ഏഷ്യാനെറ്റ് ന്യൂസ് 'എഫ്ഐആര്‍' അവതാരകനെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് അനീഷ് ചന്ദ്രനെ(34) മരിച്ച നിലയില്‍ കണ്ടെത്തി. തുമ്പയ്ക്ക് സമീപം റെയില്‍വേ ട്രക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഏഷ്യാനെറ്റ് ന്യൂസിലെ 'എഫ് ഐആര്‍' എന്ന പരിപാടിയുടെ അവതാരകനാണ് അനീഷ് ചന്ദ്രന്‍.
ആത്മഹത്യയാണെന്ന് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.മംഗളം പത്രം, കൈരളി ടിവി, മാതൃഭൂമി ദിനപത്രം എന്നിവിടങ്ങളിലും മാധ്യമ പ്രവർത്തകനായി ജോലി ചെയ്തിട്ടുണ്ട്.

കൊല്ലം സ്വദേശിയാണ്. അര്‍ച്ചന പരമേശ്വരനാണ് ഭാര്യ. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications