പിസി ജോര്‍ജിനെ പൂട്ടും, പൂഞ്ഞാറിൽ അട്ടിമറി വിജയം നേടുക ഈ സ്ഥാനാർത്ഥി, ഏഷ്യാനെറ്റ് ന്യൂസ് സര്‍ഫേ ഫലം
കോട്ടയം: കേരള രാഷ്ട്രീയത്തിലെ ഒറ്റയാനായ പിസി ജോര്‍ജിന് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. 2016ല്‍ ആര്‍ക്കൊപ്പവും ചേരാതെ തന്നെ പൂഞ്ഞാറില്‍ വിജയിച്ച് കയറി മുന്നണികളെ പിസി ജോര്‍ജ് ഞെട്ടിച്ചിരുന്നു.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം
ഇത്തവണ പിസി ജോര്‍ജിനെ പൂട്ടാനുറച്ചാണ് എല്‍ഡിഎഫും യുഡിഎഫും ശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ പൂഞ്ഞാറില്‍ കളത്തില്‍ ഇറക്കിയത്. ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍ഫേ ഫലം പരിശോധിക്കാം

പിസി ജോര്‍ജിന്റെ കോട്ട
പൂഞ്ഞാര്‍ കാലങ്ങളായി അക്ഷരാര്‍ത്ഥത്തില്‍ പിസി ജോര്‍ജിന്റെ കോട്ട തന്നെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടേയും ഭാഗമാവാതെ സ്വതന്ത്രനായാണ് പിസി ജോര്‍ജ് പൂഞ്ഞാറില്‍ മത്സരിച്ചത്. എന്നിട്ടും പൂഞ്ഞാറുകാര്‍ 27,000ത്തിന് മുകളില്‍ വോട്ട് നേടി പിസി ജോര്‍ജിനെ വീണ്ടും നിയമസഭയില്‍ എത്തിച്ചു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്.

കരുത്തരായ സ്ഥാനാര്‍ത്ഥികൾ
കരുത്തരായ സ്ഥാനാര്‍ത്ഥികളെ ആണ് എല്‍ഡിഎഫും യുഡിഎഫും പൂഞ്ഞാറില്‍ ഇത്തവണ ഇറക്കിയിരിക്കുന്നത്. ഇടത് ക്യാമ്പില്‍ നിന്ന് ജോസ് പക്ഷത്തെ കരുത്തനായ നേതാവ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആണ് പിസി ജോര്‍ജിന് എതിരെ മത്സരിച്ചത്. യുഡിഎഫില്‍ കോണ്‍ഗ്രസ് പൂഞ്ഞാര്‍ സീറ്റ് ഏറ്റെടുക്കുകയും ഡിസിസി അധ്യക്ഷന്‍ ടോമി കല്ലാനിയെ മത്സരിപ്പിക്കുകയും ചെയ്തു.

പൂഞ്ഞാറില്‍ തോല്‍ക്കും
പൂഞ്ഞാറില്‍ ഇത്തവണ പിസി ജോര്‍ജിന് അടിപതറും എന്നാണ് രണ്ട് സര്‍വ്വേകള്‍ പ്രവചിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേയും മാതൃഭൂമി ന്യൂസ് സര്‍വേയും പിസി ജോര്‍ജ് ഇത്തവണ പൂഞ്ഞാറില്‍ തോല്‍ക്കും എന്നാണ് പ്രവചിച്ചിരിക്കുന്നത്. പ്രീ പോള്‍ സര്‍വ്വേകള്‍ പൂഞ്ഞാര്‍ പിസി ജോര്‍ജ് നിലനിര്‍ത്തും എന്നായിരുന്നു പ്രവചിച്ചിരുന്നത് എങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം ചിത്രം മാറിയെന്ന് വേണം കരുതാന്‍.

പിസി ജോര്‍ജിനെ അട്ടിമറിക്കും
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ അട്ടിമറിക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സിഫോര്‍ സര്‍വേ പ്രവചിച്ചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടോമി കല്ലാനിയാണ് പൂഞ്ഞാറില്‍ രണ്ടാമത് എത്താന്‍ സാധ്യത. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംആര്‍ ഉല്ലാസ് മൂന്നാമത് എത്തിയേക്കും. പിസി ജോര്‍ജ് നാലാമതാവും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ പ്രവചിച്ചിരിക്കുന്നത്.

മുസ്ലീം വോട്ട് ബാങ്ക് തുണച്ചേക്കില്ല
2017ല്‍ രൂപീകരിച്ച സ്വന്തം പാര്‍ട്ടിയായ കേരള ജനപക്ഷം സെക്യുലര്‍ സ്ഥാനാര്‍ത്ഥിയായാണ് പൂഞ്ഞാറില്‍ പിസി ജോര്‍ജ് മത്സരിച്ചത്. യുഡിഎഫിലേക്ക് തിരികെ കയറാന്‍ ശ്രമം നടത്തിയെങ്കിലും പിസി ജോര്‍ജ് വേണ്ടെന്നായിരുന്നു മുന്നണി തീരുമാനം. ഇതോടെയാണ് പിസി ജോര്‍ജ് തനിച്ച് മത്സരിച്ചത്. മണ്ഡലത്തില്‍ പിസി ജോര്‍ജിനെ സഹയിച്ചിരുന്ന മുസ്ലീം വോട്ട് ബാങ്ക് ഇത്തവണ പിസിയെ തുണച്ചേക്കില്ല.

പിസി ജോര്‍ജ് രണ്ടാമത്
പിസി ജോര്‍ജിന്റെ തോല്‍വി തന്നെയാണ് മാതൃഭൂമി ന്യൂസ് സര്‍വ്വേയും പ്രവചിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പൂഞ്ഞാറില്‍ വിജയിക്കും എന്ന് മാതൃഭൂമിയും പ്രവചിച്ചിരിക്കുന്നു. അതേസമയം പിസി ജോര്‍ജ് രണ്ടാമത് എത്താന്‍ ആണ് സാധ്യത എന്നും സര്‍വ്വേ പറയുന്നു. മൂന്നാമത് ആയിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടോമി കല്ലാനി എത്തുക.
സാരി അഴകിൽ സാമന്ത അക്കിനേനി.. സൂപ്പർ കൂൾ ഫോട്ടോകൾ












Click it and Unblock the Notifications