കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് സര്‍വേ; വീട്ടമ്മമാരും തൊഴില്‍ രഹിതരും യുഡിഎഫിനൊപ്പം;വിദ്യാര്‍ത്ഥികളിലും കര്‍ഷകരിലും ഇടത്

Google Oneindia Malayalam News

തിരുവനന്തപുരം: ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ കേരളത്തിന്‍റെ രാഷ്ട്രീയ മനസ്സ് ഏത് മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് അറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ്, സീ ഫോര്‍ ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സര്‍വേയുടെ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നത് രണ്ടാ ദിനത്തിലും തുടരുകയാണ്. സമുദായം, തൊഴില്‍, പ്രായം എന്നിങ്ങനെ വിവിധ ഘടകങ്ങള‍് അടിസ്ഥാനമാക്കിയാണ് സര്‍വ്വേ നടത്തിയത്. തൊഴിലടിസ്ഥാനത്തില്‍ മുന്നണികള്‍ക്കുള്ള പിന്തുണ ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പ്രകാരം താഴെ പറയുന്ന പ്രകാരമാണ്.

എത്ര മാത്രം പിന്തുണ

എത്ര മാത്രം പിന്തുണ

വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, വീട്ടമ്മമാര്‍, തൊഴില്‍ രഹിതര്‍, സ്വകാര്യമേഖലയിലെ ജീവനക്കാര്‍, വ്യവസായികള്‍ എന്നിങ്ങനെ തരം തിരിച്ച് മുന്നണികള്‍ക്ക് എത്ര മാത്രം പിന്തുണയുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വ്വെ പരിശോധിച്ചത്.

ഇടതുമുന്നണി

ഇടതുമുന്നണി

ഒരു മുന്നണിക്കും മേല്‍പ്പറഞ്ഞ എല്ലാ ഘടകങ്ങളിലും വ്യക്തമായ മേല്‍ക്കൈ ലഭിച്ചിട്ടില്ലെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ക്കിടയില്‍ ഇടതുമുന്നണി വ്യക്തമായ മേല്‍ക്കൈ ഉണ്ടെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്.

വിദ്യാര്‍ത്ഥികളില്‍

വിദ്യാര്‍ത്ഥികളില്‍

സര്‍വ്വേയില്‍ പങ്കെടുത്ത 44 ശതമാനം വിദ്യാര്‍ത്ഥികളും ഇടതുമുന്നണിയെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. 29 ശതമാനം വിദ്യാര്‍ത്ഥികള്‍ യുഡിഎഫിനെ പിന്തുണയ്ക്കുമ്പോള്‍ 15 ശതമാനം പേരാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ പിന്തുണയ്ക്കുന്നത്. 12 ശതമാനം പേരുടെ പിന്തുണ മറ്റുള്ളവര്‍ക്കാണ്.

കര്‍ഷകരില്‍

കര്‍ഷകരില്‍

കര്‍ഷകരിലും ഇടത് മുന്നണി തന്നെയാണ് മേധാവിത്വം തുടരുന്നത്. 58 ശതമാനം കര്‍ഷകരാണ് ഇടതിനൊപ്പം നിലനില്‍ക്കുന്നത്. കര്‍ഷകരില്‍ നിന്ന് യുഡിഎഫിന് കിട്ടിയ പിന്തുണ 25 ഉം ബിജെപിക്കുള്ളത് 15 ഉം മറ്റുള്ളവര്‍ക്ക് 2 ശതമാനവുമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും ഇടതുമുന്നണി തന്നെ മേധാവിത്വം പുലര്‍ത്തുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍

സര്‍വ്വേയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ 51 ശതമാനം പേരും ഇടതു മുന്നണിക്ക് അനുകൂലമായാണ് ചിന്തിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലെ ഇടത് സംഘടനകളുടെ മേധാവിത്വം അനുകൂലഘടകമായെന്നാണ് വിലയിരുത്തപ്പെടുന്നത്. 21 ശതമാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യുഡിഎഫിനേയും 7 ശതമാനം പേര്‍ ബിജിപേയുയം പിന്തുണയ്ക്കുന്നു. അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ 21 ശതമാനം പേര്‍ മറ്റുള്ളവരെ പിന്തുണയ്ക്കുന്നു.

വീട്ടമ്മമാരില്‍

വീട്ടമ്മമാരില്‍

അതേസമയം വീട്ടമ്മമാരുടെ കാര്യത്തില്‍ ഇടതുമുന്നണിയെ മറികടന്ന് യുഡിഎഫ് മുന്നേറുന്നതാണ് കാണാന്‍ കഴിയുന്നത്. വീട്ടമ്മമാരില്‍ 38 ശതമാനം പേരാണ് യുഡിഎഫിന് അനുകൂലമായി ചിന്തിക്കുന്നത്. അതേസയമം 36 ശതമാനം പേര്‍ മാത്രാണ് ഇടതുമുന്നണിക്ക് അനുകൂലമായി ചിന്തിക്കുന്നത്. ഈ ഘടകത്തില്‍ 11 ശതമാനം പേര് ബിജെപിയേയും 15 ശതമാനം പേര്‍ മറ്റുള്ളവരേയും പിന്തുണയ്ക്കുന്നു.

തൊഴില്‍ രഹിതര്‍

തൊഴില്‍ രഹിതര്‍

തൊഴില്‍ രഹിതരായ യുവാക്കള്‍ക്കിടയിലും യുഡിഎഫ് വലിയ മേധാവിത്വം പുലര്‍ത്തുന്നുവെന്നാണ് സര്‍വ്വേ അഭിപ്രായപ്പെടുന്നത്. 51 ശതമാനം തൊഴില്‍ രഹിതരും യുഡിഎഫിന് അനുകൂലമായി ചിന്തിക്കുമ്പോള്‍ 27 ശതമാനം പേര്‍ മാത്രമാണ് ഇടതുമുന്നണിയോടൊപ്പം നിലയുറപ്പിക്കുന്നത്. തൊഴില്‍ രഹിതരില്‍ 16 ശതമാനം പേര്‍ ബിജെപിയോടൊപ്പം നില്‍ക്കുന്നു.

സ്വകാര്യ മേഖല

സ്വകാര്യ മേഖല

സ്വകാര്യ മേഖലയിലും യുഡിഎഫിന് അനുകൂലമായി ചിന്തിക്കുന്നവര്‍ക്കാണ് മുന്‍തൂക്കം. ഈ വിഭാഗത്തില്‍ നിന്നും 42 ശതമാനം പേര്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിന് അനുകൂലമായി ചിന്തിക്കുന്നു. ഇവിടെ 25 ശതമാനം പേരുടെ പിന്തുണ ഇടതുമുന്നണിക്ക് ലഭിച്ചപ്പോള്‍ 18 ശതമാനം പേര്‍ ബിജെപിക്കൊപ്പവും 15 ശതമാനം പേര്‍ മറ്റുള്ളവര്‍ക്കൊപ്പവും നിലകൊണ്ട്.

വ്യവസായികളും

വ്യവസായികളും

വീട്ടമ്മമാര്‍, തൊഴില്‍ രഹിതര്‍, സ്വകാര്യമേഖലയിലെ ജീവനക്കാര്‍ എന്നീ ഘടകങ്ങള്‍ക്ക് സമാനമായ പ്രവണതയാണ് വ്യവസായികളും കാണിക്കുന്നതു. 54 ശതമാനം വ്യവസായികളാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്നത്. ഈ ഒരു ഘടകത്തില്‍ മാത്രം ഇടതുമുന്നണിയെ പിന്തള്ളി ബിജെപി രണ്ടാം സ്ഥാനത്ത് എത്തിനില്‍ക്കുന്നു. വ്യവസായികളില്‍ 32 ശതമാനം ബിജെപിയെ പിന്തുണയ്ക്കുമ്പോള്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുന്നത് 4 ശതമാനം പേര്‍ മാത്രമാണ്.

