Get Updates
Get notified of breaking news, exclusive insights, and must-see stories!

പിലാത്തറയിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെ സിപിഎം അക്രമം; മൊബൈൽ ഫോൺ തട്ടിയെടുത്തു...

പിലാത്തറ: റീപോളിംഗ് നടക്കുന്ന കണ്ണൂര്‍ പിലാത്തറയില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചരണം തടഞ്ഞ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു ആക്രമണം.

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. മുജീബിന്റെ മൊബൈല്‍ ഫോണും അക്രമികള്‍ തട്ടിയെടുത്തു. ക്യാമറമാന്‍ സുനില്‍ കുമാറിനെയും അക്രമികള്‍ കയ്യേറ്റം ചെയ്തു. കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാസര്‍കോട് ലോക്‌സഭാ മണ്ഡലമായ കണ്ണൂര്‍ ജില്ലയിലെ പിലാത്തറ റീപോളിംഗ് നടക്കുന്നത്.

Mujeeb Rahman

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19ന്‌രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെ റീപോളിംഗ്. അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചരണം സിപിഎം പ്രവര്‍ത്തകര്‍ തടയുകയും,മർദിക്കുകയും ചെയ്തതായും പരാതിയുണ്ട്. പിലാത്തറയിൽ വെച്ച് സന്ധ്യയോടെയാണ് സംഭവം നടന്നത്. സംഘർഷത്തിൽ പരിക്കേറ്റ ഉണ്ണിത്താനെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+