Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി പിണറായി വിജയന് എത്ര മാർക്ക്? ഏഷ്യാനെറ്റ് ന്യൂസ്-സി ഫോർ സർവ്വേ ഫലം ഇങ്ങനെ!

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷമാണുളളത്. അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കുന്നു. ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ കേരളം ആര്‍ക്കൊപ്പം നില്‍ക്കും എന്ന സര്‍വ്വേ സംഘടിപ്പിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.

ഏഷ്യാനെറ്റ് ന്യൂസും സി ഫോറും ചേര്‍ന്നാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന് ഈ ഘട്ടത്തില്‍ കേരളം എത്ര മാര്‍ക്ക് നല്‍കുന്നു എന്നത് സര്‍വ്വേയിലെ പ്രധാനപ്പെട്ട ചോദ്യമായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

പിണറായി വിജയന് എത്ര മാർക്ക്?

പിണറായി വിജയന് എത്ര മാർക്ക്?

ആദ്യമായി കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയ പിണറായി വിജയന്‍ ഈ നാല് വര്‍ഷക്കാലം നിരവധി പ്രതിസന്ധികളെ ആണ് അഭിമുഖീകരിച്ചത്. അതില്‍ നിപ്പയും രണ്ട് പ്രളയങ്ങളും ഏറ്റവും ഒടുവില്‍ കൊവിഡ് മഹാമാരിയും ഉണ്ട്. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്റെ പ്രവര്‍ത്തനത്തെ എത്തരത്തില്‍ വിലയിരുത്തുന്നു എന്നതാണ് ഏഷ്യാനെറ്റ് സര്‍വ്വേയില്‍ ചോദിച്ച ഒരു ചോദ്യം.

Recommended Video

cmsvideo
    Ernakulam മാര്‍ക്കറ്റ് കോവിഡ് കാരണം അടച്ചു | Oneindia Malayalam
    വളരെ മികച്ച പ്രവര്‍ത്തനം

    വളരെ മികച്ച പ്രവര്‍ത്തനം

    മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന്‍ വളരെ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്നു എന്ന് വിലയിരുത്തിയിരിക്കുന്നത് 9 ശതമാനം പേരാണ്. മികച്ചതാണ് പ്രവര്‍ത്തനം എന്ന് 45 ശതമാനം പേരും തൃപ്തികരം എന്ന് 27 ശതമാനം പേരും വിലയിരുത്തിയിരിക്കുന്നു. അതേസമയം മുഖ്യമന്ത്രി എന്ന നിലയ്ക്ക് മോശം പ്രവര്‍ത്തനമാണ് പിണറായിയുടേത് എന്ന് 19 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

    കൊവിഡ് കാലത്തെ പ്രവര്‍ത്തനം

    കൊവിഡ് കാലത്തെ പ്രവര്‍ത്തനം

    കൊവിഡ് കാലത്തെ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം വളരെ മികച്ചത് എന്ന് 16 ശതമാനം പേര്‍ സര്‍വ്വേയില്‍ അഭിപ്രായപ്പെട്ടു. കൊവിഡ് പ്രവര്‍ത്തനം മികച്ചത് എന്ന് 51 ശതമാനം പേര്‍ പറയുന്നു. പ്രവര്‍ത്തനം തൃപ്തികരമാണ് എന്നാണ് 17 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം മോശമാണ് എന്നാണ് 16 ശതമാനത്തിന്റെ നിലപാട്.

    മതിപ്പ് ഉയര്‍ത്തിയോ

    മതിപ്പ് ഉയര്‍ത്തിയോ

    കൊവിഡ് കാലത്തെ പ്രവര്‍ത്തനം പിണറായി വിജയന്റെ മതിപ്പ് ഉയര്‍ത്തിയോ എന്ന ചോദ്യത്തിന് വലിയ പ്രതികരണമാണ് സര്‍വ്വേയില്‍ ലഭിച്ചത്. പിണറായിയുടെ പ്രതിച്ഛായ ഉയര്‍ത്തി എന്ന് 86 ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രതിച്ഛായ ഇടിഞ്ഞു എന്നാണ് 14 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

    സർക്കാരും മികച്ചത്

    സർക്കാരും മികച്ചത്

    കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനവും മികച്ചതാണ് എന്നാണ് സര്‍വ്വേ ഫലം. വളരെ മികച്ച പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്ന് 15 ശതമാനം പേരും മികച്ച പ്രവര്‍ത്തനം എന്ന് 43 ശതമാനം പേരും അഭിപ്രായപ്പെടുന്നു. പ്രവര്‍ത്തനം തൃപ്തികരമാണ് എന്ന് 26 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരിക്കുമ്പോള്‍ പ്രവര്‍ത്തനം മോശമെന്ന് 16 ശതമാനം അഭിപ്രായപ്പെട്ടു.

    പ്രതിപക്ഷത്തിന് മാർക്കെത്ര

    പ്രതിപക്ഷത്തിന് മാർക്കെത്ര

    കൊവിഡ് കാലത്ത് യുഡിഎഫ് പ്രവര്‍ത്തനം വളരെ മികച്ചത് എന്ന് 4 ശതമാനം പേരും മികച്ചതെന്ന് 35 ശതമാനം പേരും തൃപ്തികരമെന്ന് 30 ശതമാനം പേരും സര്‍വ്വേയില്‍ അഭിപ്രായപ്പെട്ടു. മോശമാണ് പ്രവര്‍ത്തനം എന്ന് 31 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു. എന്‍ഡിഎ വളരെ മികച്ച പ്രകടനം നടത്തിയെന്ന് 7 ശതമാനം പേരും മികച്ചതെന്ന് 16 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു. 33 ശതമാനവും അഭിപ്രായപ്പെട്ടത് എന്‍ഡിഎ മോശം പ്രവര്‍ത്തനമാണ് എന്നാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+