തൃത്താലയില്‍ വിടി ബല്‍റാമിന് ഞെട്ടല്‍, രാജേഷ് ജയിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ
പാലക്കാട്: ഇക്കുറി സംസ്ഥാനം ഉറ്റ് നോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തൃത്താല. ഇടതുപക്ഷത്തെ സംബന്ധിച്ച് അഭിമാനപ്പോരാട്ടമാണ് തൃത്താലയിലേത്. തൃത്താല തിരിച്ച് പിടിക്കാന്‍ എംബി രാജേഷ് എന്ന സംസ്ഥാനത്തെ കരുത്തനായ നേതാവിനെ തന്നെയാണ് സിപിഎം ഇറക്കിയത്. പാര്‍ട്ടിയുടെ മുഴുവന്‍ സംവിധാനങ്ങളും തൃത്താലയില്‍ പണിയെടുത്തിട്ടുണ്ട്. സിനിമാ താരങ്ങളും സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും അടക്കം തൃത്താലയില്‍ എംബി രാജേഷിന് വേണ്ടി പ്രചാരണത്തിന് എത്തി.
തൃത്താലയിലെ ഇടതുപക്ഷത്തിന്റെ പരിശ്രമം ഫലം കാണും എന്നാണ് എഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ എക്‌സിറ്റ് പോള്‍ പ്രവചനം. ഇഞ്ചോടിഞ്ച് മത്സരമാണ് തൃത്താലയില്‍ നടന്നത് എന്ന് സര്‍വ്വേ പറയുന്നു. ഈ പോരാട്ടത്തില്‍ നേരിയ മുന്‍തൂക്കം സിപിഎമ്മിന്റെ മുന്‍ പാലക്കാട് എംപി കൂടിയായ എംബി രാജേഷിനാണ് എന്നാണ് എഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ എക്‌സിറ്റ് പോള്‍ പ്രവചിച്ചിരിക്കുന്നത്.

നേരത്തെ ഇടത് ശക്തികേന്ദ്രം ആയിരുന്ന തൃത്താല 2011ല്‍ ആണ് യുഡിഎഫ് പിടിച്ചെടുത്തത്. വിടി ബല്‍റാം കന്നിയങ്കത്തില്‍ സിപിഎമ്മിന്റെ പി മമ്മിക്കുട്ടിയെ ആണ് തോല്‍പ്പിച്ചത്. 2016ലും തൃത്താല ബല്‍റാമിനൊപ്പം നിന്നു. ഇടതുപക്ഷത്ത് നിന്ന് സുബൈദ ഇസഹാഖ് ആണ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇത്തവണ ബല്‍റാമിനെ തോല്‍പ്പിക്കണം എന്നുളള വാശിയില്‍ ആണ് തൃത്താലയില്‍ ഇടത് പക്ഷം പ്രവര്‍ത്തിച്ചത്. എകെജിയെ അധിക്ഷേപിച്ച് കൊണ്ടുളള പരാമര്‍ശം അടക്കം ബല്‍റാം ഇടതിന് ശത്രുവാകാന്‍ കാരണങ്ങള്‍ പലതുണ്ട്. അതുകൊണ്ട് തന്നെയാണ് എംബി രാജേഷിനെ ഇത്തവണ സിപിഎം തൃത്താലയില്‍ ഇറക്കിയതും.












Click it and Unblock the Notifications