കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിതരും മുസ്ലീംകളും ഇടത്തോട്ടോ വലത്തോട്ടോ? ബിജെപിക്കെത്ര? വലിയ മാറ്റം! ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ!

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ട് പ്രളയങ്ങള്‍ക്ക് ശേഷം കൊവിഡ് പ്രതിസന്ധിയെ കൂടി നേരിട്ട് കൊണ്ടിരിക്കുകയാണ് കേരളം. ഈ സമയത്ത് ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ കേരളം ആര്‍ക്കൊപ്പം നില്‍ക്കും എന്നതൊരു നിര്‍ണായക ചോദ്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ്- സി വോട്ടര്‍ സര്‍വ്വേ കേരളം ആര്‍ക്കൊപ്പം എന്നത് പരിശോധിക്കുകയാണ്. സമുദായ അടിസ്ഥാനത്തില്‍ മുന്നണികള്‍ക്കുളള പിന്തുണ ഈ സര്‍വ്വേ പ്രകാരം എത്തരത്തിലാണെന്ന് പരിശോധിക്കാം...

എത്രമാത്രം പിന്തുണ

എത്രമാത്രം പിന്തുണ

ദളിത്, ഈഴവ, മുസ്ലീം, ഒബിസി വിഭാഗങ്ങള്‍ക്കിടയില്‍ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എത്രമാത്രം പിന്തുണ ഉണ്ട് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സി വോട്ടര്‍ സര്‍വ്വേ പരിശോധിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന് വലിയ പിന്തുണയുണ്ട് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്.

ദളിത് വിഭാഗത്തിലെ പിന്തുണ

ദളിത് വിഭാഗത്തിലെ പിന്തുണ

ദളിത് വിഭാഗത്തിലെ 37 ശതമാനം ആളുകളും പിന്തുണയ്ക്കുന്നത് എല്‍ഡിഎഫിനെ ആണ്. അതേസമയം യുഡിഎഫിനുളള പിന്തുണ 25 ശതമാനം ആണ് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സി വോട്ടര്‍ സര്‍വ്വേയിലെ കണ്ടെത്തല്‍. ദളിത് വിഭാഗത്തില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുന്ന എന്‍ഡിഎയ്ക്ക് ലഭിച്ചിരിക്കുന്ന പിന്തുണ 22 ശതമാനം ആണ്.

മുസ്ലീം പിന്തുണ

മുസ്ലീം പിന്തുണ

മുസ്ലീം വിഭാഗങ്ങള്‍ക്കിടയിലും ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണയ്ക്കുന്നത് ഇടത് പക്ഷത്തെ ആണ് എന്നത് ശ്രദ്ധേയമാണ്. 49 ശതമാനം പേരാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സി വോട്ടര്‍ സര്‍വ്വേയിലെ കണ്ടെത്തല്‍. യുഡിഎഫിനുളള പിന്തുണ 31 ശതമാനം ആണ്. അതേസമയം എന്‍ഡിഎയ്ക്ക് പിന്തുണയില്ല എന്നത് ശ്രദ്ധേയമാണ്.

എൻഡിഎയ്ക്ക് നേട്ടം

എൻഡിഎയ്ക്ക് നേട്ടം

ഈഴവ വിഭാഗങ്ങള്‍ക്കിടയിലും വലിയൊരു ശതമാനം ആളുകള്‍ ഇടത് പക്ഷത്തെ പിന്തുണയ്ക്കുന്നു. 47 ശതമാനം ആളുകള്‍ ആണ് എല്‍ഡിഎഫിനാണ് പിന്തുണ എന്ന് ഏഷ്യാനെറ്റ് ന്യൂസ്- സി വോട്ടര്‍ സര്‍വ്വേയില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. 23 ശതമാനം പേര്‍ യുഡിഎഫിനേയും 24 ശതമാനം പേര്‍ എന്‍ഡിഎയേയും പിന്തുണയ്ക്കുന്നു.

