കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കന്‍ കേരളം എല്‍ഡിഎഫിനൊപ്പം; മുസ്ലീം വോട്ടുകള്‍ വേരോടെ സിപിഎമ്മിന്, യുഡിഎഫിനെ കൈവിട്ട് മലബാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ ഇത്തവണ എല്‍ഡിഎഫിന് വലിയ നേട്ടമുണ്ടാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വ്വേ. മുസ്ലീം സമുദായം ഇത്തവണ എല്‍ഡിഎഫിനൊപ്പമായിരിക്കും എന്ന വ്യക്തമായ സൂചനയാണ് സര്‍വ്വേ പുറത്ത് വിടുന്നത്.

മധ്യകേരളം യുഡിഎഫ് പിടിക്കും; ക്രിസ്ത്യന്‍ വോട്ടുകള്‍ തിരികെയെത്തും, ലീഗ് ഒരു പ്രശ്‌നമല്ല; ഏഷ്യാനെറ്റ് സര്‍വ്വേമധ്യകേരളം യുഡിഎഫ് പിടിക്കും; ക്രിസ്ത്യന്‍ വോട്ടുകള്‍ തിരികെയെത്തും, ലീഗ് ഒരു പ്രശ്‌നമല്ല; ഏഷ്യാനെറ്റ് സര്‍വ്വേ

കിറ്റ് ഹിറ്റ് ആയി... പക്ഷേ, പിണറായിയുടെ ഏറ്റവും വലിയ പരാജയം എന്ത്? ഏഷ്യാനെറ്റ് സര്‍വ്വേയുടെ കണ്ടെത്തല്‍കിറ്റ് ഹിറ്റ് ആയി... പക്ഷേ, പിണറായിയുടെ ഏറ്റവും വലിയ പരാജയം എന്ത്? ഏഷ്യാനെറ്റ് സര്‍വ്വേയുടെ കണ്ടെത്തല്‍

മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന മലബാറില്‍, മുസ്ലീം സമുദായം കൂടുതല്‍ വിശ്വാസം അര്‍പിക്കുന്നത് എല്‍ഡിഎപില്‍ ആണ് എന്നത് ഞെട്ടിക്കുന്ന വിവരം ആണ്. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുളള ജില്ലകളിലെ 60 നിയമസഭ സീറ്റുകളില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്നേറ്റമുണ്ട് എന്നാണ് സര്‍വ്വേ പറയുന്നത്. വിശദാംശങ്ങള്‍...

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

എല്‍ഡിഎഫ് മുന്നേറ്റം

എല്‍ഡിഎഫ് മുന്നേറ്റം

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 32 മുതല്‍ 34 സീറ്റുകള്‍ ലഭിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വ്വേ പ്രവചിക്കുന്നത്. യുഡിഎഫിന് 24 മുതല്‍ 26 സീറ്റുകള്‍ വരെ കിട്ടിയേക്കും. എന്‍ഡിഎയ്ക്ക് രണ്ട് മുതല്‍ നാല് സീറ്റ് വരെ കിട്ടുമെന്നാണ് പ്രവചനം.

എല്‍ഡിഎഫിന് ചെറിയ നഷ്ടം?

എല്‍ഡിഎഫിന് ചെറിയ നഷ്ടം?

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മലബാറിലെ അറുപത് സീറ്റുകളില്‍ 37 എണ്ണം ആയിരുന്നു ലഭിച്ചത്. യുഡിഎഫിന് 23 സീറ്റുകള്‍ മാത്രമായിരുന്നു. ഈ നില യുഡിഎഫ് മെച്ചപ്പെടുത്തുമെന്നാണ് പറയുന്നത്. എന്നിരുന്നാലും രാഷ്ട്രീയ നേട്ടം എല്‍ഡിഎഫിനാണ്.

എന്‍ഡിഎ വരുമോ

എന്‍ഡിഎ വരുമോ

ഞെട്ടിപ്പിക്കുന്ന വിവരം എന്‍ഡിഎയുടെ പ്രകടനത്തെ കുറിച്ചുള്ളതാണ്. കഴിഞ്ഞ തവണ ഒരു സീറ്റ് പോലും ലഭിക്കാത്ത മുന്നണിയ്ക്ക് ഇത്തവണ രണ്ട് മുതല്‍ 4 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. 17 ശതമാനം വോട്ടുകള്‍ എന്‍ഡിഎ നേടുമെന്നും പറയുന്നു.

യുഡിഎഫിനെ കൈവിടുന്നു

യുഡിഎഫിനെ കൈവിടുന്നു

മുസ്ലീം സമൂഹം യുഡിഎഫിനൊപ്പമാണോ എന്ന ചോദ്യത്തിന് 30 ശതമാനം പേര്‍ മാത്രമാണ് , ആണ് എന്ന ഉത്തരം നല്‍കിയത്, 48 ശതമാനം ആളുകളും പ്രതികരിച്ചത് മുസ്ലീം വിഭാഗം യുഡിഎഫിനൊപ്പമല്ലെന്നാണ് . 22 ശതമാനം പേര്‍ക്ക് ഇതില്‍ അഭിപ്രായമില്ല.

സിപിഎം അടുക്കുന്നു

സിപിഎം അടുക്കുന്നു

എല്‍ഡിഎഫും സിപിഎമ്മും മുസ്ലീം സമുദായത്തോട് കൂടുതല്‍ അടുത്തു എന്നാണ് സര്‍വ്വേ കണ്ടെത്തുന്ന മറ്റൊരു കാര്യം. ഇത്തരമൊരു ചോദ്യത്തിന് മുസ്ലീം സമുദായത്തോട് സിപിഎം അടുത്തുവെന്ന് പ്രതികരിച്ചത് 51 ശതമാനം ആളുകളാണ്. അങ്ങനെ അല്ലെന്ന് വെറും 34 ശതമാനം പേരാണ് പറഞ്ഞത്.

