• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കടക്ക് പുറത്തെന്ന് വിനു വി ജോൺ; കുഞ്ഞ് പോയി തരത്തിൽ കളിക്കെന്ന് പിഎം മനോജ്; പൊരിഞ്ഞ തർക്കം

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഏഷ്യാനെറ്റ് ന്യൂസിലെ ജേണലിസ്റ്റുകളെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജ് പരിഹസിച്ചിരുന്നു. സ്ഥാപനത്തിൽ നിന്ന് രണ്ട് മാധ്യമപ്രവർത്തകർ പത്രസമ്മേളനത്തിൽ പങ്കെടുത്ത് ധൈര്യം ഇല്ലാത്തത് കൊണ്ടാണെന്നായിരുന്നു പിഎം മനോജ് പരിഹസിച്ചത്. മര്യാദയും മാന്യതയുമില്ലാതെ പെരുമാറാനും ശമ്പളം കൊടുക്കുന്നവരുണ്ടാകുമ്പോൾ അതിശയം വേണ്ടതില്ലെന്നും മനോജ് ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ഇതിന് മറുപടിയുമായി ചാനലിന്റെ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി ജോണ്‍ രംഗത്തെത്തിയതോടെ ഇരുവരും തമ്മിലുള്ള പോര് കനത്തു.

ഒറ്റയ്ക്ക് പോവാൻ പേടി

ഒറ്റയ്ക്ക് പോവാൻ പേടി

ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല. ഒരിടത്തു നിന്ന് രണ്ടു പേർ എന്നായിരുന്നു പിഎം മനോജിന്റെ പരിഹാസം. ഫേസ്ബുക്കിലുടെയായിരുന്നു വിമർശനം. മനോജ് പങ്കുവെച്ച് കുറിപ്പ് ഇങ്ങനെ-ഏഴാം ക്ലാസിൽ പഠിക്കുേമ്പോൾ സന്ധ്യയ്ക്കു ശേഷം വീടിനു പുറത്തിറങ്ങാൻ ഒറ്റയ്ക്ക് ധൈര്യമില്ല. വളപ്പിനറ്റത്തെ ദൈവത്തറയിയിൽ വിളക്കു കത്തിക്കാൻ കൂടെ ആൾ വേണം. അനിയത്തിയെയും കൂട്ടിയാണ് പോയിരുന്നത്. എന്നാലും പേടിയാണ്. വിളക്കു കത്തിച്ച് ഒറ്റ ഓട്ടമാണ് രണ്ടാളും.

നിരന്തരം മര്യാദകെട്ട്...!

നിരന്തരം മര്യാദകെട്ട്...!

ഇന്ന് പത്രസമ്മേളനം കണ്ടപ്പോൾ ആ ഓർമ്മയാണ് വന്നത്. ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല. ഒരിടത്തു നിന്ന് രണ്ടു പേർ.

പരസ്പരം കയ്യും പിടിച്ച് ചോദ്യങ്ങൾ. ഒരു സ്ഥാപനത്തിൽ നിന്ന് ഒരാൾ എന്നതാണ് മര്യാദ. ഒരാൾ തന്നെ രണ്ട് - പരമാവധി മൂന്ന് - അത്രയേ ചോദിക്കൂ. അതും മര്യാദ. ഇവിടെ നേരോടെയുമല്ല; നിർഭയവുമല്ല - നിരന്തരം മര്യാദകെട്ട്...!

അതിശയം വേണ്ടതില്ല

അതിശയം വേണ്ടതില്ല

മര്യാദയും മാന്യതയുമില്ലാതെ പെരുമാറാനും ശമ്പളം കൊടുക്കുന്നവരുണ്ടാകുമ്പോൾ അതിശയം വേണ്ടതില്ല. എന്തായാലും അത്തരക്കാരോട് കൂട്ട് വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുന്നു. അതിനെ മര്യാദക്കുറവായി വ്യാഖ്യാനിച്ചാലും ഒരു ചുക്കുമില്ല, മനോജിൽ പോസ്റ്റിൽ പറഞ്ഞു.

കടക്ക് പുറത്ത്

കടക്ക് പുറത്ത്

ഇതിന് ട്വിറ്ററിലൂടെയായിരുന്നു വിനുവിന്റെ മറുപടി. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് പട്ടികയില്‍ മനോജിന്റെ പദവി പരാമര്‍ശിക്കുന്ന ഭാഗവും പങ്ക് വച്ച് കടക്ക് പുറത്ത് എന്ന ഹാഷ് ടാഗിലാണ് ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യമാണ്

മാധ്യമ സ്വാതന്ത്ര്യമാണ്

പാര്‍ട്ടിയ്ക്ക് മാധ്യമ ബഹിഷ്‌കരണമാകാം.പക്ഷെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് പരസ്യമായി ഒരുചാനലിനോട് യുദ്ധം പ്രഖ്യാപിക്കാനാകുമോ?ശമ്പളം കേരള ഖജനാവില്‍നിന്നാണ്,പാര്‍ട്ടി ഓഫീസില്‍ നിന്നല്ല.വാര്‍ത്താ സമ്മേളനത്തില്‍എത്രപേര്‍വരണം, എത്രചോദ്യം ചോദിക്കണംഎന്നത് മാധ്യമസ്വാതന്ത്ര്യമാണ്, വിനു കുറിച്ചു.

തരത്തിൽ കളിക്ക്

തരത്തിൽ കളിക്ക്

ഇതോടെ ഇതിന് മറ്റൊരു മറുപടിയും പിഎം മനോജ് നൽകി. 'മര്യാദകേടിനെ മര്യാദയെന്ന് വിളിക്കാനുള്ള ശമ്പളം ഒരു സർക്കാരും ആർക്കും നൽകുന്നില്ല. മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല. കുഞ്ഞ് പോയി തരത്തിൽ കളിക്ക്...!'

'മോദിയുടെ ചെവി പിടിച്ച് സ്കൂളിലേക്ക് കൊണ്ടുപോകുന്ന രാമൻ'; വൈറൽ ചിത്രം പങ്കുവെച്ച് ശശി തരൂർ

നടക്കാനിരിക്കുന്നത് കോൺഗ്രസിന്റെ റിവേഴ്സ് ഓപ്പറേഷൻ? 'ബിടിപി' കളത്തിൽ; ബിജെപിക്ക് നെഞ്ചിടിപ്പ്

ചേളാരിയിൽ തകർന്ന് വീണ 'ദി ഹിന്ദു'വിന്റെ ഡെക്കോട്ട വിമാനം; അന്ന് പൈലറ്റും സഹപൈലറ്റും മരിച്ചു,കുറിപ്പ്

English summary
Asianet news coordinating editor VM Vinu slams CM's press secretary PM Manoj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X