ജോസ് തുണക്കില്ലേ...? മധ്യകേരളത്തില്‍ യുഡിഎഫിന് നേരിയ മേല്‍ക്കൈ; എല്‍ഡിഎഫിന് പ്രതീക്ഷ
കോട്ടയം: മധ്യ കേരളത്തില്‍ ഇത്തവണയും യുഡിഎഫിന് തന്നെ ആയിരിക്കും നേരിയ മേല്‍ക്കൈ എന്ന് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ പ്രീ പോള്‍ സര്‍വ്വേ ഫലം. തൃശൂര്‍ മുതല്‍ കോട്ടയം വരെയുള്ള അഞ്ച് ജില്ലകളിലെ സര്‍വ്വേ ഫലം ആണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടത്.
ജോസ് കെ മാണിയുടെ വരവോട് എല്‍ഡിഎഫ് ശക്തമാകും എന്ന് ഏറെ പ്രതീക്ഷിക്കപ്പെട്ട മേഖലയാണ് മധ്യകേരളം. കേരള കോണ്‍ഗ്രസിന്റെ ഈറ്റില്ലമായ കോട്ടയവും മധ്യകേരളത്തിലാണ്. പ്രവചനങ്ങള്‍ എങ്ങനെ നോക്കാം...

യുഡിഎഫിന് എത്ര
മധ്യകേരളത്തില്‍ ആകെ 41 നിയമസഭാ മണ്ഡലങ്ങള്‍ ആണുള്ളത്. പൊതുവേ യുഡിഎഫ് അനുകൂലമാണ് മധ്യകേരളം. ഇത്തവണയും മധ്യകേരളത്തില്‍ യുഡിഎഫിന് തന്നെയായിരിക്കും നേരിയ മേല്‍ക്കൈ എന്നാണ് പ്രവചനം. യുഡിഎഫിന് 21 മുതല്‍ 24 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു.

എല്‍ഡിഎഫിന് എത്ര?
എല്‍ഡിഎഫിനെ സംബന്ധിച്ച് എന്നും ബാലികേറാമലയാണ് മധ്യകേരളം. ജോസ് കെ മാണിയുടെ വരവോടെ ഈ സ്ഥിതി മാറുമെന്നായിരുന്നു പ്രതീക്ഷ. ഇത്തവണ എല്‍ഡിഎഫിന് 17 മുതല്‍ 20 വരെ സീറ്റുകള്‍ മധ്യകേരളത്തില്‍ ലഭിച്ചേക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.

ജോസ് വന്നപ്പോള്‍
മധ്യകേരളത്തില്‍ ഏറെ നിര്‍ണായകമായ സാന്നിധ്യമാണ് കേരള കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയതിന്റെ പ്രതിഫലനം തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രകടമായതും ആണ്. എന്നാല്‍ അത്രത്തോളം നേട്ടം ജോസ് കെ മാണിയുടെ വരവോടെ എല്ഡിഎഫിനുണ്ടാകുമോ എന്നാണ് ചോദ്യം.

ഉമ്മന്‍ ചാണ്ടിയുടെ വരവ്
ഒരുപക്ഷേ, മധ്യകേരളത്തില്‍ വലിയ തിരിച്ചടിയാണ് ഇത്തവണ യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. ജോസ് കെ മാണിയുടെ മുന്നണി മാറ്റം തന്നെ ആയിരുന്നു അതിന് കാരണം. എന്നാല്‍ യുഡിഎഫിന്റെ നേതൃസ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി എത്തിയതോടെ സ്ഥിതി മെച്ചെപ്പെട്ടിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍.

തൃശൂര്‍ ചതിച്ചാല്‍
കഴിഞ്ഞ തവണ മധ്യകേരളത്തില്‍ എല്ഡിഎഫിനെഏറ്റവും തുണച്ചത് തൃശൂര്‍ ജില്ല ആയിരുന്നു. 13 ല്‍ 12 സീറ്റും എല്‍ഡിഎഫ് ജയിച്ച തിരഞ്ഞെടുപ്പായിരുന്നു 2016 ലേത്. ഇത്തവണ തൃശൂരില്‍ എല്‍ഡിഎഫിന് ഈ നേട്ടം ആവര്‍ത്തിക്കാനാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ജോസ് കെ മാണിയുടെ വരവും തൃശൂരും തുണച്ചാല്‍ ഈ സര്‍വ്വേ കണക്കുകള്‍ മാറിമറിഞ്ഞേക്കും.

കഴിഞ്ഞ സര്‍വ്വേയില്‍ നിന്ന് മുന്നോട്ട്
ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ പ്രീ പോള്‍ സര്‍വ്വേയുടെ ആദ്യഘട്ടത്തിന്റെ ഫലം പുറത്ത് വിട്ടത് ഫെബ്രുവരി 21 ന് ആയിരുന്നു. അത് പ്രകാരം എല്‍ഡിഎഫിന് 16 മുതല്‍ 18 സീറ്റ് വരെ ആയിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍ രണ്ടാം ഘട്ട സര്‍വ്വേ പ്രവചിക്കുന്നത്. 17 മുതല്‍ 20 വരെ സീറ്റുകള്‍ ആണെന്നതാണ് എല്‍ഡിഎഫിന്റെ ആശ്വാസം. അതേസമയം ഇത് യുഡിഎഫിന് വലിയ ആശങ്കയും സൃഷ്ടിക്കുന്നുണ്ട്.

വോട്ട് ശതമാനം എത്ര
എല്‍ഡിഎഫിന് 39 ശതമാനം വോട്ട് വിഹിതം ആണ് രണ്ടാംഘട്ട സര്‍വ്വേ പ്രവചിക്കുന്നത്. നാല്പത് ശതമാനം വോട്ട് വിഹിതം യുഡിഎഫിനും പ്രവചിക്കുന്നു. പൂജ്യം മുതല്‍ ഒരു സീറ്റ് വരെയാണ് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്ന് പ്രവചിക്കുന്നത്. എന്നാല്‍ എന്‍ഡിഎ ഇത്തവണ 18 ശതമാനം വോട്ട് വിഹിതം ഉണ്ടാകുമെന്നാണ് പ്രവചനം.

മറ്റൊരര്‍ത്ഥത്തില്‍
ജോസ് കെ മാണിയുടെ വരവ് സംഭവിച്ചില്ലായിരുന്നെങ്കില്‍ എല്‍ഡിഎഫിന്റെ നില മധ്യകേരളത്തില്‍ അത്ര സുരക്ഷിതമാകുമായിരുന്നില്ല എന്നും ഈ സര്‍വ്വേ ഫലത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷിക്കാവുന്നതാണ്. എന്തായാലും തിരഞ്ഞെടുപ്പ് ഫലം വരുമ്പോഴേ ഇക്കാര്യം അന്തിമമായി പറയാന്‍ സാധിക്കൂ.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications