മൂക്കും കുത്തി മൂന്നാം സ്ഥാനത്ത്, ചരിത്ര വീഴ്ചയുമായി ഏഷ്യാനെറ്റ് ന്യൂസ്, അടിച്ച് കയറി വന്ന് 24 ന്യൂസ്
ഇക്കാലത്തിനിടയിൽ മലയാളത്തില്‍ എത്രയോ വാര്‍ത്താ ചാനലുകള്‍ വന്നിട്ടും പോയിട്ടുമുണ്ട്. അപ്പോഴൊക്കെയും ഒന്നാം സ്ഥാനം കുത്തകയായി കൈയ്യടക്കി വെച്ചിരുന്നത് ഒരേയൊരു വാര്‍ത്താ ചാനലാണ്- ഏഷ്യാനെറ്റ് ന്യൂസ്. മറ്റാര്‍ക്കും തൊടാന്‍ പറ്റില്ലെന്ന് തോന്നിച്ച ആ ഉയരത്തില്‍ നിന്ന് ഇപ്പോള്‍ തലകുത്തി വീണിരിക്കുകയാണ് ചാനല്‍. അക്ഷരാര്‍ത്ഥത്തില്‍ ആ വന്മരം വീണു!
ഏറ്റവും പുതിയ ചാനല്‍ റേറ്റിംഗ് പ്രകാരം മലയാള വാര്‍ത്താ ചാനലുകളില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ഥാനം രണ്ടാമത് പോലുമല്ല, മറിച്ച് മൂന്നാമതാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഏഷ്യാനെറ്റ് റേറ്റിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് വീഴുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ഒന്നാം സ്ഥാനം ഏഷ്യാനെറ്റിന്റെ കയ്യില്‍ നിന്ന് പോയത്. റിപ്പോര്‍ട്ടര്‍ ടിവി ഒന്നാം സ്ഥാനത്തേക്ക് കയറി വന്നു. ഇപ്പോഴിതാ രണ്ടാം സ്ഥാനവും കൈവിട്ടു. 24 ന്യൂസാണ് ഏഷ്യാനെറ്റ് ന്യൂസിനെ പിന്നിലേക്ക് തള്ളി രണ്ടാം സ്ഥാനം പിടിച്ചെടുത്തിരിക്കുന്നത്.

നേരത്തെ നാല് ആഴ്ചകളിലെ ആവറേജ് പോയിന്റുകളാണ് ബാര്‍ക്ക് കണക്കായിരുന്നതെങ്കില് ഇപ്പോള്‍ ഓരോ ആഴ്ചയിലേയും റേറ്റിംഗ് ആണ് പുറത്ത് വിടുന്നത്. അതിന് ശേഷമുളള ആദ്യത്തെ റേറ്റിംഗില്‍ തന്നെ ഏഷ്യാനെറ്റ് ന്യൂസിനെ അട്ടിമറിച്ച് റിപ്പോര്‍ട്ടര്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. പിന്നീടുളള ആഴ്ചകളില്‍ റിപ്പോര്‍ട്ടറും ഏഷ്യാനെറ്റ് ന്യൂസും തമ്മില്‍ വാശിയേറി റേറ്റിംഗ് യുദ്ധം തന്നെയാണ് നടന്നത്. ഏഴ് ആഴ്ചകളില്‍ ഒരു തവണ ഒഴികെ എല്ലാ ആഴ്ചയിലും റിപ്പോര്‍ട്ടര്‍ ടിവി ഒന്നാം സ്ഥാനം നിലനിര്‍ത്തി.
23ാം ആഴ്ചയാണ് ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് ന്യൂസ് തിരിച്ച് പിടിച്ചത്. അന്ന് 'ക്ലാസ് ഈസ് പെര്‍മനന്റ്' എന്നൊക്കെ പോസ്റ്ററടിച്ച് ഏഷ്യാനെറ്റ് ന്യൂസ് മാസ്സാകാന്‍ ശ്രമിച്ചിരുന്നുവെങ്കിലും തൊട്ടടുത്ത ആഴ്ച വീണ്ടും റിപ്പോര്‍ട്ടറിന് പിന്നില്‍ പോയി. ഇപ്പോഴിതാ രണ്ടാം സ്ഥാനവും നഷ്ടപ്പെട്ട് മൂന്നാം സ്ഥാനത്തേക്കും എത്തിയിരിക്കുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അടക്കം വാര്‍ത്താചാനലുകള്‍ കയ്യും മെയ്യും മറന്ന് പണിയെടുത്ത, ആഘോഷമാക്കിയ ആഴ്ചയിലെതാണ് പുതിയ റേറ്റിംഗ് റിപ്പോര്‍ട്ട് എന്നത് കൂടി ഏഷ്യാനെറ്റിന്റെ വീഴ്ചയോട് ചേര്‍ത്ത് പറയേണ്ടതാണ്.
25ആം ആഴ്ചയിലെ റേറ്റിംഗ് റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഒന്നാം സ്ഥാനത്തുളള റിപ്പോര്‍ട്ടര്‍ ടിവിക്ക് 118 പോയിന്റുകളാണ് ഉളളത്. രണ്ടാമതുളള 24 ന്യൂസിന് 113 പോയിന്റുകളുണ്ട്. ഇത് ആദ്യമായാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് 24 ന്യൂസ് എത്തുന്നത്. 7 പോയിന്റിന്റെ വ്യത്യാസത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിന് രണ്ടാം സ്ഥാനം നഷ്ടമായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിനുളളത് 106 പോയിന്റ് ആണ്. 52 പോയിന്റുമായി മനോരമ ന്യൂസ് നാലാം സ്ഥാനത്തും 47 പോയിന്റുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമുണ്ട്.
ആറാം സ്ഥാനത്തുളളത് 29 പോയിന്റുമായി ന്യൂസ് മലയാളം ആണ്. കൈരളിയും ജനം ടിവിയും തമ്മിലുളള മത്സരത്തില്‍ 21 പോയിന്റുമായി കൈരളി ന്യൂസ് ഏഴാമതാണ്. തൊട്ട് പിന്നിലുളള ജനം ടിവിക്ക് 20 പോയിന്റുണ്ട്. പതിവ് പോലെ ന്യൂസ് 18 കേരളവും മീഡിയാ വണ്‍ ടിവിയുമാണ് അവസാന സ്ഥാനങ്ങളില്‍ തുടരുന്നത്. ന്യൂസ് 18 കേരളത്തിന് 17 പോയിന്റ് ഉളളപ്പോള്‍ മീഡിയാ വണ്ണിനുളളത് 9 പോയിന്റ് മാത്രമാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications