കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയ്ക്ക് വെറും 5.2 മാര്‍ക്ക്, മുല്ലപ്പള്ളിയുടെ സ്ഥിതി അതിലും ദയനീയം; ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ ഫലം

Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് 2020 ജൂലായില്‍ നടത്തിയ സര്‍വ്വേയില്‍ ഏറ്റവും മോശം പ്രതിച്ഛായ ഉണ്ടായത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍വ്വേയില്‍ രമേശ് ചെന്നിത്തല സ്ഥിതി അല്‍പം മെച്ചപ്പെടുത്തിയിട്ടുണ്ട് എന്ന് പറയാം.

തെക്കന്‍ കേരളത്തിലും എൽഡിഎഫ്; പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ഏഷ്യാനെറ്റ് സർവ്വേതെക്കന്‍ കേരളത്തിലും എൽഡിഎഫ്; പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ഏഷ്യാനെറ്റ് സർവ്വേ

കേരളം ഇത്തവണ ആര് ഭരിക്കും? 24 ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ ഫലം, ഭരണം കിട്ടിയാലും സീറ്റ് കുറയുംകേരളം ഇത്തവണ ആര് ഭരിക്കും? 24 ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ ഫലം, ഭരണം കിട്ടിയാലും സീറ്റ് കുറയും

പക്ഷേ, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥിതി അതീവ ദയനീയമാണ്. ജസ്റ്റ് പാസ്സ് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍ മുല്ലപ്പള്ളിയ്ക്ക് കിട്ടിയ വോട്ടിനെ വിശേഷിപ്പിച്ചത്. വിശദാംശങ്ങളും വിലയിരുത്തലുകളും...

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

ഏഷ്യാനെറ്റ് ന്യൂസ് 2020 ജൂണില്‍ പുറത്ത് വിട്ട സര്‍വ്വേ ഫലത്തിലും രമേശ് ചെന്നിത്തലയ്ക്ക് വലിയ തിരിച്ചടിയായിരുന്നു നേരിട്ടത്. നാല് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തലയേക്കാള്‍ ജനപിന്തുണയില്‍ ഏറെ മുന്നിലായിരുന്നു കേരള രാഷ്ട്രീയ ചിത്രത്തിലേ അന്നില്ലായിരുന്ന ഉമ്മന്‍ ചാണ്ടി.

ഇത്തവണ

ഇത്തവണ

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയ്ക്ക് എത്ര മാര്‍ക്ക് നല്‍കാം എന്നതായിരുന്നു സര്‍വ്വേ അന്വേഷിച്ചത്. അത് പ്രകാരം ചെന്നിത്തലയ്ക്ക് കിട്ടിയത് പത്തില്‍ വെറും 5.2 മാര്‍ക്ക് മാത്രമാണ്. അതായത് സെക്കന്‍ഡ് ക്ലാസ്സിനുള്ള മാര്‍ക്ക് മാത്രമെന്ന് അര്‍ത്ഥം.

അഞ്ച് വര്‍ഷത്തെ അധ്വാനം

അഞ്ച് വര്‍ഷത്തെ അധ്വാനം

കഴിഞ്ഞ അഞ്ച് വര്‍ഷവും പ്രതിപക്ഷത്തെ നയിച്ചത് രമേശ് ചെന്നിത്തല ആയിരുന്നു. സര്‍ക്കാരിനെതിരെ ഒരുപാട് ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. പ്രളയ കാലത്തും സിഎഎ വിരുദ്ധ സമരകാലത്തും മറ്റ് രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവച്ച് എല്‍ഡിഎഫിനൊപ്പം നിന്നതും ഇതേ രമേശ് ചെന്നിത്തല തന്നെ ആയിരുന്നു. പക്ഷേ, ജനം ചെന്നിത്തലയെ കൈവിട്ടു.

