കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രന്റെ വിധിയെന്ത്? ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വേ ഫലം
തിരുവനന്തപുരം: ബിജെപിക്ക് സംസ്ഥാനത്ത് വലിയ പ്രതീക്ഷകള്‍ ഉളള തിരഞ്ഞെടുപ്പ് ആണ് ഇത്തവണ നടന്നത്. നേമം എന്ന ഒരു സീറ്റില്‍ നിന്ന് ബിജെപിക്ക് കൂടുതല്‍ സീറ്റുകളിലേക്ക് ഉയരാനാവും എന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ ആണ് ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയത്. കെ സുരേന്ദ്രനെ ഇക്കുറി വിജയം അനുഗ്രഹിക്കുമോ? ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വേ ഫലം ഇങ്ങനെ
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

കപ്പിനും ചുണ്ടിനും ഇടയില്‍
കഴിഞ്ഞ തവണ മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലും തന്നെയാണ് ഇത്തവണയും കെ സുരേന്ദ്രന്‍ മത്സരിച്ചത്. രണ്ടിടത്തും ഹെലികോപ്റ്ററില്‍ പറന്ന് എത്തിയായിരുന്നു സുരേന്ദ്രന്റെ പ്രചരണം. മഞ്ചേശ്വരത്ത് കപ്പിനും ചുണ്ടിനും ഇടയില്‍ ആണ് കെ സുരേന്ദ്രന് വിജയം നഷ്ടമായത്. ഇത്തവണ നേമത്തെ പോലെ തന്നെ ബിജെപി ഉറപ്പിച്ചിരിക്കുന്ന മണ്ഡലം ആണ് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം.

വിജയിക്കാന്‍ സാധ്യത ഇല്ല
ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വേയുടെ ആദ്യ ദിനമായ വ്യാഴാഴ്ച മഞ്ചേശ്വരത്തെ പ്രവചനം പുറത്ത് വിടുകയുണ്ടായി. ശക്തമായ മത്സരം നടന്ന മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ വിജയിക്കാന്‍ സാധ്യത ഇല്ലെന്നാണ് സര്‍വ്വേ ഫലം. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എകെഎം അഷ്‌റഫിനാണ് മഞ്ചേശ്വരത്ത് വിജയിക്കാനുളള സാധ്യത എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്.

കെയു ജനീഷ് കുമാര്‍ തന്നെ
ഇടത് സ്ഥാനാര്‍ത്ഥിയായ വിവി രമേശന്‍ മഞ്ചേശ്വരത്ത് മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങും. മഞ്ചേശ്വരത്ത് മാത്രമല്ല കോന്നിയിലും ഇക്കുറിയും സുരേന്ദ്രന്‍ വിജയിക്കാന്‍ സാധ്യത ഇല്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്. കോന്നിയില്‍ നിലവിലെ എംഎല്‍എ ആയ ഇടത് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാര്‍ തന്നെ ഇക്കുറിയും വിജയിക്കാനാണ് സാധ്യത എന്നാണ് പ്രവചനം

നരേന്ദ്ര മോദി അടക്കം എത്തി
യുഡിഎഫ് സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്റര്‍ കോന്നിയില്‍ രണ്ടാമത് എത്തും. അതേസമയം കെ സുരേന്ദ്രന്‍ കോന്നിയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്. കോന്നിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം എത്തി സുരേന്ദ്രന് വേണ്ടി പ്രചാരണം നടത്തിയതാണ്.. ശബരിമല വിഷയത്തില്‍ ഊന്നി ആയിരുന്നു കോന്നിയിലെ പ്രചാരണം

സുരേന്ദ്രനെ തുണയ്ക്കില്ല
ശബരിമല ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയ നരേന്ദ്ര മോദി ബിജെപി പരിപാടി വേദിയില്‍ ശരണം വിളിച്ചായിരുന്നു പ്രസംഗത്തിന് തുടക്കമിട്ടത് പോലും. എന്നാല്‍ കോന്നിയില്‍ ഇതൊന്നും സുരേന്ദ്രനെ തുണയ്ക്കില്ല എന്നാണ് സര്‍വ്വേ ഫലം തരുന്ന സൂചന. 2019ലെ ഉപതിരഞ്ഞെടുപ്പില്‍ കോന്നി എംഎല്‍എ ആയ ജനീഷ് കുമാര്‍ ഒന്നര വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് തന്നെ ജനപ്രിയനായി മാറിയിരുന്നു.
ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം












Click it and Unblock the Notifications