ബാർക് ചാനൽ റേറ്റിംഗിൽ ഈ ആഴ്ച മുന്നിലാര്? കോഴ വാങ്ങി അട്ടിമറിച്ചോ? 24 ന്യൂസ് എവിടെ?
കോഴ നല്‍കി ടെലിവിഷന്‍ ചാനലുകളുടെ ബാര്‍ക് റേറ്റിംഗ് അട്ടിമറിക്കുന്നു എന്നുളള ഗുരുതര ആരോപണം ഉയര്‍ത്തിയിരിക്കുകയാണ് 24 ന്യൂസ്. ബാര്‍ക്കിലെ ചില ജീവനക്കാര്‍ക്ക് കോടികള്‍ കോഴ നല്‍കിയാണ് റേറ്റിംഗ് അട്ടിമറിക്കുന്നത് എന്ന് ആരോപിച്ച് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ 24 ന്യൂസ് പുറത്ത് വിട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
വരുന്ന ആഴ്ചകളിലെ റേറ്റിംഗില്‍ 24 ന്യൂസ് നാലാം സ്ഥാനത്തേക്ക് എത്തുമെന്ന് ബാര്‍ക് ജീവനക്കാരന്‍ ഒരു ചാനല്‍ മുതലാളിക്ക് മെസ്സേജ് അയച്ചതായി വാര്‍ത്തയില്‍ പറയുന്നുണ്ട്. അതിനിടെ ഈ ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗ് പുറത്ത് വന്നിരിക്കുകയാണ്. 24 ന്യൂസ് നാലാം സ്ഥാനത്ത് ആണോയെന്ന് നോക്കാം:
46ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗ് പ്രകാരം ഒന്നാം സ്ഥാനത്ത് തുടരുന്നത് ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ്. 95 പോയിന്റുകളാണ് ഈ ആഴ്ച ഏഷ്യാനെറ്റിന് ഉളളത്. എന്നാല്‍ കഴിഞ്ഞ ആഴ്ചയിലേക്കാളും കുറവാണ് ഈ ആഴ്ചയില്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരിക്കുന്ന പോയിന്റ്. 45ാം ആഴ്ചയില്‍ 100 പോയിന്റ് നേടിയായിരുന്നു ഏഷ്യാനെറ്റ് ഒന്നാമത് എത്തിയത്.

ഈ ആഴ്ചയും രണ്ടാം സ്ഥാനത്ത് ഉളളത് റിപ്പോര്‍ട്ടര്‍ ടിവി തന്നെയാണ്. 79 പോയിന്റുകള്‍ റിപ്പോര്‍ട്ടറിനുണ്ട്. കഴിഞ്ഞ ആഴ്ച 78 പോയിന്റ് ആയിരുന്നു ചാനലിന് ലഭിച്ചത്. ഇക്കുറി 1 പോയിന്റ് വര്‍ധിപ്പിക്കാന്‍ റിപ്പോര്‍ട്ടറിന് സാധിച്ചിട്ടുണ്ട്.
ഇനി 24 ന്യൂസ് വാര്‍ത്തയില്‍ പറഞ്ഞത് പോലെ ചാനല്‍ മൂന്നാം സ്ഥാനത്ത് നിന്ന് റേറ്റിംഗില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിട്ടുണ്ടോ എന്ന് നോക്കാം. ഈ ആഴ്ചയിലും മൂന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് 24 ന്യൂസ്. 47 പോയിന്റാണ് 24 ന്യൂസിന് ഉളളത്. കഴിഞ്ഞ ആഴ്ച ഇവര്‍ക്ക് 55 പോയിന്റ് ലഭിച്ചിരുന്നു. എന്നാല്‍ ഈ ആഴ്ച 12 പോയിന്റ് കുറവാണ് റേറ്റിംഗ് പട്ടികയില്‍ ചാനലിന് ലഭിച്ചിരിക്കുന്നത്.
നാല്, അഞ്ച് സ്ഥാനങ്ങളില്‍ ഈ ആഴ്ചയും തുടരുന്നത് മനോരമ ന്യൂസും മാതൃഭൂമി ന്യൂസുമാണ്. മനോരമ ന്യൂസിന് 40 പോയിന്റ് ലഭിച്ചപ്പോള്‍ മാതൃഭൂമി ന്യൂസിനുളളത് 35 പോയിന്റുകളാണ്. മനോരമ ന്യൂസിന് കഴിഞ്ഞ ആഴ്ചത്തേക്കാള്‍ 1 പോയിന്റ് കുറഞ്ഞപ്പോള്‍ മാതൃഭൂമി ന്യൂസിന് 3 പോയിന്റ് വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ റേറ്റിംഗില്‍ മനോരമയ്ക്ക് 41 പോയിന്റും മാതൃഭൂമി ന്യൂസിന് 32 പോയിന്റുമായിരുന്നു.
ബാര്‍ക് റേറ്റിഗില്‍ 31 പോയിന്റുമായി ന്യൂസ് മലയാളം 24x 7 ആറാം സ്ഥാനത്ത് തുടരുന്നു. 25 പോയിന്റുമായി ഏഴാം സ്ഥാനത്ത് ജനം ടിവിയും 17 പോയിന്റുമായി എട്ടാം സ്ഥാനത്ത് കൈരളി ന്യൂസും 13 പോയിന്റുമായി 9ാം സ്ഥാനത്ത് ന്യൂസ് 18 കേരളവും തുടരുന്നു.












Click it and Unblock the Notifications