ഇനി പിറകോട്ടില്ല, വിഎസ് പ്രതിപക്ഷനേതൃസ്ഥാനം രാജിവക്കാന്‍ തീരുമാനിച്ചു?
തിരുവനന്തപുരം: തന്റെ ആവശ്യങ്ങള്‍ പാര്‍ട്ടി പൂര്‍ണമായും തള്ളിയ സാഹചര്യത്തില്‍ വിഎസ് അച്യുതാനന്ദന്‍ കടുത്ത നിലപാടിലേക്ക്. പ്രതിപക്ഷ നേതൃസ്ഥാനം വിഎസ് രാജിവക്കാന്‍ തീരുമാനിച്ചു എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫെബ്രുവരി 23 തിങ്കളാഴ്ച വിഎസ് രാജിക്കത്ത് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്നതിന് ശേഷം തനിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതും വിഎസിനെ ചൊടിപ്പിച്ചിട്ടുണ്ട്.

ഡിവൈഎഫ്‌ഐ നേതാവ് എം സ്വരാജും എസ്എഫ്‌ഐ നേതാവ് ചിന്ത ജെറോമും അടക്കമുള്ള പുതുതലമുറ നേതാക്കള്‍ പോലും നിശിതമായ ഭാഷയിലാണ് വിഎസിനെ വിമര്‍ശിച്ചത്. ഇത് ഒരു വിഭാഗത്തിന്റെ പ്രേരണയുടെ ഫലമാണെന്നാണ് വിഎസ് വിശ്വസിക്കുന്നത്.
അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മുതിര്‍ന്ന നേതാക്കള്‍ വിഎസിനെ നേരിട്ട് കണ്ട് സംസാരിക്കും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിഎസ് ഇനി ഇവരെ കാണാന്‍പോലും തയ്യാറായിക്കൊള്ളണം എന്നില്ലെന്നാണ് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
വിഎസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതൃസ്ഥാനം രാജിവക്കുന്നതോടെ കേരളത്തില്‍ സിപിഎമ്മിന്റെ സ്ഥിതി പരിതാപകരമാകും എന്നാണ് റിപ്പോര്‍ട്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും വിഎസ് ഇല്ലാതെ പാര്‍ട്ടി എങ്ങനെ തരഞ്ഞെടുപ്പിനെ നേരിടും എന്നതും വലിയ പ്രതിസന്ധിയായിരിക്കും.
പാര്‍ട്ടിയില്‍ നിന്ന് മാറി വിഎസ് മറ്റെന്തെങ്കിലും രാഷ്ട്രീയ നിലപാടെടുക്കുകയാണെങ്കില്‍ അത് കേരള ചരിത്രത്തില്‍ തന്നെ വലിയ സംഭവം ആയിരിക്കും.












Click it and Unblock the Notifications