• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ എസ്എഫ്ഐ നേതാവിനെ കുടഞ്ഞ് അവതാരകൻ, വീഡിയോ

  • By Anamika Nath

നേർക്കുളള ചോദ്യങ്ങൾക്ക് ലളിതമായ ഉത്തരം പറയില്ല എന്നൊരു ചീത്തപ്പേരുണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർക്ക്. സന്ദേശം എന്ന ചിത്രത്തിൽ എന്തുകൊണ്ട് പാർട്ടി തോറ്റു എന്ന ചോദ്യത്തിന് പ്രതിക്രിയാവാദവും കൊളോണിയലിസവുമൊക്കെ കലക്കിയൊരു മറുപടി നൽകിയ നേതാവിന്റെ സീൻ ഇന്നും അതുപോലൊക്കെ തന്നെ.

ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ മുഖ്യമന്ത്രി ആരാകും? 24 ന്യൂസിന്റെ അമ്പരപ്പിക്കുന്ന സർവ്വേ ഫലം!

ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിലാണ് ഈ 'പ്രതിക്രിയാവാതകം' സീൻ ഓർമ്മപ്പെടുത്തുന്ന രംഗം അരങ്ങേറിയത്. കവിത മോഷണത്തിന് പിടിക്കപ്പെട്ട ദീപ നിശാന്തിനെ കലോത്സവത്തിൽ വിധി കർത്താവാക്കിയതിനെക്കുറിച്ചായിരുന്നു ചർച്ച. ദീപ നിശാന്തിനെ പങ്കെടുപ്പിച്ചതിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് എസ്എഫ്ഐ നേതാവ് നീളത്തിൽ കിടന്നുരുണ്ടത്. അവതാരകനാകട്ടെ കുട്ടി സഖാവിനെ നന്നായി വെള്ളം കുടിപ്പിക്കുകയും ചെയ്തു.

കവിത മോഷണ വിവാദം

കവിത മോഷണ വിവാദം

എസ് കലേഷിന്റെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് വിവാദത്തിലായത്. പിന്നീട് ദീപ നിശാന്ത് കുറ്റസമ്മതം നടത്തുകയും നിരുപാധികം മാപ്പ് പറയുകയുമുണ്ടായി. എന്നാല്‍ അതുകൊണ്ടൊന്നും വിവാദം തീര്‍ന്നില്ല. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉപന്യാസ രചനാ മത്സരത്തിന് വിധികര്‍ത്താവായി ദീപയെ നിയോഗിച്ചത് പുതിയ വിവാദത്തിന് തുടക്കമിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ച

ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ച

എബിവിപിയും കെഎസ്യുവും ദീപ നിശാന്തിനെതിരെ കലോത്സവ വേദിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്എസ്‌ഐ കവിതാ മോഷണത്തില്‍ ദീപ നിശാന്തിന് എതിരായ നിലപാടാണ് എടുത്തത്. എന്നാല്‍ കേരള വര്‍മ്മ കോളേജിലെ എസ്എഫ്‌ഐ ആകട്ടെ ദീപ നിശാന്തിനൊപ്പമാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ് ആണ് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഉത്തരം മുട്ടി നേതാവ്

ഉത്തരം മുട്ടി നേതാവ്

സാഹിത്യമോഷ്ടാവായ ദീപ നിശാന്തിനെ കലോത്സവത്തില്‍ വിധികര്‍ത്താവാക്കിയതിനെ അംഗീകരിക്കുന്നുണ്ടോ എന്നാണ് അവതാരകന്‍ വിനു ചോദിച്ചത്. ഇത് രണ്ട് തലത്തിലാണ് എന്ന് സച്ചിന്‍ പറഞ്ഞ് തുടങ്ങി. എന്നാല്‍ ഒറ്റ തലത്തില്‍ പറഞ്ഞാല്‍ മതിയെന്ന് വിനു ഇടപെട്ടു. ഒറ്റവാക്കില്‍ പറയാന്‍ അറിയാത്തത് കൊണ്ടല്ലെന്നും സംഘടനാ നിലപാട് പറയണമെന്നും സച്ചിന്‍ പറഞ്ഞു. തുടര്‍ന്നും സംസാരിച്ച സച്ചിന്‍ യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിനുളള ഉത്തരം നല്‍കിയേ ഇല്ല.

