റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത്
മലയാള വാര്‍ത്താ ചാനലുകളുടെ റേറ്റിംഗ് യുദ്ധത്തില്‍ ഏറെക്കാലം ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസിന് എതിരാളികളേ ഇല്ലായിരുന്നു. എന്നാല്‍ സമീപകാലത്ത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഒന്നാം സ്ഥാനത്തിന് ആദ്യമായി ഇളക്കം തട്ടി. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഏഷ്യാനെറ്റ് ന്യൂസിനെ രണ്ടാം സ്ഥാനത്ത് തളളി ഒന്നാമത് എത്തിയത്. തുടര്‍ച്ചയായ 5 ആഴ്ചകളില്‍ റേറ്റിംഗ് ചാര്‍ട്ടില്‍ ഒന്നാം നമ്പര്‍ നിലനിര്‍ത്തി റിപ്പോര്‍ട്ടര്‍ കുതിച്ചു.
എന്നാല്‍ ആറാമത്തെ ആഴ്ച റിപ്പോര്‍ട്ടര്‍ ടിവിയുടെ കുതിപ്പിന് കടിഞ്ഞാണ്‍ വീണിരിക്കുകയാണ്. റിപ്പോര്‍ട്ടറിനെ പിന്നിലാക്കി ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചിരിക്കുന്നു. ഏറ്റവും പുതിയ ആഴ്ചയിലെ റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിനുളളത് 91 പോയിന്റാണ്. റിപ്പോര്ട്ടറിനാകട്ടെ 86 പോയിന്റും. 24 ന്യൂസ് ആണ് 76 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഉളളത്.

42 പോയിന്റുമായി മനോരമ ന്യൂസ് നാലാം സ്ഥാനത്തും 38 പോയിന്റുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തും നില്ക്കുന്നു. മലയാള വാര്‍ത്താ ചാനല്‍ രംഗത്തെ പുതുമുഖങ്ങളായ ന്യൂസ് മലയാളം 24 7 26 പോയിന്റുമായി ആറാം സ്ഥാനത്തുണ്ട്. അതേസമയം മറ്റൊരു പ്രമുഖ ചാനലായ ന്യൂസ് 18 കേരളത്തിന് 14 പോയിന്റുമായി 9ാം സ്ഥാനത്ത് എത്താനേ സാധിച്ചുളളൂ. 19 പോയിന്റുമായി ജനം ടിവി ഏഴാം സ്ഥാനത്തും കൈരളി ടിവി എട്ടാം സ്ഥാനത്തും തന്നെ തുടരുന്നു. വെറും 7 പോയിന്റുകളുമായി മീഡിയാ വണ്‍ ചാനലാണ് പട്ടികയില്‍ പത്താമത് ഉളളത്.
ഒന്നാം സ്ഥാനത്തിന് വേണ്ടി കടുത്ത മത്സരമാണ് ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടിവിയും തമ്മില്‍ ഏതാനും നാളുകളായി നടക്കുന്നത്. ഇരുപത്തിരണ്ടാം ആഴ്ചയിലെ റേറ്റിംഗില്‍ ഇരുചാനലുകളും തമ്മില്‍ വളരെ ചെറിയ പോയിന്റ് വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 91.54 പോയിന്റുമായി റിപ്പോര്‍ട്ടര്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ 89.85 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസ് തൊട്ട് പിറകില്‍ തന്നെ ഉണ്ടായിരുന്നു. 75.28 പോയിന്റുമായി 24 ന്യൂസ് മൂന്നാം സ്ഥാനം നിലനിര്‍ത്തി.
മനോരമ ന്യൂസ് നാലാമതും മാതൃഭൂമി ന്യൂസ് അഞ്ചാമതും എത്തി. ന്യൂസ് മലയാളം 24 7 ആറാമത് എത്തിയപ്പോള്‍ ജനം ടിവി ഏഴാമതും കൈരളി ടിവി എട്ടാമതും ന്യൂസ് 18 കേരളം ഒന്പതാമതും എത്തി. കഴിഞ്ഞ ആഴ്ചയിലും പട്ടികയിലെ അവസാന സ്ഥാനക്കാരായത് മീഡിയാ വണ്‍ ചാനല്‍ തന്നെ ആയിരുന്നു.
അതിന് തൊട്ട് മുന്‍പ് ഇരുപത്തിയൊന്നാം ആഴ്ചയില്‍ റിപ്പോര്‍ട്ടര്‍ ടിവി ഒന്നാം സ്ഥാനത്ത് എത്തിയത് പോയിന്റ് നിലയില്‍ വ്യക്തമായ മുന്തൂക്കത്തോട് കൂടിയായിരുന്നു. 108. 8 ആണ് ആ ആഴ്ചയില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് റേറ്റിംഗില്‍ ലഭിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന് അന്ന് 94.77 പോയിന്റ് മാത്രമാണ് നേടാനായത്. മൂന്നാമത് എത്തിയ ട്വന്റി ഫോര്‍ ന്യൂസിന് 80.31 പോയിന്റ് ലഭിച്ചു. മനോരമയും മാതൃഭൂമിയും അടക്കമുളള മറ്റ് ചാനലുകള്‍ക്ക് പട്ടികയിലെ സ്ഥാനങ്ങളല്‍ ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ ഈ ആഴ്ചകളില്‍ സാധിച്ചിട്ടില്ല.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications