കടകംപള്ളിയെ മുൾമുനയിൽ നിർത്തി ശോഭ, ആര് പിടിക്കും തിരുവനന്തപുരം? ഏഷ്യാനെറ്റ് ന്യൂസ് സർവേ
തിരുവനന്തപുരം: 14 നിയമസഭാ മണ്ഡലങ്ങളുളള തലസ്ഥാന ജില്ലയിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇക്കുറി ശക്തമായ പോരാട്ടമാണ് നടന്നത്. ഭരണം നേടുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന പതിവാണ് തിരുവനന്തപുരം ജില്ലയ്ക്കുളളത്.
ഇക്കുറി ബിജെപിക്ക് വലിയ പ്രതീക്ഷകള്‍ നേമത്തും കഴക്കൂട്ടത്തും തിരുവനന്തപുരത്തും അടക്കമുണ്ട്. തിരുവനന്തപുരം ജില്ല ചുവക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സിഫോര്‍ സര്‍വേ ഫലം. 10-11 സീറ്റ് എല്‍ഡിഎഫിനും 2-3 സീറ്റ് യുഡിഎഫിനും 1-2 സീറ്റ് എന്‍ഡിഎയ്ക്കും ലഭിച്ചേക്കാം. ഏതൊക്കെ സീറ്റുകളെന്ന് വിശദമായി അറിയാം.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

ഇടതുപക്ഷം തന്നെ മുന്നിലെത്തും
നെയ്യാറ്റിന്‍കരയില്‍ കെ ആന്‍സലനിലൂടെ ഇടതുപക്ഷം തന്നെ മുന്നിലെത്തും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സിഫോര്‍ സര്‍വേ ഫലം. 2016ലും ആന്‍സലനോട് ഏറ്റുമുട്ടിയ ആര്‍ സെല്‍വരാജ് ഇത്തവണയും തോല്‍ക്കും എന്നാണ് സര്‍വ്വേ ഫലം. എന്‍ഡിഎ മൂന്നാമത് എത്തും. കോവളത്ത് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ സീറ്റ് സിറ്റിംഗ് എംഎല്‍എ എം വിന്‍സെന്റ് നിലനിര്‍ത്തും. ഇടത് സ്ഥാനാര്‍ത്ഥി നീലലോഹിതദാസന്‍ നാടാര്‍ തോല്‍ക്കാനാണ് സാധ്യത.

ഐബി സതീഷ് നിലനിര്‍ത്തും
കാട്ടാക്കട മണ്ഡലം ഇടത് സ്ഥാനാര്‍ത്ഥി ഐബി സതീഷ് നിലനിര്‍ത്തും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സിഫോര്‍ സര്‍വേ ഫലം. യുഡിഫ് സ്ഥാനാര്‍ത്ഥി മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ രണ്ടാമത് എത്തും. ബിജെപി നേതാവ് പികെ കൃഷ്ണദാ്‌സ മൂന്നാം സ്ഥാനത്ത് ആയിരിക്കും. പാറശാലയില്‍ സികെ ഹരീന്ദ്രന്‍ ജയിക്കും. യുഡിഎഫിന്റെ അന്‍സജിത ജയന്‍ രണ്ടാമതും ബിജെപിയുടെ കരമന ജയന്‍ മൂന്നാമതും എത്തിയേക്കും.

നേമത്ത് കെ മുരളീധരന്‍
അരുവിക്കരയില്‍ മൂന്നാം തവണയും യുഡിഎഫിന്റെ ശബരീനാഥന്‍ തന്നെ വിജയിക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സിഫോര്‍ സര്‍വേ. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി സ്റ്റീഫന്‍ ശക്തമായ മത്സരമാണ് കാഴ്ച വെച്ചിരിക്കുന്നത്. നേമത്ത് കെ മുരളീധരന്‍ വിജയിക്കും എന്നും ഏഷ്യാനെറ്റ് ന്യൂസ്-സിഫോര്‍ സര്‍വേ പ്രവചിച്ചിരിക്കുന്നു. ബിജെപിയുടെ കുമ്മനം രാജശേഖരന്‍ രണ്ടാമതും സിപിഎമ്മിലെ വി ശിവന്‍കുട്ടി മൂന്നാമതും എത്തും എന്നാണ് സര്‍വേ ഫലം

വികെ പ്രശാന്ത് നിലനിര്‍ത്തും
വട്ടിയൂര്‍ക്കാവ് സീറ്റ് ജനകീയനായ എംഎല്‍എ വികെ പ്രശാന്ത് നിലനിര്‍ത്തും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സിഫോര്‍ സര്‍വേ ഫലം. ബിജെപി സ്ഥാനാര്‍ത്ഥി വിവി രാജേഷ് രണ്ടാം സ്ഥാനത്ത് എത്തിയേക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ നായര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്നും സര്‍ഫേ പറയുന്നു. തിരുവനന്തപുരം സീറ്റ് വിഎസ് ശിവകുമാര്‍ നിലനിര്‍ത്തും. എല്‍ഡിഎഫിന്റെ ആന്റണി രാജു രണ്ടാമതും എന്‍ഡിഎയുടെ കൃഷ്ണകുമാര്‍ മൂന്നാമതും എത്തും.

പോരാട്ടം ഇഞ്ചോടിഞ്ച്
ശക്തമായ മത്സരം നടന്ന കഴക്കൂട്ടത്ത് പോരാട്ടം ഇഞ്ചോടിഞ്ച് ആണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സിഫോര്‍ സര്‍വേ ഫലം. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മണ്ഡലം നിലനിര്‍ത്തും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സിഫോര്‍ സര്‍വേ ഫലം. ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ രണ്ടാമത് എത്തും. യുഡിഎഫിന്റെ എസ്എസ് ലാല്‍ മൂന്നാമത് എത്തും. വാമനപുരം ഡികെ മുരളി നിലനിര്‍ത്തും. യുഡിഎഫിന്റെ ആനാട് ജയന്‍ രണ്ടാമത് എത്തും.

വര്‍ക്കലയില്‍ ഇടത്
നെടുമങ്ങാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി ആര്‍ അനില്‍ വിജയിക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സിഫോര്‍ സര്‍വേ പ്രവചിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പിഎസ് പ്രശാന്ത് രണ്ടാമത് എത്തും. ബിജെപിയുടെ ജെആര്‍ പത്മകുമാര്‍ മൂന്നാമത് എത്തും. ചിറയിന്‍കീഴ് വി ശശി നിലനിര്‍ത്തും. യുഡിഎഫിന്റെ ബിഎസ് അനൂപ് രണ്ടാമത് എത്തും. വര്‍ക്കലയില്‍ ഇടത് സ്ഥാനാര്‍ത്ഥി വി ജോയിയും ആറ്റിങ്ങല്‍ ഇടത് സ്ഥാനാര്‍ത്ഥി ഒഎസ് അംബികയും വിജയിക്കും എന്നും ഏഷ്യാനെറ്റ് ന്യൂസ്-സിഫോര്‍ സര്‍വേ പ്രവചിക്കുന്നു.












Click it and Unblock the Notifications