യോജിക്കുന്നുണ്ടോ ഇല്ലയോ

യോജിക്കുന്നുണ്ടോ ഇല്ലയോ

നിങ്ങള്‍ യോജിക്കുന്നുണ്ടോ എന്ന് വിനു ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. വിധിനിര്‍ണയം പുനപരിശോധിക്കണോ എന്ന് സംഘാടകര്‍ തീരുമാനിക്കട്ടെ എന്ന് സച്ചിന്‍ പറഞ്ഞു. നിങ്ങള്‍ക്ക് അക്കാര്യത്തില്‍ ഒരു അഭിപ്രായമില്ലേ എന്ന് വിനു ചോദിച്ചു. ലോകത്തുളള എല്ലാ വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളിലും നിങ്ങള്‍ക്ക് അഭിപ്രായമുണ്ടല്ലോ എന്നും വിനു പരിഹസിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും നിന്ന് അവരെ ഒഴിവാക്കണം എന്ന് എസ്എഫ്‌ഐക്ക് അഭിപ്രായമില്ലെന്ന് സച്ചിന്‍ ദേവ് വ്യക്തമാക്കി.

കേരള വർമ്മയിലെ എസ്എഫ്ഐ

കേരള വർമ്മയിലെ എസ്എഫ്ഐ

ചോദ്യത്തിന് മറുചോദ്യമല്ല വേണ്ടത് എന്ന് വിനു പറഞ്ഞു. വീണ്ടും ദീപ നിശാന്തിന്റെ കാര്യത്തില്‍ എന്താണ് അഭിപ്രായമെന്ന് വിനു ആവര്‍ത്തിച്ച് ചോദിച്ചു. വിവാദത്തില്‍ ഉള്‍പ്പെട്ട ആളെ മാറ്റിനിര്‍ത്തുകയോ പുനപരിശോധിക്കുകയോ ചെയ്യണമെന്ന് സച്ചിന്‍ ദേവ് പറഞ്ഞു. എസ്എഫ്‌ഐ അക്കാര്യത്തില്‍ കൃത്യമായ നിലപാട് എടുത്തതാണെന്നും സച്ചിന്‍ ദേവ് പറഞ്ഞു. കേരള വര്‍മ്മ കോളേജിലെ എസ്എഫ്‌ഐക്ക് ആ അഭിപ്രായമില്ലെന്ന് വിനു ഓര്‍മ്മപ്പെടുത്തി.

എ എന്ന ചോദ്യത്തിന് ഇസഡ് ഉത്തരം

എ എന്ന ചോദ്യത്തിന് ഇസഡ് ഉത്തരം

ദീപ നിശാന്തിനെ വിധി കര്‍ത്താവാക്കിയും ഒരക്ഷരം അതിനെതിരെ പറയാന്‍ നി്ങ്ങള്‍ക്ക് നാവ് പൊന്തിയില്ല എന്നും വിനു പറഞ്ഞു. എന്നാല്‍ കലോത്സവ വേദിയില്‍ അത്തരം പ്രതിഷേധങ്ങളോട് യോജിപ്പില്ലെന്ന് സച്ചിന്‍ ദേവ് പറഞ്ഞു. പ്രതിഷേധിച്ചില്ലെങ്കിലും ഇവരെ നിയോഗിക്കരുത് എന്ന് ചങ്കുറപ്പോടെ പറയാമായിരുന്നില്ലേ നിങ്ങള്‍ക്ക് എന്നും വിനു ചോദിച്ചു. കലോത്സവം മുന്‍പും നടന്നിട്ടുണ്ടെന്നും ആളുകളുടെ ചരിത്രമൊന്നും പരിശോധിച്ചിട്ടില്ലെന്നും സച്ചിന്‍ പറഞ്ഞു. എ എന്ന് ചോദിക്കുമ്പോള്‍ ഇസഡ് എന്ന് മറുപടി നല്‍കരുത് എന്ന് വിനു ഇടപെട്ട് പറഞ്ഞു.

വീഡിയോ

ന്യൂസ് അവർ ചർച്ചയിലെ പ്രസ്തുതഭാഗം കാണാം

English summary
Asianet News Hour Debate on Deepa Nishanth Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X