പാര്‍ട്ടിയും കൈവിട്ടു

പാര്‍ട്ടിയും കൈവിട്ടു

പ്രതിപക്ഷ നേതാവായിരുന്ന ആള്‍ തിരഞ്ഞെടുപ്പിനെ നയിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ കേരളത്തിലെ അടുത്ത കാലത്തെ കീഴ് വഴക്കം. രമേശ് ചെന്നിത്തലയുടെ കാര്യത്തില്‍ അതും ലംഘിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് നയിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചിരിക്കുന്നത്.

മുല്ലപ്പള്ളിയുടെ സ്ഥിതി

മുല്ലപ്പള്ളിയുടെ സ്ഥിതി

കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രകടനവും സര്‍വ്വേ വിലയിരുത്തുന്നുണ്ട്. പത്തില്‍ നാലര മാര്‍ക്ക് മാത്രമാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ മുല്ലപ്പള്ളിയ്ക്ക് നല്‍കിയിട്ടുള്ളത്. സെക്കന്റ് ക്ലാസ്സ് പോലും ഇല്ലാത്ത മാര്‍ക്ക് എന്ന് വിശേഷിപ്പിക്കാം.

മുഖ്യമന്ത്രി സ്ഥാനത്തേക്കോ

മുഖ്യമന്ത്രി സ്ഥാനത്തേക്കോ

മുഖ്യമന്ത്രി സ്ഥാനത്തേക്കും രമേശ് ചെന്നിത്തലയെ കേരളത്തിലെ ജനങ്ങൾ കണക്കാക്കുന്നില്ല എന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സർവ്വേ ഫലം വ്യക്തമാക്കുന്നത്. വെറും ആറ് ശതമാനം ആളുകളാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചിട്ടുള്ളത്. കോൺഗ്രസിൽ തന്നെ ഉമ്മൻ ചാണ്ടിയ്ക്കും ശശി തരൂരിനും പിറകിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

ഭരണത്തുടര്‍ച്ച

ഭരണത്തുടര്‍ച്ച

ഇത്തവണ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വ്വേ പ്രവചിക്കുന്നത്. ട്വന്റിഫോര്‍ ന്യൂസിന്റെ സര്‍വ്വേയും പ്രവചിക്കുന്നതും എല്‍ഡിഎഫ് ഭരണത്തുടര്‍ച്ചയാണ്. രമേശ് ചെന്നിത്തലയെ മാറ്റി ഉമ്മന്‍ ചാണ്ടിയെ നായക സ്ഥാനത്തേക്ക് കൊണ്ടുവന്നിട്ടും മാറ്റമുണ്ടാകുന്നില്ല എന്നാണ് പ്രീ പോള്‍ സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

വടക്കന്‍ കേരളം എല്‍ഡിഎഫിനൊപ്പം; മുസ്ലീം വോട്ടുകള്‍ വേരോടെ സിപിഎമ്മിന്, യുഡിഎഫിനെ കൈവിട്ട് മലബാര്‍വടക്കന്‍ കേരളം എല്‍ഡിഎഫിനൊപ്പം; മുസ്ലീം വോട്ടുകള്‍ വേരോടെ സിപിഎമ്മിന്, യുഡിഎഫിനെ കൈവിട്ട് മലബാര്‍

വടക്കന്‍ കേരളം എല്‍ഡിഎഫിനൊപ്പം; മുസ്ലീം വോട്ടുകള്‍ വേരോടെ സിപിഎമ്മിന്, യുഡിഎഫിനെ കൈവിട്ട് മലബാര്‍വടക്കന്‍ കേരളം എല്‍ഡിഎഫിനൊപ്പം; മുസ്ലീം വോട്ടുകള്‍ വേരോടെ സിപിഎമ്മിന്, യുഡിഎഫിനെ കൈവിട്ട് മലബാര്‍

English summary
Asianet News pre poll survey: Ramesh Chennithala got only 5.2 marks out of 10 as opposition leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X