ജാതി അടിസ്ഥാനം

ജാതി അടിസ്ഥാനം

ജാതി അടിസ്ഥാനമാക്കിയിട്ടുള്ള പ്രവചനവും സര്‍വ്വേ നടത്തിയിട്ടുണ്ട്. ദളിത്, ഈഴവ വിഭാഗങ്ങളില്‍ ഇടതുമുന്നണിക്കുള്ള പരമ്പരാഗത മേല്‍ക്കൈ അവര്‍ നിലനിര്‍ത്തുന്നുവെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. ദളിത് വിഭാഗത്തില്‍ 37 ശതമാനം പേരും ഈഴവ വിഭാഗത്തില്‍ 47 ശതമാനം പേരും ഇടത് മുന്നണിക്ക് അനുകൂലമായി ചിന്തിക്കുന്നു.

മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍

മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍

ഈ വിഭാഗങ്ങള്‍ക്കിയില്‍ യുഡിഎഫിന് ലഭിച്ച പിന്തുണ യഥാക്രമം 25 ഉം 23ഉം ആണ്. അതേസമയം 22 ശതമാനം ദളിതരും 24 ശതമാനം ഈഴവരും ബിജെപിയെ പിന്തുണയ്ക്കുന്നു. മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഇടതുമുന്നണി വലിയ മേല്‍ക്കൈ ഉണ്ടാക്കുമെന്നാണ് സര്‍വ്വേ അവകാശപ്പെടുന്നത്. മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഇടത്-49, യുഡിഎഫ് 31, മറ്റുള്ളവര്‍ 20, ബിജെപി 0 എന്നിങ്ങനെയാണ് പിന്തുണ.

ഒബിസി വിഭാഗത്തില്‍

ഒബിസി വിഭാഗത്തില്‍


ഒബിസി വിഭാഗത്തില്‍ നടത്തിയ സര്‍വ്വേ പ്രകാരം 36 ശതമാനം പേരാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത്. 26 ശതമാനം ആളുകള്‍ ആണ് ഒബിസി വിഭാഗത്തില്‍ നിന്ന് യുഡിഎഫിനെ പിന്തുണയ്ക്കുന്നത്. അതേസമയം എന്‍ഡിഎയ്ക്ക് 25 ശതമാനത്തിന്റെ പിന്തുണ ഈ വിഭാഗത്തില്‍ നിന്ന് ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.

ക്രിസ്ത്യന്‍ വിഭാഗത്തില്‍

ക്രിസ്ത്യന്‍ വിഭാഗത്തില്‍

ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള യുഡിഎഫിന്‍റെ പിന്തുണയ്ക്ക് വലിയ കോട്ടം തട്ടിയിട്ടില്ലെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. ക്രിസ്ത്യന്‍ കാത്തലിക് വിഭാഗത്തില്‍ 61 ശതമാനവും ക്രിസ്ത്യന്‍ സിറിയന്‍ വിഭാഗത്തില്‍ 48 ശതമാനവും യുഡിഎഫിനെ പിന്തുണയ്ക്കുന്നു. എല്‍ഡിഎഫിന് ഇത് യഥാക്രമം 24 ശതമാനവും 29 ശതമാനവും ആണ്.

നായര്‍ വിഭാഗങ്ങളില്‍

നായര്‍ വിഭാഗങ്ങളില്‍

നായര്‍ വിഭാഗങ്ങളിലും യുഡിഎഫിന് മേധാവിത്വം തുടരാന്‍ സാധിക്കുന്നു. അതേസമയം നായര്‍ വിഭാഗങ്ങളില്‍ ഇടതുമുന്നണിയെ മറികടന്ന് ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. നായര്‍ വിഭാഗത്തില്‍ നിന്ന് 27 ശതമാനം പേരാണ് എന്‍ഡിഎയെ പിന്തുണയ്ക്കുന്നത്. അതേസമയം എല്‍ഡിഎഫിനുള്ള പിന്തുണ 24 ശതമാനമാണ്.

 ജോസ് വന്നാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്കോ? എല്‍ഡിഎഫില്‍ ജോസിനെതിരെ എതിര്‍പ്പ് ശക്തം ജോസ് വന്നാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്കോ? എല്‍ഡിഎഫില്‍ ജോസിനെതിരെ എതിര്‍പ്പ് ശക്തം

English summary
asianet news c fore survey on support from job wise to parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X