ഒബിസി വിഭാഗത്തില്‍

ഒബിസി വിഭാഗത്തില്‍

ഒബിസി വിഭാഗത്തില്‍ നടത്തിയ സര്‍വ്വേ പ്രകാരം 26 ശതമാനം ആളുകള്‍ ആണ് യുഡിഎഫിനെ പിന്തുണയ്ക്കുന്നത്. 36 ശതമാനം പേരാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത്. അതേസമയം എന്‍ഡിഎയ്ക്ക് 25 ശതമാനത്തിന്റെ പിന്തുണയുണ്ട്. ദളിത്, ഈഴവ, ഒബിസി വിഭാഗങ്ങള്‍ക്കിടയില്‍ എന്‍ഡിഎ സ്വാധീനം ഉയര്‍ത്തുന്നു എന്നാണ് സര്‍വ്വേ കാണിക്കുന്നത്.

എന്‍ഡിഎയ്ക്കുളള പിന്തുണ

എന്‍ഡിഎയ്ക്കുളള പിന്തുണ

ഒബിസി, ദളിത്, ഈഴവ വിഭാഗങ്ങള്‍ക്കിടയില്‍ യുഡിഎഫിനോട് അടുത്ത് നില്‍ക്കുകയാണ് എന്‍ഡിഎയ്ക്കുളള പിന്തുണ എന്നത് ശ്രദ്ധേയമാണ്. ഈഴവ വിഭാഗത്തില്‍ യുഡിഎഫിനേക്കാളും പിന്തുണ എന്‍ഡിഎയ്ക്കാണ് എന്നതും പ്രധാനമാണ്. പിന്നോക്ക വിഭാഗത്തിനിടയില്‍ പിന്തുണ എല്‍ഡിഎഫിനും മുന്നോക്ക വിഭാഗത്തിനിടയില്‍ പിന്തുണ യുഡിഎഫിനുമാണ്.

ക്രിസ്ത്യന്‍ കാത്തലിക് വിഭാഗത്തില്‍

ക്രിസ്ത്യന്‍ കാത്തലിക് വിഭാഗത്തില്‍

ക്രിസ്ത്യന്‍ കാത്തലിക് വിഭാഗത്തില്‍ 61 ശതമാനവും ക്രിസ്ത്യന്‍ സിറിയന്‍ വിഭാഗത്തില്‍ 48 ശതമാനവും യുഡിഎഫിനെ പിന്തുണയ്ക്കുന്നു. എല്‍ഡിഎഫിനുളള പിന്തുണ യഥാക്രമം 24 ശതമാനവും 29 ശതമാനവും ആണ്. എന്‍ഡിഎയ്ക്ക് 3 ശതമാനവും 14 ശതമാനവും ആണ് ഈ വിഭാഗങ്ങളില്‍ നിന്നുളള പിന്തുണ.

നായര്‍ വിഭാഗങ്ങൾ

നായര്‍ വിഭാഗങ്ങൾ

നായര്‍ വിഭാഗങ്ങളില്‍ 42 ശതമാനം യുഡിഎഫിനൊപ്പമാണ്. രണ്ടാമത് എത്തിയിരിക്കുന്നത് എന്‍ഡിഎ ആണ് എന്നത് ശ്രദ്ധേയമാണ്. 27 ശതമാനം പേര്‍ പിന്തുണയ്ക്കുന്നത് എന്‍ഡിഎയെ ആണ്. എന്‍ഡിഎയ്ക്കും പിന്നിലാണ് 24 ശതമാനം പേരുടെ പിന്തുണയുമായി എല്‍ഡിഎഫ് ഉളളത് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സി വോട്ടര്‍ സര്‍വ്വേയിലെ കണ്ടെത്തല്‍.

കേരളത്തിൽ പിടിമുറുക്കി കോൺഗ്രസ് ഹൈക്കമാൻഡ്! അടിമുടി മാറ്റം, നേതാക്കൾക്ക് മാർക്ക്!കേരളത്തിൽ പിടിമുറുക്കി കോൺഗ്രസ് ഹൈക്കമാൻഡ്! അടിമുടി മാറ്റം, നേതാക്കൾക്ക് മാർക്ക്!

English summary
Asianet News- C fore Survey on support from communities to parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X