Get Updates
Get notified of breaking news, exclusive insights, and must-see stories!

കുണ്ടറയിൽ വൻ അട്ടിമറി, മേഴ്സിക്കുട്ടിയമ്മയെ വിഷ്ണുനാഥ് തോൽപ്പിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സർവേ

കൊല്ലം: കുണ്ടറയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ തോല്‍ക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്- സിഫോര്‍ സര്‍വേ ഫലം. യുഡിഎഫിന്റെ പിസി വിഷ്ണുനാഥ് കുണ്ടറയില്‍ മന്ത്രിയെ അട്ടിമറിക്കും എന്നാണ് പോസ്റ്റ് പോള്‍ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വനജാ വിദ്യാധരന്‍ മണ്ഡലത്തില്‍ മൂന്നാമത് എത്തും എന്നുമാണ് പ്രവചനം.

ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുളള കൊല്ലത്തെ മറ്റൊരു മണ്ഡലം കൂടിയാണ് കുണ്ടറ. എന്നാല്‍ ഇത്തവണ കുണ്ടറയില്‍ എല്‍ഡിഎഫിന് കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വ്യക്തമായിരുന്നു. അതിശക്തമായ മത്സരം ആണ് കുണ്ടറയില്‍ ഇത്തവണ നടന്നത്. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് എതിരെ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി ഉയര്‍ന്ന ആരോപണങ്ങളും വിവാദങ്ങളുമാണ് ഇടതുപക്ഷത്തെ വെട്ടിലാക്കിയത്.

1

കുണ്ടറ പിടിച്ചെടുക്കാന്‍ ഉറച്ച് തന്നെയാണ് പിസി വിഷ്ണുനാഥിനെ പോലെ ഒരു ശക്തനായ യുവനേതാവിനെ യുഡിഎഫ് കുണ്ടറയില്‍ ഇറക്കിയത്. കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ക്കൊപ്പം ആഴക്കടല്‍ മത്സ്യബന്ധന വിവാദമാണ് മണ്ഡലത്തില്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരിച്ചടിയാകാനുളള സാധ്യത. അതേസമയം മണ്ഡലത്തിലെ വികസനം വോട്ടായി എന്നാണ് എല്‍ഡിഎഫ് കണക്ക് കൂട്ടുന്നത്.

കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് കുണ്ടറയില്‍ നിന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ വിജയിക്കുകയും പിണറായി വിജയന്‍ സര്‍ക്കാരിലെ വനിതാ മന്ത്രിമാരില്‍ ഒരാളായി മാറുകയും ചെയ്തത്. മന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച മേഴ്‌സിക്കുട്ടിയമ്മയ്ക്ക് വെല്ലുവിളിയായത് തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്ന ആഴക്കടല്‍ വിവാദമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥ് ഇതാദ്യമായാണ് സ്വന്തം നാട്ടില്‍ ജനവിധി തേടിയത്.

ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം

Recommended Video

cmsvideo
    തുടർ ഭരണം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നില്ല

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+