ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസ് ആക്രമിക്കപ്പെട്ടു... കാര്‍ തകര്‍ത്തു, സംഭവം പുലര്‍ച്ചെ
പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി
Recommended Video

ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ആലപ്പുഴയിലെ ഓഫീസിനു നേരെ അജ്ഞാതരുടെ ആക്രമണം. ഓഫീസില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തല്ലിത്തകര്‍ത്ത നിലയിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കു ശേഷമാണ് ആക്രമണം നടന്നതെന്നാണ് സംശയിക്കുന്നത്.

പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓഫീസിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകള്‍ രണ്ടും അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ രണ്ടു മണി വരെ റിപ്പോര്‍ട്ടര്‍ ടി വി പ്രസാദ് ഈ ഓഫീസില്‍ തന്നെയുണ്ടായിരുന്നു. അതിനു ശേഷമാവാം അക്രമികള്‍ എത്തിയതെന്നാണ് സൂചന. രാവിലെ 7.50നാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ചാനലിനു നേരെയുണ്ടായ ആക്രമണമത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അപലപിച്ചു. ഇത്തരം അക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി ഇതു പോലെയുള്ള സംഭവങ്ങളെ ന്യായീകരിക്കില്ല. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള അക്രമങ്ങള്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications