കിറ്റ് ഹിറ്റ് ആയി... പക്ഷേ, പിണറായിയുടെ ഏറ്റവും വലിയ പരാജയം എന്ത്? ഏഷ്യാനെറ്റ് സര്‍വ്വേയുടെ കണ്ടെത്തല്‍
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയവും ഏറ്റവും വലിയ വിജയവും ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വ്വേ വിലയിരുത്തുന്നു. ശബരിമല വിഷയം കൈകാര്യം ചെയ്തതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം എന്നാണ് സര്‍വ്വേയുടെ കണ്ടെത്തല്‍. സൗജന്യ ഭക്ഷ്യകിറ്റാണ് സര്‍ക്കാരിന്റെ ഏറ്റവും മികച്ച നേട്ടമായി സര്‍വ്വേയില്‍ പങ്കെടുത്തവര്‍ വിലയിരുത്തിയിട്ടുള്ളത്.

ശബരിമല വിഷയം കൈകാര്യം ചെയ്തതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം എന്നാണ് 34 ശതമാനം പേര്‍ പ്രതികരിച്ചത്. റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാത്തതും സര്‍ക്കാരിന്റെ വലിയ പരാജയമാണെന്ന് 29 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു. പിഎസ് സി പരീക്ഷാ വിഷയം കൈകാര്യം ചെയ്തതാണ് വലിയ പരാജയം എന്നാണ് 16 ശതമാനം പേരുടെ പ്രതികരണം. തൊഴിലില്ലായ്മ, അഴിമതി, വാളയാര്‍ വിഷയം, പ്രളയ ദുരിതം കൈകാര്യം ചെയതത്, ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവയില്‍ സര്‍ക്കാര്‍ വലിയ പരാജയമായിരുന്നുവെന്ന് ചെറിയ ശതമാനം ആളുകള്‍ അഭിപ്രായപ്പെടുന്നു.
സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ആണ് സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച നേട്ടമെന്ന് 34 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതാണ് മികച്ച നേട്ടമെന്ന് 27 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആണ് 18 ശതമാനം പേര്‍ പിന്തുണച്ചത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തിയത്, ആരോഗ്യ രംഗത്തെ മികച്ച സൗകര്യങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, ക്രമസമാധാന പാലനം തുടങ്ങിയവയും സര്‍ക്കാരിന്റെ മികച്ച നേട്ടങ്ങളായി ചെറിയ ശതമാനം ആളുകള്‍ വിലയിരുത്തുന്നു.
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍
പിണറായി വിജയന്റെ ഭരണത്തെ വളരെ മികച്ചത് എന്ന് വിലയിരുത്തുന്നത് 11 ശതമാനം ആളുകള്‍ ആണ്. മികച്ചത് എന്ന അഭിപ്രായം 34 ശതമാനം ആളുകള്‍ രേഖപ്പെടുത്തി. തൃപ്തികരമെന്ന അഭിപ്രായം 24 ശതമാനം പേര്‍ രേഖപ്പെടുത്തി. മോശമെന്ന അഭിപ്രായം 31 ശതമാനം ആളുകള്‍ക്കാണുള്ളത്.
മൊണാലിസയുടെ ഈ ചിത്രങ്ങള്‍ കണ്ടോ.. കണ്ടില്ലെങ്കില്‍ കാണണം












Click it and Unblock the Notifications