55 മുതല്‍ 60 സീറ്റ് വരെ കിട്ടും. ചരിത്രത്തിലാദ്യമായി ബിജെപി കേരള നിയമ സഭയില്‍ അക്കൗണ്ട് തുറക്കും.

Asianet Survey

ബിജെപിയ്ക്ക് മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ കിട്ടിയേക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ ഫലം സൂചിപ്പിയ്ക്കുന്നത്. ബിജെപിയ്ക്ക് 18 ശതമാനം വോട്ട് ലഭിയ്ക്കും.

ഇടതുമുന്നണിയ്ക്ക് 41 ശതമാനം വോട്ടുകള്‍ ലഭിയ്ക്കും എന്നാണ് സര്‍വ്വേ പറയുന്നത്. യുഡിഎഫിന് 37 ശതമാനവും. യുഡിഎഫിലെ തര്‍ക്കങ്ങള്‍ തന്നെ ആയിരിയ്ക്കും വലതുമുന്നണിയെ കാര്യമായി ബാധിയ്ക്കുക എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറയുന്നത്.

സോളാര്‍ കേസില്‍ സരിത എസ് നായര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 57 ശതമാനം പേരും പറുന്നത്. സോളാര്‍ കേസ് യുഡിഎഫിനെ തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിയ്ക്കുമെന്നും സര്‍വ്വേ കണ്ടെത്തുന്നു.

സിപിഎമ്മില്‍ പിണറായി-വിഎസ് പ്രശ്‌നങ്ങളും സര്‍വ്വേയില്‍ ഉള്‍പ്പെടുന്നു. വിഎസ് അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കണം എന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 73 ശതമാനം പേരും ആഗ്രഹിയ്ക്കുന്നുണ്ട്. പിണറായിയും വിഎസ്സും ഒരുമിച്ച് മത്സരിയ്ക്കുന്നതിനെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ്. അത് ഗുണം ചെയ്യില്ലെന്നാണ് 48 ശതമാനം പേരും പറയുന്നത്.

English summary
Asianet News CFor survey predicts LDF will win in Kerala Assembly Election. BJP will open account.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X