ബിജെപി എതിര്‍ക്കാന്‍

ബിജെപി എതിര്‍ക്കാന്‍

കേരളത്തില്‍ ബിജെപിയെ എതിര്‍ക്കുന്നതില്‍ കൂടുതല്‍ ആശ്രയിക്കാവുന്നത് സിപിഎം ആണെന്ന നിലപാട് മുസ്ലീം വോട്ടര്‍മാര്‍ക്കുണ്ട്. ഇത്തരമൊരു ചോദ്യത്തിന് എല്‍ഡിഎഫിനെ ആണ് കൂടുതല്‍ ആശ്രയിക്കാവുന്നത് എന്ന് പ്രതികരിച്ചത് 44 ശതമാനം പേരാണ്. യുഡിഎഫിനെ ആശ്രയിക്കാന്‍ പറ്റുമെന്ന് 34 ശതമാനം മുസ്ലീം വോട്ടര്‍മാരാണ് കരുതുന്നത്.

വെല്‍ഫെയര്‍ പാര്‍ട്ടി

വെല്‍ഫെയര്‍ പാര്‍ട്ടി

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ യുഡിഎഫ് ബന്ധം ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫുമായി അടുക്കുന്നത് മുസ്ലീം സമുദായത്തെ യുഡിഎഫുമായി അടുപ്പിക്കുമോ എന്ന് പറയാന്‍ സാധിക്കില്ലെന്നാണ് 41 ശതമാനം പേര്‍ പ്രതികരിച്ചത്. അടുപ്പിക്കും എന്ന് കരുതുന്നത് 31 ശതമാനം ആളുകളാണ്. 28 ശതമാനം പേര്‍ അങ്ങനെ അടുപ്പിക്കില്ല എന്നും കരുതുന്നു.

മുസ്ലീം ലീഗിന് മുഖ്യമന്ത്രി?

മുസ്ലീം ലീഗിന് മുഖ്യമന്ത്രി?

യുഡിഎഫ് അധികാരത്തില്‍ എത്തുകയാണെങ്കില്‍ മുസ്ലീം ലീഗിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കേണ്ടതുണ്ടോ എന്ന ചോദ്യവും സര്‍വ്വേയില്‍ ഉയര്‍ന്നു. 40 ശതമാനം പേര്‍ പറഞ്ഞത് വേണം എന്നാണ്. വേണ്ട എന്ന അഭിപ്രായം 20 ശതമാനം പേര്‍ പ്രകടിപ്പിച്ചു. അഭിപ്രായമില്ലെന്ന് പറഞ്ഞത് 40 ശതമാനം പേരും!

മുസ്ലീം ലീഗിന് ആധിപത്യം

മുസ്ലീം ലീഗിന് ആധിപത്യം

യുഡിഎഫില്‍ മുസ്ലീം ലീഗിന് ആണോ ആധിപത്യം, ഭരണത്തിലെത്തിയാല്‍ കൂടുതല്‍ അധികാരം ആവശ്യപ്പെടുമോ എന്ന ചോദ്യങ്ങള്‍ക്ക് 41 ശതമാനം അതേ എന്ന ഉത്തരമാണ് നല്‍കിയത്. അല്ലെന്ന് പറഞ്ഞത് 31 ശതമാനം പേര്‍ മാത്രം. 28 ശതമാനം പേര്‍ക്ക് ഇതില്‍ അഭിപ്രായമില്ല.

പ്രതീക്ഷ നൽകുന്നത്

പ്രതീക്ഷ നൽകുന്നത്

ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിലേക്ക് അടുക്കുന്നു എന്ന വ്യക്തമായ സൂചനയാണ് വടക്കൻ കേരളത്തിൽ നിന്നുള്ള സർവ്വേ ഫലം നൽകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിൽ യുഡിഎഫ് ഉണ്ടാക്കിയ നേരിയ നേട്ടം നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാനിടയില്ലെന്നാണ് ഈ സർവ്വേ പറയുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ്: ജോസ് കെ മാണിയുടെ വരവ് ഇടതിന് നേട്ടമുണ്ടാക്കില്ലെന്ന് ട്വന്റിഫോര്‍ സര്‍വ്വേനിയമസഭ തിരഞ്ഞെടുപ്പ്: ജോസ് കെ മാണിയുടെ വരവ് ഇടതിന് നേട്ടമുണ്ടാക്കില്ലെന്ന് ട്വന്റിഫോര്‍ സര്‍വ്വേ

കേരളത്തിലെ മെക്കയില്‍ ഇത്തവണയും ചെങ്കൊടിയോ... പൊന്നാനിക്കളരിയില്‍ മാറിമറിയും രാഷ്ട്രീയ ചരിത്രംകേരളത്തിലെ മെക്കയില്‍ ഇത്തവണയും ചെങ്കൊടിയോ... പൊന്നാനിക്കളരിയില്‍ മാറിമറിയും രാഷ്ട്രീയ ചരിത്രം

താരങ്ങളുടെ വന്‍പട; ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം അവാര്‍ഡ് ചടങ്ങിന്റെ ചിത്രങ്ങള്‍

English summary
Asianet News pre poll survey: North Kerala will stand with LDF, Muslim votes will help LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X