• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇത് സ്വാഭാവിക നീതിയുടെ ലംഘനം.... മാധ്യമ വിലക്കില്‍ പ്രതികരിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍!!

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ മാധ്യമ വിലക്കില്‍ മീഡിയ വണ്ണിന് പിന്നാലെ പ്രതികരണവുമായി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍. കഴിഞ്ഞ 25 വര്‍ഷക്കാലമായി മാധ്യമപ്രവര്‍ത്തനത്തിലും വാര്‍ത്താപ്രക്ഷേപണത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസ്. ഞങ്ങളുടെ പ്രക്ഷേപണം തടഞ്ഞുകൊണ്ട് ഇന്നലെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്നുണ്ടായ ദൗര്‍ഭാഗ്യകരമായ നടപടി ഇത്രയും കാലത്തെ സേവനത്തിനിടയില്‍ ആദ്യമായിട്ടില്ലെന്ന് എംജി രാധാകൃഷ്ണന്റെ പ്രതികരണത്തിലുണ്ട്.

ഈ രാജ്യത്തെ ഏതൊരു പൗരന്മാരെയും, സ്ഥാപനങ്ങളെയും പോലെ നിയമങ്ങള്‍ക്ക് വിധേയമായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് ഞങ്ങളുടേത്. ബോധപൂര്‍വം ഒരിക്കല്‍ പോലും നിയമവിരുദ്ധമായി യാതൊന്നും തന്നെ ഞങ്ങള്‍ ഇന്നോളം ചെയ്തിട്ടില്ല. ഇനി അഥവാ എന്നെങ്കിലും എന്തെങ്കിലുമൊരു കൃത്യവിലോപം ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ തന്നെ. ജനാധിപത്യത്തിന്റെ ഉത്തരവാദിത്തബോധമുള്ള നാലാം നെടുംതൂണ്‍ എന്ന നിലയ്ക്ക്, അത് തുറന്ന് സമ്മതിക്കാനും അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാനുമുള്ള ആര്‍ജ്ജവവും ഞങ്ങള്‍ക്കുണ്ട്. തികഞ്ഞ ബോധ്യത്തോടെ സ്വധര്‍മ്മം അനുഷ്ഠിക്കുന്നവരാണ് ഞങ്ങള്‍.

ഇന്ത്യയില്‍ ആരെയും കുറ്റവാളിയെന്നോ, നിരപരാധിയെന്നോ പ്രഖ്യാപിക്കുന്നതിന് മുമ്പ് നിയമം അനുശാസിക്കുന്ന പ്രക്രിയയിലൂടെ കടന്നുപോകാനുള്ള അവകാശം, അവര്‍ക്ക് ജനാധിപത്യ വ്യവസ്ഥയിലുണ്ട്. മന്ത്രാലയം ഞങ്ങളുടെ ചാനലിനെതിരെ 48 മണിക്കൂര്‍ നേരത്തെ നിരോധനം ഏര്‍പ്പെടുത്തികൊണ്ടുള്ള നടപടി സ്വീകരിക്കും മുമ്പ് അങ്ങനെയൊരു പ്രക്രിയക്കുള്ള അവകാശം ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു എന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. ആ പ്രക്രിയ കൂടാതെ അടിച്ചേല്‍പ്പിക്കുന്ന ഏതൊരു നിരോധനവും സ്വാഭാവിക നീതിയുടെ ലംഘനമാണ്. അത് സമ്മര്‍ദതന്ത്രങ്ങളുടെയും പക്ഷപാതിത്വപരവുമായ സമീപനത്തിന്റെയും മുഖമുദ്രയാണ്.

ഏഷ്യാനെറ്റ് ന്യൂസിന്റെ ശക്തി പ്രേക്ഷകര്‍ ഞങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ്. നേരോടെ, നിര്‍ഭയം, നിരന്തരം എന്നത് ഞങ്ങളുടെ ആദര്‍ശസൂക്ഷതം മാത്രമല്ല, ഞങ്ങളുടെ എത്തിക്‌സിന്റെയും നിത്യം പരിപാലിച്ച് പോരുന്ന മാധ്യമധര്‍മത്തിന്റെയും അടിസ്ഥാന തത്വം കൂടിയാണ്. നമ്മുടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 നമുക്കെല്ലാവര്‍ക്കും തന്നെ അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ച് തരുന്നുണ്ട്. സ്വതന്ത്ര്യവും സ്വച്ഛന്ദവുമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളാണ് ജനാധിപത്യത്തിന്റെ ശക്തി. ഇതിനെ അട്ടിമറിക്കാനുള്ള ഏതൊരു നീക്കവും മൗലികാവകാശങ്ങളുടെയും അടിസ്ഥാന മൂല്യങ്ങളുടെയും അടിത്തറ ഇളക്കുന്നതാവും.

നടപടി തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണെന്ന മന്ത്രി പ്രകാശ് ജാവദേക്കറുടെ പ്രസ്താവന ആശാവഹമാണ്. അതേസമയം ഞങ്ങള്‍ ഈ പ്രതിസന്ധിയെ അതിജീവിക്കുന്ന അവസ്ഥയിലും ഞങ്ങളോടൊപ്പം വിശ്വാസത്തോടെ തുടരുന്ന പ്രേക്ഷകരുടെ പിന്തുണയ്ക്ക് ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു. ഭാവിയിലും ഇത്തരം ഉത്തരവാദിത്തങ്ങള്‍, നിയമത്തിന് അനുസൃതമായി തന്നെ നിറവേറ്റുമെന്ന് അറിയിക്കുന്നു എംജി രാധാകൃഷ്ണന്റെ കുറിപ്പില്‍ പറയുന്നു.

ഏഷ്യാനെറ്റ് മാപ്പു പറഞ്ഞത് കൊണ്ട് വിലക്ക് പിന്‍വലിച്ചു, നടപടി നിയമം ലംഘിച്ചത് കൊണ്ടെന്ന് മുരളീധരന്‍!

English summary
asianet news editor response on media ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more